നായ വളര്‍ത്തുന്ന പെണ്‍കുട്ടിയെ പാട്ടിലാക്കാന്‍ കുഞ്ഞുവാവയുടെ കട്ടയ്ക്ക് കൂടെ നില്‍ക്കുന്ന കൂട്ടുകാര നാണ് സിന്റോ. പണി പലതും പാളിയെങ്കിലും പിന്‍മാറാന്‍ മനസില്ലാത്ത പയ്യനോട് നൂറ് ശതമാനം സക്‌സ സ്റേറ്റുണ്ടെന്ന് പ്രൂവ് ചെയ്ത ഒരു പദ്ധതിയെകുറിച്ച സിന്റോ പറയുന്നു. പ്രേമം പട്ടി വഴിയാകണം. നായ വ ളര്‍ത്തുന്ന പെണ്‍കുട്ടിയോട് അടുക്കാന്‍ നായ പ്രേമിയാവുക. ആ ഐഡിയ ആണ് നെയ്മര്‍ എന്ന സിനിമ യില്‍ കഥയായും ക്രാഫ്റ്റായും വര്‍ക്ക് ഔട്ട് ചെയ്തിരിക്കുന്നത്. സംവിധായകന്റെയും എഴുത്തുകാരന്റെ യും ബ്രില്ല്യന്‍സാണ്. ശുഷ്‌ക്കമായിക്കിടന്ന തീയറ്ററുകളിലേക്ക് ആളുവന്നു നിറയുകയും ഈ സിനിമ ആ വേശത്തോടെ കണ്ടിരിക്കുകയും കൈയ്യടിച്ചാസ്വദിക്കുകയും ചെയ്യുന്നത് ആ മികവിലാണ്. ഒപ്പം വെറു മൊരു നാടന്‍ പട്ടിക്കുട്ടിയുടെ അസാമന്യ പ്രകടനവും കൂടിയായതോടെ മലയാള സിനിമയില്‍ വിജയ ത്തിന് വഴിയൊരുക്കി.
മഹാഭാരത കഥയില്‍ ഒടുവില്‍ എല്ലാം കഴിഞ്ഞ് മഹാപ്രസ്ഥാനത്തിന് പുറപ്പെടുന്ന യുധിഷ്ഠിരനെ പി ന്‍തുടരുന്നത് ഒരു പട്ടിയാണ്. മനുഷ്യനൊപ്പം അവന്റെ അവസാന യാത്രയിലും അനുഗമിക്കാന്‍ അ വകാശുള്ള ഒരേയൊരാള്‍. അത്രയേറെ വൈകാരികമാണ് നായും നരനുമായുള്ള ബന്ധത്തിന്റെ ക ഥകള്‍. ജ പ്പാനീസ് ചിത്രമായ ഹാച്ചികോ, നോവലില്‍ നിന്ന് സിനിമയായ ഹന്‍ഡ്രഡ് ആന്റ് വണ്‍ ഡാ ല്‍മേഷന്‍സ്, ജാക് ലണ്ടന്റെ ദി കാള്‍ ഓഫ് ദി വൈല്‍ഡ് അടക്കം എത്രയെത്ര കഥകള്‍. 1903ല്‍ ഇറ ങ്ങിയ നോവല്‍ 20 വര്‍ഷങ്ങള്‍ കഴിഞ്ഞ് സിനിമയായതിന് ശേഷം ഏറ്റവും ഒടുവിലായി 2009ല്‍ വരെ ഒരു പക്ഷേ ഏറ്റവും കൂടുതല്‍ റീമേക്കുകള്‍ ഉണ്ടായത് കാള്‍ ഓഫ് ദി വൈല്‍ഡിന്റെ പ്രത്യേ കതയുമാണ്. എല്ലാം ഗംഭീര വിജ യങ്ങളും. അത്രയ്ക്ക് ഇഷ്ടമാണ് നമുക്ക് നായ്ക്കളെ, അവരുടെ കഥ കളേയും. ടോംസ് കോമിക്‌സില്‍ പിന്നാലെ നടക്കുന്ന ആ പട്ടിയില്ലാതെ ബോബനും മോളിയും നമുക്ക് സങ്കല്‍പ്പിക്കാനാകുമോ.
