നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സം ഭവത്തില്‍ രണ്ട് അധ്യാപകര്‍ കൂടി അറസ്റ്റില്‍. പരീക്ഷയുടെ നടത്തിപ്പ് ചുമതല വഹിച്ചിരുന്ന ഡോ. ഷം നാദ്, ഡോ. പ്രജി കുര്യന്‍ ഐസക് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്
കൊല്ലം : നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തി യ സംഭവത്തില്‍ രണ്ട് അധ്യാപകര്‍ കൂടി അറസ്റ്റില്‍. പരീക്ഷയുടെ നടത്തിപ്പ് ചുമതല വഹിച്ചിരുന്ന ഡോ. ഷംനാദ്, ഡോ. പ്രജി കുര്യന്‍ ഐസക് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ നേര ത്തെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം ഏഴായി.
അന്വേഷണത്തിന്റെ ഭാഗമായി ഇരുവരെയും ചടയമംഗലം പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുക യായിരുന്നു. തുടര്‍ന്ന് വിശദമായ ചോദ്യം ചെയ്യലിന് ശേഷം ബുധനാഴ്ച രാത്രിയാണ് അറസ്റ്റ് രേഖപ്പെടു ത്തിയത്. മറ്റൊരു കോളേജില്‍ നിന്നെത്തിയ എന്‍ടിഎ ഒബ്‌സര്‍വര്‍ ആണ് ഡോ.ഷംനാദ്. ആയൂര്‍ എ ഞ്ചിനീയറിങ് കോളേജ് അധ്യാപ കനാണ് ഡോ.പ്രജി കുര്യന്‍ ഐസക്.
പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയത് ഷംനാദും പ്രജി കുര്യന്‍ ഐസക്കുമാണെന്ന് നേരത്തെ അറസ്റ്റിലായവര്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് നീറ്റ് കൊ ല്ലം ജില്ലാ കോര്‍ഡിനേറ്ററില്‍ നിന്ന് വിശദാംശങ്ങള്‍ തേടിയ ശേഷമാണ് അധ്യാപകരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.
കൊല്ലം ആയൂര്‍ മാര്‍ത്തോമ കോളേജിലെ പരീക്ഷാകേന്ദ്രത്തിലാണ് നാണം കെട്ട സംഭവം അരങ്ങേറിയ ത്. നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ഥിനികളുടെ അടിവസ്ത്രം അഴിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ഥികളും രക്ഷിതാക്കളും പോലീസില്‍ പരാതി നല്‍കിയതോടെ പോലീസ് കേസെടുക്കുക യായിരു ന്നു. സ്ത്രീത്വത്തെ അപമാനി ക്കല്‍ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. വിഷയം അ ന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാറും സമിതിയെ നിശ്ചയിച്ചിട്ടുണ്ട്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.