പ്രവാസി പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂ ട്ട്സ് വഴി നട പ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊജക്റ്റ് ഫോര്‍ റീട്ടേണ്‍ഡ് എമിഗ്രന്‍സ് പദ്ധതി (NDPREM) പ്രകാരമാണ് വായ്പകള്‍
തിരുവനന്തപുരം : നോര്‍ക്ക റൂട്ട്സ് എസ്ബിഐ പ്രവാസി ലോണ്‍ മേളയ്ക്ക് തുടക്കമായി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എറണാകുളം ജില്ല കളിലെ പ്രവാസി സംരംഭകര്‍ക്കായാണ് ജ നുവരി 19 മുതല്‍ 21 വരെ വായ്പാ മേള സംഘടിപ്പിക്കുന്നത്.പ്രവാസി പുനരധിവാസത്തിനായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂ ട്ട്സ് വഴി നടപ്പിലാക്കുന്ന നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊജക്റ്റ് ഫോര്‍ റീട്ടേണ്‍ഡ് എമി ഗ്രന്‍സ് പദ്ധതി (NDPREM) പ്രകാരമാണ് വായ്പകള്‍
മേളയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് എസ്ബിഐ കേരള ജനറല്‍ മാനേജര്‍ സീതാ രാമന്‍.വി നിര്‍വ്വഹിച്ചു. സമൂഹത്തോടു ഉത്തരവാദിത്വമുളള ബാങ്ക് എന്ന നിലയില്‍ പ്രവാസികള്‍ക്കായി എല്ലാ തരത്തിലുമുളള സഹായങ്ങള്‍ ലഭ്യമാക്കാന്‍ എസ്.ബി.ഐ തയ്യാറാണെന്ന് വായ്പാ മേളയുടെ സം സ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ച് ജനറല്‍ മാനേജര്‍ അഭിപ്രായപ്പെട്ടു.
178 രാജ്യങ്ങളിലായി ഏകദേശം 35 ലക്ഷത്തോളം പ്രവാസി മലയാളി സമൂഹമുണ്ടെന്നാണ് കണക്കുകള്‍. ഇവരില്‍ നല്ലൊരു ശതമാനവും എസ്ബിഐ കുടുംബത്തിന്റെ ഭാഗമാണ്. കോവിഡാന്തരം തൊഴില്‍ ന ഷ്ടം നേരിടേണ്ടിവന്നവരില്‍ ഏറ്റവും പ്രയാസമുണ്ടായത് പ്രവാസി സമൂഹത്തിനാണ്. പലര്‍ക്കും ഇതുവ രെ നഷ്ടപ്പെട്ട തൊഴില്‍ തിരികെ കിട്ടാത്ത സാഹചര്യവും നിലനില്‍ക്കുന്നുണെന്നും ചൂണ്ടിക്കാട്ടി. പൊതു സമൂഹത്തോടൊപ്പം പ്രവാസികള്‍ക്കും എല്ലാ തരത്തിലുമുളള ബിസ്സിനസ്സ് ആവശ്യങ്ങള്‍ക്കും അനുയോ ജ്യമായ പദ്ധതികള്‍ എസ്.ബി.ഐ വഴി ലഭ്യമാണെന്നും സീതാരാമന്‍ പറഞ്ഞു.
സംരംഭങ്ങള്‍ വരുമാന മാര്‍ഗം മാത്രമല്ല മറിച്ച് പുതിയ തൊഴിലിടങ്ങള്‍ കൂടി സൃഷ്ടിക്കപ്പെടുകയാണെന്ന് അധ്യക്ഷ പ്രസംഗത്തില്‍ നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ കെ. ഹരികൃ ഷ്ണന്‍ നമ്പൂതിരി അഭിപ്രായപ്പെട്ടു. പ്രവാ സി പുനരധിവാസം പ്രവാസ ജീവിതത്തിന്റെ രണ്ടാം അധ്യായത്തിന്റെ ഭാഗമാണ്. തിരിച്ചുവന്ന പ്രവാസി കള്‍ പുതിയൊരു ജീവിതത്തിനാണ് തുടക്കം കുറിക്കുന്നത്. സമൂഹത്തിന്റെ ആവശ്യങ്ങളാണ് സംരംഭങ്ങ ളായി പരിണമിക്കുന്നത്. അതുകൊണ്ടുതന്നെ സമൂഹത്തിന്റെ വളര്‍ച്ചയുടെ കൂടി ഭാഗഭാക്കാകുകയാണ് സംരംഭകര്‍. നിത്യവും പുതുമ നിലനില്‍ത്താന്‍ കഴിയുക എന്നതാണ് സംരംഭകത്വത്തിന്റെ വിജയമ ന്ത്ര മാക്കണമെന്നും സി.ഇ.ഒ അഭിപ്രായപ്പെട്ടു.
