Gulf

നിര്‍മാണം പുരോഗമിക്കുന്നു, അബുദാബിയിലെ ക്ഷേത്രം 2024 ഫെബ്രുവരിയില്‍ പൂര്‍ത്തിയാകും

കോവിഡ് മൂലം നിര്‍മാണം മന്ദഗതിയിലായിരുന്നു. നിര്‍മാണം വീണ്ടും ത്വരിതഗതിയിലായെന്ന് സ്വാമി ബ്രഹ്‌മവിഹാരി ദാസ്

ബുദാബി : സ്വാമി നാരായണ്‍ ട്രസ്റ്റ് നിര്‍മിക്കുന്ന അബുദാബിയിലെ ക്ഷേത്രത്തിന്റെ നിര്‍മാണം 2024 ഫെബ്രുവരിയില്‍ പൂര്‍ത്തിയാകുമെന്ന് മുഖ്യ പൂജാരി സ്വാമി ബ്രഹ്‌മവിഹാരി ദാസ് അറിയിച്ചു.

കഴിഞ്ഞ ദിവസം നടന്ന ഗര്‍ഭ ഗൃഹത്തിന്റെ ശിലാന്യാസ ചടങ്ങില്‍ നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. സ്വാമി അക്ഷയമുനിദാസ്, യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ സന്‍ജയ് സുധീര്‍ തുടങ്ങി 500 അതിഥികള്‍ ചടങ്ങിന് സാക്ഷ്യം വഹിച്ചു.

പ്രധാന പ്രതിഷ്ഠ സ്ഥാപിക്കുന്ന ഗര്‍ഭ ഗൃഹത്തിന്റെ ശിലാന്യാസ ചടങ്ങുകളാണ് നടന്നത്. ക്ഷേത്രത്തിന്റെ ഒന്നാം നിലയിലെ ഗര്‍ഭ ഗൃഹത്തിന്റെ ആദ്യശിലയാണ് മഹാപീഠ് എന്ന് വിശേഷിപ്പിക്കുന്ന ചടങ്ങോടെ നടന്നത്.

ക്ഷേത്രത്തിന്റെ രണ്ടാം ഘട്ടമാണ് ഇതോടെ ആരംഭിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമദ് ബിന്‍ സായിദ് അല്‍ നഹിയാന്റേയും പങ്കാളിത്ത വീക്ഷണത്തിന്റെ പ്രതീകമാണ് ഈ ക്ഷേത്രമെന്ന് അംബാസിഡര്‍ ട്വിറ്ററില്‍ കുറിച്ചു.

ക്ഷേത്രത്തിന് ഭൂമി അനുവദിക്കുന്നതിലൂടെ ഷെയ്ഖ് മുഹമദ് ബിന്‍ സായിദ് പ്രകടിപ്പിച്ച ഉദാര മനസ്‌കത കൃതജ്ഞതപൂര്‍വം സ്മരിക്കുന്നുവെന്നും അംബാസഡര്‍ പറഞ്ഞു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.