171 നഴ്‌സുമാര്‍ക്ക് ഓഫര്‍ ലെറ്റര്‍ ലഭിച്ചു.അഭിമുഖങ്ങളില്‍ 58 സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാ ര്‍ പങ്കെടുത്തു. യു.കെ മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ലിസ്റ്റ് പ്ര സിദ്ധീകരിക്കും
കൊച്ചി : മൂന്നുദിവസങ്ങളിലായി കൊച്ചിയില്‍ സംഘടിപ്പിച്ച നോര്‍ക്ക-യു.കെ കരിയര്‍ ഫെയര്‍ രണ്ടാംഘ ട്ടത്തിന് സമാപനം.യു.കെ.ആരോഗ്യ മേഖലയിലെ നാഷണല്‍ ഹെ ല്‍ത്ത് സര്‍വീസിന് കീഴിലുളള വിവി ധ സ്ഥാപനങ്ങളിലേയ്ക്കായിരുന്നു റിക്രൂട്ട്‌മെന്റ്.നഴ്‌സുമാര്‍, സൈക്രാട്രി, അനസ്‌തെറ്റിക്സ്റ്റ്, ജനറല്‍ മെഡി സിന്‍ സ്‌പെഷ്യാലിറ്റി കളിലേയ്ക്കുളള ഡോക്ടര്‍മാര്‍ തസ്തികകളിലേയ്ക്കായിരുന്നു ഒഴിവുകള്‍.
അപേക്ഷ നല്‍കിയവരില്‍ നിന്നും യോഗ്യതയും പരിചയവും പരിശോധിച്ച് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെട്ടവ രെയാണ് അഭിമുഖത്തിനായി ക്ഷണിച്ചത്.മെയ് 5,6 ദിവസങ്ങളില്‍ സ്‌പോട്ട് രജിസ്‌ടേഷനും അവസരമു ണ്ടായിരുന്നു. ഇവരില്‍ നിന്നുള്ള 171 നഴ്‌സുമാര്‍ക്ക് ഓഫര്‍ ലെറ്റര്‍ ലഭിച്ചു.അഭിമുഖങ്ങളില്‍ 58 സ്‌പെഷ്യാ ലിറ്റി ഡോക്ടര്‍മാര്‍ പങ്കെടുത്തു. യു.കെ മെഡിക്കല്‍ ബോര്‍ഡിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ലിസ്റ്റ് പ്രസി ദ്ധീകരിക്കും.
യു.കെയില്‍ നിന്നും തൊഴില്‍ ദാതാക്കള്‍ നേരിട്ട് പങ്കെടുത്ത വിപുലമായ റിക്രൂട്ട്മെന്റ് ഫെയറിനാണ് ഇ ത്തവണയും കൊച്ചി സാക്ഷിയായത്. നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, സി.ഇ ഒ, കെ. ഹരികൃഷ്ണന്‍ നമ്പൂതിരി, ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി, റിക്രൂട്ട്മെന്റ് മാനേജര്‍ ശ്യം.ടി.കെ തുടങ്ങിയ വര്‍ ഫെയറിന് നേതൃത്വം നല്‍കി.
യു.കെയിലെ ആരോഗ്യ സാമൂഹികക്ഷേമ മന്ത്രാലയത്തിലെ, അന്താരാഷ്ട്ര വര്‍ക്ക്ഫോഴ്സ് മേധാവി ഡേവ് ഹെവാര്‍ത്ത്,നാവിഗോ ഡെപ്പ്യൂട്ടി ചീഫ് മൈക്ക് റീവ്,ഹമ്പര്‍ ആ ന്റ് നോര്‍ത്ത് യോക്ക്ഷെയര്‍ ഐ. സി.ബി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.നിഗേല്‍ വെല്‍സ്, വെല്‍ഷ് ഗവണ്‍മെന്റില്‍ വര്‍ക്ക് ഫോഴ്‌സ് സ്ട്രാറ്റജി മേധാവി ഇയാന്‍ ഓവന്‍ എന്നിവരയിരുന്നു യു.കെ സംഘത്തിന് നേതൃത്വം നല്‍കിയത്.
30 പേരടങ്ങിയ സംഘമാണ് അഭിമുഖങ്ങള്‍ക്കായി കൊച്ചിയില്‍ എത്തിയത്.യു.കെ യില്‍ എന്‍. എച്ച്. എസ് സേവനങ്ങള്‍ ലഭ്യമാക്കുന്ന ഹംബര്‍ ആന്‍ഡ് നോര്‍ത്ത് യോര്‍ക്ക് ഷയര്‍ ഹെല്‍ത്ത് ആന്‍ഡ് കെയര്‍ പാര്‍ട്ടണര്‍ഷിപ്പും യു.കെ യിലെ മാനസിക ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന അംഗീകൃത സംഘടനയാ യ നാവിഗോയും വെയില്‍സ് സ ര്‍ക്കാരിന്റെ പ്രതിനിധികളും ബ്രിട്ടനില്‍ നിന്നുളള തൊഴില്‍ ദാതാക്കളു ടെ പ്രതിനിധികള്‍, ഇന്റര്‍വ്യൂ പാനലിസ്റ്റുകള്‍, യു.കെ എന്‍.എച്ച്.എസ്സ് നിരീക്ഷകര്‍ എന്നിവരും ഫെ
യറില്‍ പങ്കെടുത്തു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.