നോര്‍ക്ക റൂട്ട്‌സും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ലോണ്‍ മേളയില്‍ മുന്‍കൂര്‍ റജിസ്ട്രഷന്‍ നടത്താത്തവര്‍ക്കും ജനുവരി 20,21 തീയതികളില്‍ നേരിട്ടെത്തി പങ്കെടുക്കാം. മുന്‍കൂട്ടി അപേക്ഷ നല്‍കിയവര്‍ക്ക് മുന്‍ഗണന ലഭിക്കും
കൊച്ചി : തിരുവനന്തപുരം,കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളിലെ പ്രവാ സി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്‌സും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ലോണ്‍ മേളയില്‍ മുന്‍കൂര്‍ റജിസ്ട്രഷന്‍ നടത്താത്തവര്‍ക്കും ജനുവരി 20,21 തീയതികളില്‍ നേരിട്ടെത്തി പങ്കെടുക്കാം. മുന്‍കൂട്ടി അപേക്ഷ നല്‍കിയവര്‍ക്ക് മുന്‍ഗണന ലഭിക്കും.
കൊല്ലം ജില്ലയില്‍ റയില്‍വേസ്റ്റേഷനു സമീപത്തുളള എസ്.ബി.ഐ സ്റ്റേറ്റ് ബാങ്ക് ഭവനിലും, പത്തനംതിട്ട യില്‍ കുമ്പഴ റാന്നി റോഡിലെ എസി.ബി.ഐ എസ്.എം.ഇ ബ്രാഞ്ച് റീജിയണല്‍ ബിസ്സിനസ്സ് ഓഫീസി ലും, ആലപ്പുഴയില്‍ ബീച്ച് റോഡിലെ എസ്.ബി.ഐ റീജിയണല്‍ ബിസ്സിനസ്സ് ഓഫീസ് ബ്രാഞ്ചിലും കോട്ട യത്ത് തിരുനക്കര മൈതാനത്തിനു സമീപമുളള എസ്.ബി.ഐ ടൗണ്‍ ബ്രാഞ്ച് ശാഖയിലും, എറണാകുള ത്ത് പാലാരിവട്ടം ബൈപ്പാസ് ജംങ്ഷനിലെ വങ്കാരത്ത് ടവേഴ്സിലെ ഒന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന എസ്.ബി.ഐ എസ്.എം.ഇ സെന്ററിലാണ് വായ്പാമേള നടക്കുന്നത്. 19ന് ആരംഭിച്ച മേള 21-ന് സമാപിക്കും.
രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു ജോലി ചെയ്ത് സ്ഥിരമായി നാട്ടില്‍ മടങ്ങി വന്ന പ്രവാസികള്‍ക്ക് മേളയില്‍ പങ്കെടുക്കാം. പദ്ധതിവിശദാംശങ്ങളും മറ്റ് അനുബന്ധരേഖകളും ഹാജരാക്കണം. പ്രവാസി സംരംഭങ്ങള്‍ക്ക് ഒരു ലക്ഷം രൂപ മുതല്‍ പരമാവധി 30 ലക്ഷം രൂപ വരെയുളള വായ്പകളാണ് എന്‍.ഡി.പി. ആര്‍.ഇ.എം പദ്ധതി പ്ര കാരം അനുവദിക്കുക. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സ ബ്സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) 3 ശതമാനം പലിശ സബ്സിഡിയും (ആദ്യത്തെ നാലു വര്‍ഷം) പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും. പ്രവാസി കൂട്ടായ്മകള്‍, പ്രവാസികള്‍ ചേര്‍ന്ന് രൂപീകരിച്ച കമ്പനികള്‍, സൈാസൈറ്റികള്‍ എന്നിവര്‍ക്കും എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി വഴി അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.