ആ ബോബനും മോളിയുമൊക്കെ കുറച്ചു കൂടി വളര്‍ന്ന പരുവത്തിലുള്ളവരാണ് നെയ്മര്‍ സിനിമയിലെ മാത്യു അവതരിപ്പിക്കുന്ന കുഞ്ഞുവാവയും കൂട്ടുകാരനായ നസ്ലെന്റെ സിന്റോ ചക്കോളയും അമലയും ഡോണയുമൊക്കെ. കുഞ്ഞുവാവയ്ക്ക് പരിചയക്കാരിയെ പ്രണയിക്കാനുള്ള ഒരു വഴിയാണ് നെയ്മര്‍. ഒരു നാടന്‍ പട്ടിക്ക് ഇത്ര വലിയ കളിക്കാരന്റെ പേരോ. നെയ്മറിന് എന്നെ മനസിലാകും എന്ന കുഞ്ഞാവയുടെ ഒറ്റ ഡയലോഗില്‍ കാര്യം വെടിപ്പായി പറഞ്ഞുവയ്ക്കുന്ന പാടവം സിനിമയില്‍ പലയിടത്തു മുണ്ട്. പേരിന്റെ കാര്യം നാട്ടിലെങ്കില്‍ നെയ്മറിന്റെ പ്രകൃതമാണ് വീട്ടിലെ പ്രശ്‌നം. കോഴിയെ പിടിക്കാനോടിക്കും കറങ്ങി നടന്ന് കുരുത്തക്കേടുകള്‍ കാണിക്കും.
ഒടുവില്‍ കഥ പോന്നത് പോണ്ടിച്ചേരിക്ക്. അവിടെ തനി തമിഴിന്റെ കളിയാവേശവും പോരാട്ട വീര്യമുണ്ട്. ഒളിച്ചിരുന്നുള്ള പന്നിമലത്ത് കളിയും ഇരുട്ടത്തിട്ടുള്ള കുത്തിമല ത്തും ദ്രാവിഡ രീതിയല്ല. ആനന്ദമാ യാ ലും അക്രമമായാലും അണ്ണന്‍മ്മാര്‍ക്കത് നാലാളുകാണെ തന്നെവേണം. ഗബ്രിയും വെങ്കിട്ടും തമ്മിലുള്ള വാശി വഴക്കുകള്‍ അങ്ങനെ യാണ് സിനിമയെ ക്ലൈമാക്‌സിലേക്ക് എത്തിക്കുന്നത്. അവിടെയും താരം നമ്മുടെ നെയ്മര്‍ തന്നെ. കുഞ്ഞാവയും സിന്റോയും അവരുടെ അപ്പന്‍മാരും അയല്‍ക്കാരുമെല്ലാം വന്നി റങ്ങി കളം വെടിപ്പാക്കുമ്പോള്‍ തീയറ്ററില്‍ കൈയ്യടിയാണ്.
സിന്റോയുടെ അപ്പനായി വിജയരാഘവന്‍ എന്ന നടന്‍ അഴിഞ്ഞാടി അഭിനയിച്ച് രസമാക്കിയ വേഷമാണ് കളരിയാശാന്‍ ചക്കോള. പൂക്കള്‍ ഷര്‍ട്ടിടാനും പോണ്ടിച്ചേരി റമ്മ ടിക്കാനും ഒരു ചാന്‍സ് കിട്ടിയതു കൊണ്ട് വന്നു എന്ന് തോന്നിപ്പിക്കുന്ന, ഒരു ബിയറെങ്കിലും മേടിച്ചടിക്കാടാ എന്ന് മകനോട് പറയുന്ന ആശാന്‍ കഥ യിലെ മര്‍മ്മത്ത് തന്നെയുണ്ടെന്ന് ഒടുവില്‍ മനസിലാകം.
