Kerala

നൂറ് ദിന കർമ പദ്ധതിയിൽ ഉൾപ്പെടുത്തി 189 റോഡുകൾ ഗതാഗത യോഗ്യമാക്കുന്നു

നൂറ് ദിന കർമ പരിപാടികളുടെ ഭാഗമായി 1451 കോടി രൂപ മുതൽ മുടക്കിൽ 189 റോഡുകളാണ് മൂന്നു മാസത്തിനിടെ ഗതാഗത യോഗ്യമാക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. റീബിൽഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി പാലക്കാട് പെരിന്തൽമണ്ണ സംസ്ഥാനപാതയിൽ മുണ്ടൂർ മുതൽ തൂത ജംഗ്ഷൻ വരെയുള്ള റോഡിന്റെ പുനർനിർമാണ പ്രവൃത്തി വീഡിയോ കോൺഫറൻസ് മുഖേന ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മണ്ണാറക്കുളഞ്ഞി  കോഴഞ്ചേരി റോഡ് ഉൾപ്പെടെ ഗതാഗതത്തിനായി തുറന്നു നൽകി. ആലപ്പുഴ  ചങ്ങനാശേരി എലിവേറ്റഡ് ഹൈവേ, ശംഖുമുഖം  എയർപോർട്ട് റോഡ്, പെരുമ്പിലാവ്  നിലമ്പൂർ റോഡ്, കൊയിലാണ്ടി  എടവണ്ണ റോഡ് തുടങ്ങി നിരവധി റോഡുകളുടെ നിർമാണത്തിന് രണ്ടാഴ്ചയ്ക്കിടയിൽ തുടക്കമിട്ടു. 158 കിലോമീറ്റർ കെ. എസ്. ടി. പി റോഡ്, കുണ്ടന്നൂർ, വൈറ്റില മേൽപാലങ്ങൾ ഉൾപ്പെടെ 21 പാലങ്ങൾ, 671 കോടി മുതൽമുടക്കുള്ള 41 കിഫ്ബി പദ്ധതികൾ എന്നിവയുടെ നിർമാണവും ഉടൻ പൂർത്തിയാകും.
ഇനിയൊരു പ്രളയത്തിന് തകർക്കാൻ കഴിയാത്ത വിധത്തിലുള്ള റോഡുകളും പാലങ്ങളുമാണ് പുനർനിർമിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ വേഗത, കാര്യക്ഷമത, ഗുണനിലവാരം, നൂതനവും ആധുനികവുമായ സാങ്കേതിക വിദ്യ, ദീർഘകാല ഈടുനിൽപ് എന്നിവയെല്ലാം ഉറപ്പാക്കുന്ന റോഡ് നിർമാണമാണ് നടത്തി വരുന്നത്. പ്രളയകാലത്ത് തകർന്ന 11000 കിലോമീറ്റർ റോഡും നൂറിലധികം പാലങ്ങളും അറ്റകുറ്റപ്പണി പൂർത്തിയാക്കി ഗതാഗത യോഗ്യമാക്കി. 1783 കോടി രൂപയാണ് പ്രളയകാലത്ത് തകർന്ന റോഡുകളുടെ ഉപരിതല നവീകരണത്തിന് മാത്രം ചെലവഴിച്ചത്. വിവിധ റോഡുകളിൽ 2395 ഇടങ്ങളിലുണ്ടായ മണ്ണിടിച്ചിൽ നീക്കം ചെയ്ത് ഗതാഗതയോഗ്യമാക്കി. 392 കോടി രൂപ ചെലവഴിച്ച് ഗ്രാമീണ റോഡുകളുടെ നിർമാണം പുരോഗമിക്കുന്നു. മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ
പദ്ധതിയിൽ 5000 റോഡുകളാണ് നവീകരിക്കുന്നത്. കിഫ്ബി ഫണ്ടിൽ നിന്ന് 14700 കോടി രൂപയുടെ റോഡ് നവീകരണം ഉൾപ്പെടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികളും പുരോഗമിക്കുന്നു.
പാലക്കാട്  പെരിന്തൽമണ്ണ സംസ്ഥാനപാതയിൽ മുണ്ടൂർ മുതൽ തൂത ജംഗ്ഷൻ വരെയുള്ള റോഡ് 364.17 കോടി രൂപ ചെലവഴിച്ച് നാലുവരി പാതയായാണ് വികസിപ്പിക്കുന്നത്. റോഡിന്് 14 മീറ്റർ വീതിയുണ്ടാവും. റോഡിന് നടുവിൽ ഡിവൈഡറും ഡ്രെയിനേജും ഒരുക്കും. അവശ്യസ്ഥലങ്ങളിൽ വളവ് നിവർത്തിയാവും റോഡ് നിർമിക്കുക. സംരക്ഷണ ഭിത്തി, നടപ്പാത, കൈവരി എന്നിവയും സ്ഥാപിക്കും. ഈ റോഡിലുള്ള അഞ്ച് പാലങ്ങളിൽ നാലെണ്ണത്തിന്റെ വീതി കൂട്ടും. ഒരു പാലം പുതുക്കിപ്പണിയും. പ്രധാനപ്പെട്ട ജംഗ്‌നുകളും നവീകരിക്കും. 8 മാസം കൊണ്ട് നിർമാണം പൂർത്തിയാക്കും. റോഡ് നിർമാണം പൂർത്തിയായ ശേഷം അഞ്ചു വർഷത്തെ പരിപാലനം കൂടി ഉറപ്പുവരുത്തുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ 21 റോഡുകൾ ഇത്തരത്തിൽ പുനർനിർമിക്കുന്നതിന് 3346 കോടി രൂപ റീബിൽഡ് കേരളയിൽ നീക്കി വച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു
The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.