മസ്കത്ത്: നിസ്വ മലിനജല ശുദ്ധീകരണ പ്ലാന്റിലെ ശുദ്ധീകരിച്ച ജലശേഖരണ ബേസിൻ ഭാഗികമായി തകർന്ന് മാർക്കറ്റിൽ വെള്ളം കയറി. വെള്ളിയാഴ്ചയുണ്ടായ അപ്രതീക്ഷിത വെള്ളപ്പൊക്കത്തിൽ കച്ചവടക്കാരുടെ സാധനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു. കുളത്തിലെ ഫീഡർ ട്യൂബ് പൊട്ടി വെള്ളം വാദി കൽബുവിലേക്ക് ഒഴുകിയതാണ് കവിഞ്ഞൊഴുകാൻ കാരണമെന്ന് ‘നാമ’ വാട്ടർ സർവിസസ് കമ്പനി പ്രസ്താവനയിൽ പറഞ്ഞു.സംഭവത്തിൽ ക്ഷമാപണം നടത്തിയ ‘നാമ’, സാഹചര്യം നിയന്ത്രിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളുമായും ഫീൽഡ് ടീമുമായും ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും അപകടത്തിലേക്ക് നയിച്ച കാരണങ്ങൾ തിരിച്ചറിയുന്നതിനും ഫീൽഡ് ടീമുകളും പ്രവർത്തിക്കുന്നുണ്ട്. വിശദാംശങ്ങൾ പിന്നീട് പൗരന്മാർക്ക് നൽകുമെന്നും കമ്പനി അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും അപകടത്തിലേക്ക് നയിച്ച കാരണങ്ങൾ തിരിച്ചറിയുന്നതിനും ഫീൽഡ് ടീമുകളും പ്രവർത്തിക്കുന്നുണ്ട്. വിശദാംശങ്ങൾ പിന്നീട് പൗരന്മാർക്ക് നൽകുമെന്നും കമ്പനി അറിയിച്ചു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.