സ്‌കൂളില്‍ ഒന്നിച്ചു പഠിച്ച, ഇപ്പോള്‍ കണ്ടാല്‍ കീരിയും പാമ്പും പോലെയാണ് ചക്കോളയും കുഞ്ഞാവയു ടെ അച്ഛന്‍ സഹദേവനും. ഷമ്മി തിലകനല്ലേ അച്ഛനായിട്ട് കസറ ണ്ടതാണല്ലോ എന്ന് ഓര്‍ത്തോര്‍ത്തി രിക്കുമ്പോഴാണ് നല്ല നീറ്റായി ഷേവ് ചെയ്ത മാതിരി ബാര്‍ബറായ സഹദേവന്റെ പെര്‍ഫോമന്‍സിന്റെ ഫി നിഷിങ്. പണ്ട് പണ്ട് അച്ഛന്‍ മരിച്ച സമയത്ത് സഹദേവന്‍ ചക്കോളയ്‌ക്കൊപ്പമിരുന്ന് അതിരാത്രം സിനിമ കണ്ട കാര്യം പറയുന്ന ഒരു ഒറ്റവരി ഫ്‌ളാഷ്ബാക്കിലാണ് അവരുടെ വൈര്യത്തിന്റെ രസം ഒതുക്കി പറ ഞ്ഞിരിക്കുന്നത്. അവരുടെ കൂട്ടുകാരനാണ്, പ്രായത്തില്‍ മൂത്തതാണ് എന്നൊന്നും നോക്കത്തില്ല, പൊ ട്ടിപ്പ് ഞാന്‍ തരും എന്ന് ആത്മാര്‍ത്ഥതയോടെ പറയുന്ന അയല്‍ക്കാരനായ ജോണി ആന്റണിയുടെ തോ മസ്. കൂട്ട് ഒരുതരമൊരു കെട്ടാണ് എന്ന് കാണിച്ചു തരുന്ന ഇഴയടുപ്പം ഈ അപ്പന്‍മാര്‍ക്കിടയിലും വേറൊ രു തരത്തില്‍ അവരു ടെ മക്കള്‍ക്കിടയിലും മികവോടെ തുന്നിച്ചേര്‍ത്ത തിരക്കഥയാണ് നവാഗത സംവി ധായകന്‍ സുധി മാഡിസണ്‍ പറഞ്ഞ കഥയില്‍ ആദര്‍ശ് സുകുമാര്‍, പോള്‍സണ്‍ സ്‌ക്കറിയ എന്നിവര്‍ ചേ ര്‍ന്ന് എഴുതിയിരിക്കുന്നത്.
അമ്മമാര്‍, അച്ഛാമ്മ, അയലത്തെ പെണ്ണ്, ഫുഡ്‌ബോള്‍ ക്ലബിലെ ചേട്ടന്‍ ഒക്കെ സിനിമയുടെ ഫീലിനെ ഗു ഡ് ഗുഡ് എന്ന് ഉറപ്പിക്കുന്ന കഥാപാത്രങ്ങളാണ്. നാട്ടിലൊരു ഉടക്ക് കേസുണ്ടായാല്‍ നാടുവിട്ടു പോകാമ ല്ലോ എന്ന് പറയും പോലെയാണ് അരവിന്ദ് പത്മ ഉദയയുടെ ആല്‍ബിന്‍ അലമ്പുണ്ടാക്കി കഥയെ വഴി തിരിച്ചു വിടുന്നത്. തമിഴ് കഥാപാത്രങ്ങളായി യോഗ് ജപ്പി, മകളായി നമ്മുടെ മാളികപ്പുറം ദേവനന്ദന, ഋ ഷി കാന്ത്, മനോജ് തുടങ്ങിയവരൊക്കെയുണ്ട്. അതിനുമൊക്കെ മേലെയാണ് കാഴ്ച്ചക്കാരെ കരയിപ്പിച്ചും കയ്യടിപ്പിച്ചും കൂടെ കൂട്ടുന്ന നെയ്മര്‍ എന്ന നാടന്‍ പട്ടിയുടെ പ്രകടനം.
ആല്‍ബിയുടെ ക്യാമറയും ഷാന്‍ റഹമാന്റെ സംഗീതവും ഗോപീസുന്ദറിന്റെ പാശ്ചാത്ത സംഗീതവും ചി ത്രത്തിന് ചാരുതയേകുന്നു. വി സിനിമാസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ നെയ്മര്‍ എന്ന ചിത്രം നിര്‍മ്മി ച്ചിരിക്കുന്നത് പത്മ ഉദയ ആണ്. കോവിഡ്കാലം കഴിഞ്ഞുള്ള ബോക്‌സ് ഓഫീസ് കണക്കുകൂട്ടലുകള്‍ എ ല്ലാം തെറ്റിച്ച് വന്‍ വിജ യമായ ഓപ്പറേഷന്‍ ജാവ എന്ന ചിത്രത്തിന് പിന്നിലെ നിര്‍മ്മാതാവിന്റെ കൈമിടു ക്ക് കൂടിയാണ് ആളൊഴിഞ്ഞു കിടന്ന തീയറ്ററുകളില്‍ ആരവം ഉയര്‍ത്തിക്കൊണ്ട് നെയ്മ റിലൂടെ ആവര്‍ ത്തിക്കുന്നത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.