Kerala

നിര്‍ബന്ധിത വി ആര്‍എസ്; വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് കെഎസ്ആര്‍ടിസി

കെഎസ്ആര്‍ടിസിയില്‍ നിര്‍ബന്ധിത വിആര്‍എസ് നടപ്പിലാക്കുന്നുവെന്ന തര ത്തില്‍ മുന്‍പും വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നിരുന്നതാണ്. നിര്‍ബന്ധിത വി ആര്‍ എസ് എ ന്ന് പറയുന്നത് തന്നെ തെറ്റായ പ്രയോഗമാണ്. വി ആര്‍എസ് എ ന്നാല്‍ വോളണ്ടറി റിട്ടേഡ്മെന്റ് സ്‌കീമാണ്. അത് പ്രകാരം താല്‍പര്യമുള്ളവര്‍ക്ക് സ്വയം വിരമിക്കാമെന്നാ ണ്. അല്ലാതെ നിര്‍ബന്ധിത വി.ആര്‍.എസ് എന്നൊരു പ്ര യോഗമേ ഇല്ല

തിരുവനന്തപുരം: നിര്‍ബന്ധിത വിആര്‍എസ് ഇല്ലെന്ന് വ്യക്തമാക്കി കെഎസ്ആര്‍ടിസി. വിആര്‍എസ് നല്‍കേണ്ട 7200 പേരുടെ പട്ടിക കെഎസ്ആര്‍ടിസി തയ്യാറാക്കിയെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത കള്‍ അടിസ്ഥാനരഹിതമാണെന്ന് കെ.എസ്.ആര്‍.ടി.സി വ്യക്തമാക്കി.

കെഎസ്ആര്‍ടിസിയില്‍ നിര്‍ബന്ധിത വിആര്‍എസ് നടപ്പിലാക്കുന്നുവെന്ന തരത്തില്‍ മുന്‍പും വാര്‍ത്ത കള്‍ മാധ്യമങ്ങളില്‍ വന്നിരുന്നതാണ്. നിര്‍ബന്ധിത വി ആര്‍ എസ് എന്ന് പറയുന്നത് തന്നെ തെറ്റായ പ്ര യോഗമാണ്. വി ആര്‍എസ് എന്നാല്‍ വോളണ്ടറി റിട്ടേഡ്മെന്റ് സ്‌കീമാണ്. അത് പ്രകാരം താല്‍പര്യമുള്ള വര്‍ക്ക് സ്വയം വിരമിക്കാമെന്നാണ്. അല്ലാതെ നിര്‍ബന്ധിത വി.ആര്‍.എസ് എന്നൊരു പ്രയോഗമേ ഇല്ല.

എന്നാല്‍ 1243 ഓളം ജീവനക്കാര്‍ നിലവില്‍ തന്നെ ജോലിക്ക് വരാത്തവരായി ഉണ്ട്. ഏതാണ്ട് 600 ഓളം ജീ വനക്കാര്‍ക്ക് പലമാസങ്ങളിലും 16 ഡ്യൂട്ടി എന്ന നിബന്ധന ചെയ്യുന്നതുമില്ല. ഈ സാഹചര്യത്തിലാണ് ര ണ്ട് വര്‍ഷം മുന്‍പ് അങ്ങനെ വരാത്തവര്‍ക്ക് വേണ്ടി വിആര്‍എസ് സ്‌കീം നടപ്പാക്കാന്‍ സര്‍ക്കാരിനോട് 200 കോടി രൂപയുടെ ഒരു നിര്‍ദ്ദേശം സമര്‍പ്പിച്ചത്.സര്‍ക്കാര്‍ അന്ന് തന്നെ ആ പദ്ധതിക്ക് പണം അനു വദിക്കാന്‍ പറ്റില്ലെന്ന് വ്യക്തമാക്കിയതോടെ ആ പദ്ധതി ഉപേക്ഷിച്ചിരുന്നുവെന്നും മാനേജ്മെന്റ് വ്യക്ത മാക്കി.

മാനേജ്മെന്റ് വിആര്‍എസ് നടപ്പാക്കുകയാണെങ്കില്‍ അത് താല്‍പര്യമുള്ളവര്‍ക്ക് മാത്രമായിരിക്കുമെ ന്നും കെഎസ്ആര്‍ടിസി പ്രസ്താവനയില്‍ പറഞ്ഞു. അല്ലാതെ 50 വയസ് കഴിഞ്ഞവര്‍ക്കോ, 20 വര്‍ഷം പൂ ര്‍ത്തിയായവര്‍ക്കോ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ല. കെഎസ്ആര്‍ടിസിയില്‍ ഇപ്പോള്‍ ഓരോ വര്‍ഷവും ആയിരത്തോളം പേരാണ് പെന്‍ഷനാകുന്നത്. അതില്‍ 3.5 കോടി രൂപയോളം ശമ്പളയിനത്തില്‍ പ്രതിമാ സം കുറവ് വന്നാലും, പെന്‍ഷന്‍ ആനൂകൂല്യം ഉള്‍പ്പെടെ 125 കോടിയോളം രൂപ ഒരു വര്‍ഷം കൊടുക്കേ ണ്ടി വരുന്നുണ്ട്. അതിന് വേണ്ടി പ്രതിമാസം 10 കോടിയോളം രൂപ ആ ഇനത്തിന് വേണ്ടി അധികമായി കണ്ടെത്തേണ്ടി വരുന്നു.

ഈ സാഹചര്യത്തില്‍ വി.ആര്‍.എസിനുള്ള ഒരു തീരുമാനവും കെഎസ്ആര്‍ടിസി കൈകൊണ്ടിട്ടില്ല. അങ്ങനെ വിആര്‍എസ് നടപ്പാക്കാനുള്ള തീരുമാനം എടുക്കുന്നുവെങ്കില്‍ അംഗീകൃത യൂണിയനുകളു മായി ചര്‍ച്ച ചെയ്തു, സ്വീകാര്യമായ പാക്കേജ് ഉള്‍പ്പെടെയുളളവ പരിഗണിച്ച് മാത്രമേ അങ്ങനെ ചിന്തിക്കുക യുളളൂവെന്നും അതിനുള്ള സാധ്യ ത വിദൂരമാണെന്നും മാനേജ്മെന്റ് അറിയിച്ചു.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.