Cricket

നീണ്ട ഇടവേള കഴിഞ്ഞ് ക്രിക്കറ്റ് മത്സരങ്ങൾ നാളെ വീണ്ടും തുടങ്ങുന്നു

ഒരു വലിയ ഇടവേളയ്ക്കുശേഷം അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾക്ക് നാളെ തുടക്കം കുറിക്കുന്നു. മൂന്ന് മത്സരങ്ങളുള്‍പ്പെടുന്ന ഇംഗ്ലണ്ട്-വെസ്റ്റ്ഇന്‍ഡീസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് നാളെ സതാംപ്ടണിലെ ദ റോസ് ബൗള്‍ സ്റ്റേഡിയം വേദിയാകും . കോവിഡിന്‍റെ പശ്ചാത്തലത്തില്‍ കാണികളില്ലാതെയാണ് മത്സരം നടത്തുന്നത് .

ഇന്ത്യന്‍ സമയം വൈകീട്ട് മൂന്നുമുതല്‍ മത്സരം. കാണികളെ മാറ്റിനിര്‍ത്തിയുള്ള മത്സരങ്ങള്‍ ലൈവ് സംപ്രേക്ഷണവും ഓണ്‍ലൈന്‍ സ്ട്രീമിംഗും നടക്കുമെന്നും ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. സോണി ചാനലിനാണ് ഇസിബി കരാര്‍ നല്‍കിയിരിക്കുന്നത്. കളിക്കാര്‍ക്ക് ആവേശം പകരാന്‍ കാണികളുടെ ആരവങ്ങളും കയ്യടികളും സ്പീക്കറിലൂടെ സ്റ്റേഡിയത്തില്‍ കേള്‍പ്പിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

ടെസ്റ്റിനുവേണ്ടിയുള്ള വെസ്റ്റിന്‍ഡീസ് ടീം ഒരു മാസംമുമ്പ് ഇംഗ്ലണ്ടിലെത്തിയിരുന്നു. മൂന്നാഴ്ചത്തെ ക്വാറന്റീനും അതിനുശേഷം പരിശോധനയും പൂര്‍ത്തിയാക്കിയാണ് ടീം മത്സരത്തിനിറങ്ങുന്നത്. മത്സരത്തിനിടെ ബൗളര്‍മാര്‍ പന്തിന് മിനുസം കൂട്ടാന്‍ തുപ്പല്‍ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. കളിക്കാര്‍ തമ്മില്‍ കൈകൊടുക്കലും കെട്ടിപ്പിടിച്ചുള്ള ആഘോഷങ്ങളും ഉണ്ടാകില്ല. മത്സരത്തിനിടെ ഏതെങ്കിലും കളിക്കാരന്‍ കോവിഡ് ലക്ഷണം കാണിച്ചാല്‍ ഇതേ സ്ഥാനത്ത് കളിക്കാന്‍ പറ്റിയ പകരക്കാരനെ ഇറക്കാം.

വെസ്റ്റ്ഇന്‍ഡീസിന് ഇത് കടുത്ത പോരാട്ടമാണെന്നും ടീമിന് അഞ്ച് ദിവസം പൂര്‍ത്തിയാക്കാന്‍ പ്രയാസമാണെന്നും മുന്‍ വെസ്റ്റ്ഇന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ പറഞ്ഞു. മത്സരത്തിന്‍റെ തുടക്കത്തില്‍ തന്നെ ലീഡ് ഉയര്‍ത്താനാണ് നോക്കേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്‍റ് പട്ടികയില്‍ 146 പോയന്‍റോടെ മൂന്നാം സ്ഥാനത്താണ് ഇംഗ്ലണ്ട്. എന്നാല്‍ വെസ്റ്റന്‍റീസിന് ഇതുവരെ പട്ടികയില്‍ ഇടംപിടിക്കാനായിട്ടില്ല.

അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐ.സി.സി.) ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമായി നടക്കുന്ന പരമ്പരയാണിത്. രണ്ടും മൂന്നും ടെസ്റ്റുകള്‍ ഓള്‍ഡ് ട്രാഫഡില്‍ നടക്കും.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

2 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

2 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

2 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

2 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

2 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

2 months ago

This website uses cookies.