News

നൈനാൻ കെ ഉമ്മന്റെ അകാല വിയോഗത്തിൽ ഇൻകാസ് അനുശോചനം രേഖപ്പെടുത്തി

സലാല: സലാലയിലെ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖലകളിൽ തന്റെതായ വ്യക്തിത്വം ഊട്ടി ഉറപ്പിച്ച ഇൻകാസ് ദോഫറിന്റെ നേതാവ് ശ്രീ, നൈനാൻ കെ ഉമ്മന്റെ അകാല വിയോഗത്തിൽ ഇൻകാസ് അനുശോചനം രേഖപ്പെടുത്തി. അനുസ്മരണ യോഗം ഇന്ത്യൻ കോൺസുലർ ഏജന്റ് ഡോക്ടർ സനാതനൻ ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ്‌ ഡി ഹരികുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി അജി ഹനീഫ സ്വാഗതവും, സലീം നന്ദിയും പറഞ്ഞു.

ലോക കേരള സഭ അംഗം പവിത്രൻ കാരായി, ഇന്ത്യൻ സോഷ്യൽ ക്ലബ്‌ വൈസ് പ്രസിഡന്റ്‌ സണ്ണി ജേക്കബ്, ഇന്ത്യൻ സോഷ്യൽ ക്ലബ്‌ അംഗം ശ്രീമതി ഹൃദ്യ എസ് മേനോൻ, മലയാള വിഭാഗം കൺവീനർ എ പി കരുണൻ മാഷ്, കേരള വിഭാഗം കൺവീർ ഡോ. ഷാജി പി ശ്രീധരൻ, കൈരളി സലാല നേതാവ് ഗംഗാധരൻ അയ്യപ്പൻ, ഇക്ര സെന്റർ പ്രസിഡന്റ്‌ സാലി ചാലിശ്ശേരി, ടിസ്സ പ്രസിഡന്റ്‌ റസ്സൽ മുഹമ്മദ്‌, പ്രവാസി വെൽഫെയർ നേതാവ് സജീവ് ജലാൽ, ഐ എം ഐ പ്രസിഡന്റ്‌ ഷൌക്കത്ത് മാഷ്, കൈരളി ലിജോ, ടോപ്പാസ് റിയാസ്, കെ എസ് കെ യുടെ പ്രശാന്ത് നമ്പ്യാർ, നൈനാൻ ഉമ്മന്റെ ബന്ധു രാജ്ബാബു, ഇൻകാസ് ദോഫാർ വൈസ് പ്രസിഡന്റ്‌ ഹരീഷ് കുമാർ, ട്രഷറർ വിജയകുമാരൻ, സെക്രട്ടറിമാരായ ഷിജു ജോർജ്, ഷൈൻ അബ്ദുൽകലാം, ഷറഫുദ്ധീൻ, സിറാജ് റമീസ്, വനിതാ സെക്രട്ടറി ശ്രീമതി ലക്ഷ്മി കുമാർ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.