തിരിച്ചെത്തിയ പ്രവാസികളുടെ സാമ്പത്തിക പുനസംയോജനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യത്ത പദ്ധതിയാണ് നേര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്‍സ അഥവ എന്‍ഡിപി. ആര്‍.ഇ.എം എന്ന് മുഖ്യ പ്രഭാഷണം നിര്‍വ്വഹിച്ച നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ അജി്ത് കോളശ്ശേരി പറഞ്ഞു.
വായ്പാമേളയോടനുബന്ധിച്ച് ആദ്യഘട്ടത്തില്‍ വായ്പ അനുവദിക്കപ്പെട്ടവര്‍ക്കുളള അനുമതിപത്രവും ചട ങ്ങില്‍ വിതരണം ചെയ്തു. തിരുവനന്തപുരം ജില്ലയിലെ വായ്പാ മേള നടക്കുന്ന തൈക്കാട് ഗവണ്‍മെന്റ് ഗസ്റ്റ് ഹൗസിന് സമീപമുളള ഐക്കര ആര്‍ബര്‍ കെട്ടിടത്തിലെ എസ്ബിഐ എസ്എംഇസി ബ്രാഞ്ചില്‍ നടന്ന സംസ്ഥാനതല ഉദ്ഘാടനചടങ്ങില്‍ എസ്ബിഐ SMEC എ.ജി.എം ദിനേശ്.പി സ്വാഗതവും, അസിസ്റ്റന്റ് ജനറല്‍ മാനേജര്‍(SME) ശ്രീനിവാസന്‍ പി നന്ദിയും പറഞ്ഞു. ഡെപ്പ്യൂട്ടി ജനറല്‍ മാനേജര്‍ അഡ്മി നി സ്ട്രേഷന്‍ ദീപക് ലിങ് വാള്‍ ആശംസ അറിയിച്ചു.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം
ജില്ലകളിലും പ്രവാസി ലോണ്‍ മേളയ്ക്ക് തുടക്കമായി
കൊല്ലം ജില്ലയില്‍ റയില്‍വേസ്റ്റേഷനു സമീപത്തുളള എസ്.ബി.ഐ അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്, സ്റ്റേറ്റ് ബാങ്ക് ഭവനിലും, പത്തനംതിട്ടയില്‍ കുമ്പഴ റാന്നി റോഡിലെ എസി.ബി.ഐ എസ്.എം.ഇ ബ്രാ ഞ്ച് റീജിയണല്‍ ബിസ്സിനസ്സ് ഓഫീസിലും, ആലപ്പുഴയില്‍ ബീച്ച് റോഡിലെ എസ്.ബി.ഐ റീജിയ ണല്‍ ബിസ്സിനസ്സ് ഓഫീസ് ബ്രാഞ്ചിലും കോട്ടയത്ത് തിരുനക്കര മൈതാനത്തിനു സമീപമുളള എ സ്.ബി.ഐ ടൗണ്‍ ബ്രാഞ്ച് ശാഖയിലും, എറണാകുളത്ത് പാലാരിവട്ടം ബൈപ്പാസ് ജംങ്ഷനിലെ വങ്കാരത്ത് ടവേഴ് സിലെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന എസ്.ബി.ഐ എസ്.എം.ഇ സെന്ററിലു മാണ് വായ്പാമേള നടക്കുന്നത്.
രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു ജോലി ചെയ്ത് സ്ഥിരമായി നാട്ടില്‍ മടങ്ങി വന്ന പ്രവാസിക ള്‍ക്ക് മേളയില്‍ പങ്കെടുക്കാം. പങ്കെടുക്കാന്‍ താല്‍പര്യമുളള പ്രവാസി സംരംഭകര്‍ നോര്‍ക്ക റൂട്ട്സി ന്റെ ഔദ്യോ ഗിക വെബ്ബ്സൈറ്റിലെ പ്രസ്തുത www.norkaroots.org/ndprem ലിങ്ക് വഴി രജിസ്റ്റര്‍ ചെ യ്യേണ്ടതാണ്. കൂടുത ല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വി ദേശത്തു നിന്നും, മിസ്സ്ഡ് കോള്‍ സര്‍വീസ്) അല്ലെങ്കില്‍ നോര്‍ക്ക റൂട്ട്സ് ഹെഡ്ഡോഫീസ് 0471-277 0500 (പ്രവ്യത്തി ദിവസങ്ങളില്‍, ഓഫീസ് സമയത്ത്) ബന്ധപ്പെടാവുന്നതാണ്.
മേള നടക്കുന്ന ബ്രാഞ്ചുകളില്‍ നേരിട്ടെത്തി സ്പോട്ട് രജിസ്ട്രേഷനും അവസരമുണ്ടാകും.രജിസ്റ്റര്‍ ചെയ്ത വര്‍ക്കായിരുക്കും മേളയില്‍ പങ്കെടുക്കുന്നതിന് മുന്‍ഗണന ലഭി ക്കുക.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.