തിരുവനന്തപുരം : വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിനു പുറമേ ജനുവരി മുതല്‍ 17 പൈസ സര്‍ചാര്‍ജ് കൂടി പിരിക്കാനുള്ള കെഎസ്ഇബി നീക്കത്തിന് തടയിട്ട് വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍. സര്‍ചാര്‍ജായി വലിയ തുക പിരിക്കാന്‍ കഴിയില്ലെന്ന് റഗുലേറ്ററി കമ്മിഷന്‍ വ്യക്തമാക്കി. ഏപ്രില്‍ മുതല്‍ ജൂലൈ വരെ വൈദ്യുതി വാങ്ങിയതില്‍ 37.10 കോടിയുടെ അധികബാധ്യത ഉണ്ടായെന്ന് ഹിയറിങ്ങില്‍ കെഎസ്ഇബി അറിയിച്ചു. ഈ ബാധ്യത വകയിരുത്താല്‍ യൂണിറ്റിന് 17 പൈസ സര്‍ചാര്‍ജ് ഈടാക്കാന്‍ അനുവദിക്കണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടു. എന്നാല്‍ മൂന്നു മാസത്തെ കണക്ക് കാണിച്ച് പുതിയ അപേക്ഷ സമര്‍പ്പിക്കാന്‍ കെഎസ്ഇബിക്കു നിര്‍ദേശം നല്‍കി. പൊതുവേദികളില്‍ ചര്‍ച്ച ഒഴിവാക്കാന്‍ അതാണ് നല്ലതെന്നും കമ്മിഷന്‍ വ്യക്തമാക്കി.
നിലവില്‍ മുന്‍ബാധ്യത തീര്‍ക്കാന്‍ 19 പൈസയാണ് ഉപയോക്താക്കള്‍ സര്‍ചാര്‍ജ് നല്‍കുന്നത്. ഇത് ഡിസംബറില്‍ അവസാനിക്കും. ആ സാഹചര്യത്തിലാണ് ജനുവരി മുതല്‍ 17 പൈസ സര്‍ചാര്‍ജ് ഈടാക്കാന്‍ കെഎസ്ഇബി അനുമതി തേടിയത്. ഇപ്പോള്‍ കമ്മിഷന്‍ അത് അനുവദിച്ചില്ലെങ്കിലും മൂന്നു മാസത്തെ കണക്കു നല്‍കി കഴിയുമ്പോള്‍ വീണ്ടും സര്‍ചാര്‍ജ് ഭാരം ഉപയോക്താക്കള്‍ക്കു മേല്‍ ചുമത്തപ്പെടും എന്നാണു സൂചന. കഴിഞ്ഞ ദിവസമാണ് കെഎസ്ഇബി യൂണിറ്റിന് ശരാശരി 16 പൈസ നിരക്ക് വര്‍ധിപ്പിച്ചത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.