മനാമ : രാജ്യത്തെ സമുദ്രമേഖലയിൽ നിന്ന് അയക്കൂറ (കിങ് ഫിഷ്) പിടിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിരോധനം നീക്കിയതോടെ ഇനി വിപണിയിൽ മീൻ സജീവമാകുമെന്ന് സൂചന. വരും ദിവസങ്ങളിൽ വിപണിയിൽ നെയ്മീൻ, അയക്കൂറ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ മത്സ്യം യഥേഷ്ടം ലഭിക്കും.
ബഹ്റൈന്റെ സമുദ്രാതിർത്തിയിൽ കിങ് ഫിഷ് ഇനത്തിലെ മത്സ്യബന്ധനത്തിനുള്ള നിരോധനം നീക്കുന്നതിനൊപ്പം പൊതു ഇടങ്ങളിൽ അവയുടെ വിൽപ്പനയ്ക്കും വിപണനത്തിനുമുള്ള നിയന്ത്രണങ്ങളും നീക്കം ചെയ്തതായി സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റിന്റെ എക്സിക്യൂട്ടീവ് അതോറിറ്റിയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് മറൈൻ റിസോഴ്സസ് പ്രഖ്യാപിച്ചു. പ്രജനനകാലത്ത് മത്സ്യബന്ധന പ്രവർത്തനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി മത്സ്യസമ്പത്ത് വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു മത്സ്യബന്ധനത്തിന് നിരോധനം ഏർപെടുത്തിയത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.