ട്രെയിനില്‍ യാത്രക്കാരന് പൊലീസിന്റെ ക്രൂരമര്‍ദ്ദനം. ടിക്കറ്റില്ലാതെ സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്തുവെന്ന് ആരോപിച്ചാണ് യാത്രക്കാരനെ എഎസ്ഐ ബൂട്ടിട്ട് ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തത്
കണ്ണൂര്‍: ട്രെയിനില്‍ യാത്രക്കാരന് പൊലീസിന്റെ ക്രൂരമര്‍ദ്ദനം. ടിക്കറ്റില്ലാതെ സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെ യ്തുവെന്ന് ആരോപിച്ചാണ് യാത്രക്കാരനെ എഎസ്ഐ ബൂട്ടിട്ട് ചവിട്ടുകയും മര്‍ദ്ദിക്കുകയും ചെയ്തത്. റെ യില്‍വെ പൊലീസില്‍ ഡെപ്യൂട്ടേഷനില്‍ എത്തിയ എഎസ്ഐ പ്രമോദാണ് യാത്രക്കാരനെ മര്‍ദിച്ചത്. മറ്റൊരു യാത്രക്കാരന്‍ പകര്‍ത്തിയ മര്‍ദന ദൃശ്യങ്ങള്‍ പുറത്തുവന്നു.
കണ്ണൂരില്‍ നിന്ന് മാവേലി എക്പ്രസ് പുറപ്പെടുമ്പോഴായിരുന്നു സംഭവം. സ്ലീപ്പര്‍ കമ്പാര്‍ട്ട്മെന്റില്‍ പരി ശോധനയ്ക്ക് എത്തിയ എഎസ്ഐ നിലത്ത് ഇരിക്കുകയായിരുന്ന യാത്രക്കാരനോട് ടിക്കറ്റ് ചോദിച്ചു. എ ന്നാല്‍ സ്ലീപ്പര്‍ ടിക്കറ്റ് ഇല്ലെന്നും ജനറല്‍ ടിക്കറ്റാണ് ഉള്ളതെന്നും യാത്രക്കാരന്‍ മറുപടി നല്‍കി. ബാഗില്‍ ടിക്കറ്റ് തിരയുന്നതിനിടെ യാണ് പൊലീസുകാരന്‍ ബൂട്ട് ഉപയോഗിച്ച് ചവിട്ടുകയും മര്‍ദിക്കുകയും ചെയ്ത ത്. തല്ലി വീഴ്ത്തുകയും നിലത്ത് വലിച്ചിട്ട് ബൂട്ട് കൊണ്ട് നെഞ്ചിന് ചവിട്ടുകയും ചെയ്തു.
ടിക്കറ്റ് പരിശോധിക്കേണ്ടത് ടിടിഇ ആണെന്നിക്കെ പൊലീസുകാരന്‍ ടിക്കറ്റ് ചോദിച്ചെത്തി യാത്രക്കാരനെ മര്‍ദ്ദിച്ചത്. എന്നാല്‍ യാതൊരു പ്രകോപനവും കൂടാതെയാണ് പൊലീസുകാരന്‍ അയാളെ മര്‍ദ്ദിച്ചതെന്ന് ദൃശ്യങ്ങള്‍ പകര്‍ത്തിയ യാത്രക്കാരന്‍ പറഞ്ഞു. യാത്രക്കാരന്‍ പ്രശ്നമുണ്ടാക്കാതെ ഇരിക്കുമ്പോഴാണ് ടിക്ക റ്റ് ചോദിച്ച് പൊലീസ് എത്തിയതെന്ന് യാത്രക്കാര്‍ പറഞ്ഞു. യാതൊരു പ്രകോപനവും ഇല്ലാതെയാണ് ബൂ ട്ടിട്ട് ചവിട്ടുകയും മര്‍ദിക്കുകയും ചെയ്തത്.
മര്‍ദ്ദനം കണ്ടതോടെ യാത്രക്കാര്‍ ഇടപെട്ടു. യാത്രക്കാരുടെ സുരക്ഷക്ക് വേണ്ടിയാണ് ഇത് ചെയ്യുന്നതെ ന്നായിരുന്നു പൊലീസുകാരന്റെ വിശദീകരണം. ടിക്കറ്റില്ലാത്ത യാത്രക്കാരനെ ഇറക്കിവിടുക മാത്രമാണ് ചെയ്തതെന്നും ഇയാളെ മര്‍ദ്ദിച്ചുവെന്ന ആരോപണം തെറ്റാണെന്നും എസ്ഐഐ പ്രമോദ് അവകാശ പ്പെട്ടു.
അന്വേഷണം പ്രഖ്യാപിച്ചതായി കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍
ട്രെയിനില്‍ യാത്രക്കാരനെ പൊലീസ് ഉദ്യോഗസ്ഥന്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ അന്വേ ഷണം പ്രഖ്യാപിച്ചതായി കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ പറഞ്ഞു. അന്വേ ഷണത്തിന് സ്പെഷ്യല്‍ ബ്രാഞ്ച് എസ്പിയെ ചുമതലപ്പെടുത്തി. മനുഷ്യത്വപരമല്ലാത്ത ഇടപെടല്‍ ഉണ്ടായോയെന്ന് പരിശോധിക്കുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.