Breaking News

നിസ്‌വയിലെയും ജബൽ അഖ്ദറിലെയും രണ്ട് പ്രധാന പാർക്കുകൾ 2026ൽ തയ്യാറാകും

മസ്‌കത്ത്: ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കാനും താമസക്കാർക്കും സന്ദർശകർക്കും വിനോദ സൗകര്യങ്ങൾ വർധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള രണ്ട് പ്രധാന പബ്ലിക് പാർക്കുകളുടെ വികസനവും നിരവധി അടിസ്ഥാന സൗകര്യ നവീകരണങ്ങളുമായി ദാഖിലിയ ഗവർണറേറ്റ് മുന്നോട്ട് കൊണ്ടുപോകുന്നു. 2026 ന്റെ ആദ്യ പാദത്തോടെ നിസ്‌വയിലെയും ജബൽ അഖ്ദറിലെയും പാർക്ക് പദ്ധതികൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
നിസ്‌വ പബ്ലിക് പാർക്കിന്റെ നിർണാണ പ്രവൃത്തി 30% ത്തിലധികം പൂർത്തിയായതായി ദാഖിലിയ ഗവർണർ ശൈഖ് ഹിലാൽ ബിൻ സഈദ് അൽ ഹജ്രി പറഞ്ഞു. 150,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പാർക്കിൽ കൃത്രിമ തടാകം, ഹരിത ഇടങ്ങൾ, കളിസ്ഥലങ്ങൾ, ഇരിപ്പിടങ്ങൾ എന്നിവയുണ്ടാകും. 520 തണൽ മരങ്ങളും 3,400 പൂച്ചെടികളും ഉൾപ്പെടെ 3,920 മരങ്ങൾ നടാനും പദ്ധതിയുണ്ട്.
ഔഷധ സസ്യങ്ങളെയും അവയുടെ ഗുണങ്ങളെയും കുറിച്ചുള്ള അവബോധം വളർത്താനായി മെഡിക്കൽ ഗാർഡനും പാർക്കിൽ ഉണ്ടായിരിക്കും. ലൈബ്രറി, സ്‌പോർട്‌സ് മൈതാനങ്ങൾ, ഫിറ്റ്‌നസ് സോണുകൾ എന്നിവയാണ് മറ്റ് സൗകര്യങ്ങൾ. ഒരു ദശലക്ഷം റിയാൽ ചെലവിട്ടുള്ള ജബൽ അഖ്ദറിലെ പാർക്കിന്റെ നിർമാണം 25% പൂർത്തിയായി. ഏകദേശം 20,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പാർക്കിൽ പൊതുസ്ഥലങ്ങൾ, കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ, സൈക്കിൾ ട്രാക്ക്, സ്‌പോർട്‌സ് പാതകൾ എന്നിവ ഉണ്ടായിരിക്കും. 1,000-ത്തിലധികം മരങ്ങൾ നട്ടുപിടിപ്പിക്കും, 5,000 ചതുരശ്ര മീറ്റർ ഗ്രീൻ ലാൻഡ്‌സ്‌കേപ്പിംഗിനായി നീക്കിവെക്കും.
പാർക്കിൽ മൾട്ടി-യൂസ് ഓപ്പൺ എയർ തിയേറ്റർ, പ്രാർഥനാ മുറികൾ, വിശ്രമമുറികൾ, കഫേ, ഇലക്ട്രോണിക് ഗെയിംസ് ഏരിയ, നിക്ഷേപത്തിനായുള്ള നിയുക്ത സോണുകൾ എന്നിവയും ഉണ്ടായിരിക്കും. അതേസമയം, അടിസ്ഥാന സൗകര്യം, ടൂറിസം, പൊതു സേവനങ്ങൾ എന്നിവ ശക്തിപ്പെടുത്താനായി 4.5 ദശലക്ഷം റിയാലിന്റെ വികസന പദ്ധതികൾക്ക് ജബൽ അഖ്ദർ വിലായത്ത് സാക്ഷ്യം വഹിക്കുകയാണ്. റോഡ് ശൃംഖല നവീകരണം, വിനോദ സൗകര്യ വികസനം, ജീവിത നിലവാരം ഉയർത്താനുള്ള പ്രവർത്തനങ്ങൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടും. 1.37 ദശലക്ഷം റിയാൽ ചെലവിൽ റോഡുകൾ നിർമിക്കുന്ന പദ്ധതി ജബൽ അഖ്ദറിൽ പൂർത്തിയായിട്ടുണ്ട്. 1.4 ദശലക്ഷം റിയാൽ ചെലവിൽ നിർമാണത്തിന്റെ രണ്ടാം ഘട്ടം പുരോഗമിക്കുകയാണ്, ഇതുവരെ 10% ത്തിലധികം പൂർത്തിയായി. ജബൽ അഖ്ദറിലേക്കുള്ള പ്രധാന പ്രവേശന പാതയുടെ ഇരട്ടിപ്പിക്കലിനുള്ള കൺസൾട്ടൻസി പ്രവർത്തനങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് ശൈഖ് ഹിലാൽ സ്ഥിരീകരിച്ചു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.