മഹാരാഷ്ട്രയില്‍ നിന്നും പരീക്ഷയെഴുതിയ മലയാളി പെണ്‍കുട്ടി കാര്‍ത്തിക.ജി നായര്‍, തെലങ്കാ നയിലെ മൃണാള്‍ കുറ്റേരി,ഡല്‍ഹിയിലെ തന്മയ് ഗുപ്ത എന്നിവരാണ് ഒന്നാം റാങ്ക് പങ്കുവച്ചത്
ന്യൂഡല്‍ഹി: മെഡിക്കല്‍ പഠനത്തിനുള്ള നീറ്റ് 2021 പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.മൂന്ന് കുട്ടികള്‍ക്കാണ് ഒന്നാം റാങ്ക്. മഹാരാഷ്ട്രയില്‍ നിന്നും പരീക്ഷയെഴുതിയ മലയാ ളി പെണ്‍കുട്ടി കാര്‍ത്തിക.ജി നായര്‍ക്കും ഒന്നാം റാങ്കുണ്ട്. തെലങ്കാനയിലെ മൃണാള്‍ കുറ്റേരി,ഡല്‍ഹിയില്‍ നിന്നും തന്മയ് ഗുപ്ത എന്നിവരും ഒന്നാം റാങ്ക് പങ്കുവച്ചു. മെറിറ്റ് ലിസ്റ്റില്‍ പ്രായത്തിനനുസരിച്ചുളള മുന്‍തൂക്കം ഇത്തവണ ഉണ്ടാകില്ല.
മലയാളികളില്‍ പത്തനംതിട്ട പന്തളം സ്വദേശി ഗൗരീശങ്കര്‍ 17ാം റാങ്ക് നേടി. 99.99 ശതമാനം നേടിയ ഒ ന്നാം റാങ്കുകാര്‍ 720 മാര്‍ക്കും നേടി.നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയാ ണ് ഫലപ്രഖാപനം നടത്തിയത്. ഫലം ഇ-മെയിലിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമായി തുടങ്ങി.രാജ്യത്തെ 3,800 സെന്ററുകളിലായി സെ പ്റ്റംബര്‍ 12നായിരുന്നു പരീക്ഷ നടന്നത്. 8,70,081 പേര്‍ പരീക്ഷയില്‍ യോഗ്യത നേടി. ഈ വര്‍ഷം 16 ലക്ഷ ത്തിലേറെ പേര്‍ പരീക്ഷയെഴുതി.
എംബിബിഎസ്, ബിഡിഎസ്, ആയുഷ്, വെറ്ററിനറി കോഴ്സുകളില്‍ ഇവര്‍ക്ക് പ്രവേശനം ലഭിക്കും. ഒപ്പം ബിഎസ്സി നഴ്സിങിനും, ലൈഫ് സയന്‍സിനും നീറ്റ് പരീക്ഷാഫ ലം ഉപയോഗിക്കും.
പരീക്ഷക്കിടെ കൃത്രിമം കാണിച്ചെന്ന് ചൂണ്ടിക്കാട്ടി 15 വിദ്യാര്‍ത്ഥികളുടെ ഫലം റദ്ദാക്കി.പരീക്ഷാഫലം സ്റ്റേ ചെയ്യണമെന്ന ബോംബെ ഹൈക്കോടതി ഉത്തരവ് സുപ്രീംകോട തി പിന്‍വലിച്ചതിന് പിന്നാലെയാണ് ഫലപ്രഖ്യാപനമുണ്ടായത്.രണ്ട് വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് നീറ്റ് ഫലം സ്റ്റേ ചെയ്യാ ന്‍ ബോംബെ ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി സുപ്രീം കോട തിയെ സമീപിച്ചു. തുടര്‍ന്ന് രണ്ട് പേര്‍ക്കായി 16 ലക്ഷം കുട്ടികളുടെ പരീക്ഷാഫലം നീട്ടിവെയ്ക്കാന്‍ കഴിയി ല്ലെന്ന് കോടതി നിരീക്ഷിച്ചു.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.