Home

നേതൃതലത്തില്‍ 75 കഴിഞ്ഞവര്‍ വേണ്ട ; പ്രായപരിധി കര്‍ശനമാക്കി സിപിഐ

പാര്‍ട്ടി നേതൃത്വത്തില്‍ പ്രായപരിധി നിബന്ധന കര്‍ശനമാക്കി സിപിഐ സംസ്ഥാന എക്സി ക്യുട്ടിവ് യോഗത്തില്‍ തീരുമാനം. സംസ്ഥാന ഭാരവാഹികള്‍ക്ക് എഴുപത്തിയഞ്ചും ജില്ലാ സെക്രട്ടറിമാര്‍ക്ക് അറുപത് വയസ്സുമാണ് പ്രായപരിധി

തിരുവനന്തപുരം: പാര്‍ട്ടി നേതൃത്വത്തില്‍ പ്രായപരിധി നിബന്ധന കര്‍ശനമാക്കി സിപിഐ സംസ്ഥാന എക്സിക്യുട്ടിവ് യോഗത്തില്‍ തീരുമാനം. സംസ്ഥാന ഭാരവാഹിക ള്‍ക്ക് എഴുപത്തിയഞ്ചും ജില്ലാ സെക്രട്ടറി മാര്‍ക്ക് അറുപത് വയസ്സുമാണ് പ്രായപരിധി. അതേസമയം ബ്രാഞ്ച് തലത്തില്‍ പ്രായപരിധി ബാധകമാ കില്ല.

കഴിഞ്ഞ മാസം ഡല്‍ഹിയില്‍ ചേര്‍ന്ന സി.പി.ഐ ദേശീയ കൗണ്‍സിലില്‍ ദേശീയ കൗണ്‍സില്‍ അംഗ ങ്ങളുടെ പ്രായപരിധി 75 ആയി നിശ്ചയിച്ചിരുന്നു. ഇതു സംസ്ഥാനനേതൃതലത്തിലും ബാധകമാക്കി അം ഗീകരിക്കാന്‍ ഇന്ന് കൂടിയ സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിക്കുകയായിരുന്നു.

പൊലീസ് നടപടിക്കു വിമര്‍ശനം

സംസ്ഥാന എക്‌സിക്യൂട്ടിവില്‍ പൊലീസ് നടപടിക്കെതിരെ വിമര്‍ശനമുയര്‍ന്നു. കഴക്കൂട്ടത്ത് കെ റെയില്‍ പ്രതിഷേധക്കാര്‍ക്കെതിരെയുള്ള പൊലീസ് നടപടിക്കെതിരെ യാ ണ് സിപിഐ വിമര്‍ശനമുന്നയിച്ചത്. പ്ര തിഷേധക്കാരെ ബൂട്ടിട്ട് ചവിട്ടിയത് ശരിയായില്ലെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ വിമര്‍ശന മുയര്‍ന്നു. പൊലീസ് നടപടി സര്‍ക്കാരിനു ചീത്തപ്പേരുണ്ടാക്കിയെന്നു നേതാക്കള്‍ കുറ്റപ്പെടുത്തി. ജനങ്ങ ളെ വിശ്വാസത്തില്‍ എടുത്തുവേണം പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോവേണ്ട തെന്ന് അംഗങ്ങള്‍ പറഞ്ഞു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.