Home

നിര്‍ത്തിയിട്ട ലോറിയില്‍ കാറിടിച്ച് കയറി അപകടം ; കോഴിക്കോട്ട് അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം

കോഴിക്കോട് പേരാമ്പ്ര വാല്യക്കോടുണ്ടായ വാഹനാപകടത്തില്‍ അമ്മയും മകളും മരിച്ചു. പേരാമ്പ്ര സ്വദേശികളായ ശ്രീജ, മകള്‍ അഞ്ജലി എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെ വാല്യക്കോട് അഗ്രികള്‍ച്ചറല്‍ സൊസൈറ്റിക്ക് സമീപമാണ് അപകടം

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര വാല്യക്കോടുണ്ടായ വാഹനാപകടത്തില്‍ അമ്മയും മകളും മരിച്ചു. പേരാമ്പ്ര ടെലിഫോണ്‍ എക്‌ചേഞ്ചിനു സമീപം തെരുവത്ത്‌പൊയില്‍ കൃഷ്ണകൃപയില്‍ സുരേഷ് ബാബു വിന്റെ ഭാര്യ ശ്രീജ, മകള്‍ അഞ്ജന(22) എന്നിവരാണ് മരിച്ചത്. സുരേഷ് ബാബുവിനെ ഗുരുതരമായ പരു ക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് അശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെ 7 മണിയോടെ വാല്യക്കോട് അഗ്രികള്‍ച്ചറല്‍ സൊസൈറ്റിക്ക് സമീപമാണ് അപകടം നടന്ന ത്. ഇറച്ചിക്കോഴിയുമായി എത്തിയ ലോറി വഴിയരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. ബന്ധു വീട്ടി ലേക്ക് പോവുകയായിരുന്ന സുരേഷ് ബാബുവും കുടുംബവും സഞ്ചരിച്ച കാര്‍ ഈ ലോറിക്ക് പിന്നില്‍ ഇ ടിക്കുകയായിരുന്നു. അപകടത്തില്‍ കാറി ന്റെ മുന്‍വശം പൂര്‍ണ്ണമായും പിക്കപ്പിനുള്ളിലേക്ക് ഇടിച്ചു കയ റിയ നിലയിലാണ്. പേരാമ്പ്രയില്‍ നിന്ന് മേപ്പയ്യൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്നു കുടുംബം.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മൂവരെയും ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും അമ്മ യും മകളും വഴിമധ്യേ മരിക്കുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. പേരാമ്പ്ര പൊലീസ് സ്ഥല ത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 months ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 months ago

This website uses cookies.