Kerala

നിയമസഭയില്‍ അരങ്ങേറുന്നത് കുടുംബ അജന്‍ഡ, മുഹമ്മദ് റിയാസ് മന്ത്രിയായത് മാനേജ്മെന്റ് ക്വാട്ടയില്‍ : വി ഡി സതീശന്‍

മന്ത്രി മുഹമ്മദ് റിയാസ് എത്ര പി ആര്‍ വര്‍ക്ക് ചെയ്തിട്ടും സ്പീക്കര്‍ ഷംസീറിന്റെ അത്രയും എത്താത്തതിനാല്‍ ഷംസീറിനെ പരിഹാസ പാത്രമാക്കാനുള്ള കുടുംബ അജന്‍ഡയാ ണ് നിയമസഭയില്‍ നടക്കുന്നതെന്ന ആരോപണമാണു പ്രതിപക്ഷ നേതാവ് ഉന്നയിച്ച ത്.

കോഴിക്കോട് : നിയമസഭയില്‍ കുടുംബ അജന്‍ഡയെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ്. മന്ത്രി മുഹമ്മദ് റിയാസിനെ മാനേജ്മെന്റ് ക്വാട്ടയില്‍ മന്ത്രിയായ ആള്‍ എന്നും വി ഡി സതീശന്‍ വിശേഷിപ്പിച്ചു. മന്ത്രി മുഹമ്മദ് റിയാസ് എത്ര പി ആര്‍ വര്‍ക്ക് ചെയ്തിട്ടും സ്പീക്കര്‍ ഷംസീറിന്റെ അത്രയും എത്താത്തതിനാ ല്‍ ഷംസീറിനെ പരി ഹാസ പാത്രമാക്കാനുള്ള കുടുംബ അജന്‍ഡയാണ് നിയമസഭയില്‍ നടക്കുന്നതെന്ന ആരോപണമാണു പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്.

മരുമകനു വേണ്ടി മുഖ്യമന്ത്രിയാണ് ഈ കുടുംബ അജന്‍ഡ നടപ്പാക്കുന്നതെന്ന ആരോപണമാണ് പ്രതി പക്ഷ നേതാവ് ഉന്നയിക്കുന്നത്. നിയമസഭയില്‍ ജനാധിപത്യ അവകാശം ലംഘിക്കപ്പെടുന്നു എന്ന പരാതി ശക്തമായി ഉന്നയിക്കുന്നതിനിടെയാണ് വാര്‍ത്താ സമ്മേളനത്തില്‍ വി ഡി സതീശന്‍ കുടുംബ അജന്‍ഡ യെന്ന ആരോപണം ഉയര്‍ ത്തിയത്. മുഖ്യമന്ത്രിയെ പ്രകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആരോപണമെന്നാണു കരുതുന്നത്.

സ്പീക്കര്‍ നീതിപാലിക്കുക എന്ന ആവശ്യം ഉന്നയിക്കുന്നതിനിടയിലേക്കാണ് കടുംബ അജന്‍ഡ എന്ന ആ രോപണവും കൊണ്ടുവന്നത്. സ്പീക്കറുടെ ഓഫീസിനു മുന്നില്‍ നടന്ന പ്രതിപക്ഷ സമരത്തെ വാച്ച് ആന്‍ ഡ് വാര്‍ഡ് തടഞ്ഞതു സഭയില്‍ സംഘര്‍ഷ ഭരിതമായ അന്തരീക്ഷമാണു സൃഷ്ടിച്ചത്.

മൃഗീയ ഭൂരിപക്ഷത്തോടെ തുടര്‍ഭരണം ലഭിച്ചതിന്റെ അഹങ്കാരമാണു സര്‍ക്കാര്‍ കാണിക്കുന്നതെന്ന് അ ദ്ദേഹം ആരോപിച്ചു. തുടര്‍ച്ചയായി നിയമസഭയില്‍ പ്രതിപക്ഷത്തി ന്റെ അവസരങ്ങള്‍ നിഷേധിക്കു ക യാണ്. പ്രതിപക്ഷം കൊണ്ടുവരുന്ന അടിയന്തിര പ്രമേയത്തിന് നിരന്തരം അനുമതി നിഷേധിക്കാന്‍ സ്പീ ക്കറെ മുഖ്യമന്ത്രി പ്രേരിപ്പിക്കു ന്നു എന്ന ആരോപണമാണു പ്രതിപക്ഷം ഉന്നയിക്കുന്നത്.ഈ ആരോപണ ത്തെ സാധൂകരിക്കുന്നതിനാണ് കുടുംബ അജന്‍ഡ എന്ന പുതിയ ആരോപണം പ്രതിപക്ഷം ഉയര്‍ത്തി ക്കൊണ്ടുവന്നത്. പ്രതിപക്ഷത്തെ പ്രകോപിപ്പിച്ച് സ്പീക്കറുടെ ഡയസ്സില്‍ കയറ്റി അക്രമമുണ്ടാക്കുക എന്ന താണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും ആ വലയില്‍ തങ്ങള്‍ വീഴില്ലെന്നും വി ഡി സതീശന്‍ പറയുന്നു.

ഇതേ സമയം മുഖ്യമന്ത്രിയെ പ്രകോപിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കുടുംബ അജന്‍ഡ എന്ന ആരോപണവുമായി പ്രതിപക്ഷം എത്തിയത് എന്നാണു കരുതുന്നത്. മുഖ്യമന്ത്രിയുടെ അഹങ്കാരം പീക്കില്‍ എത്തിയെന്നും സതീശന്‍ ആരോപിക്കുന്നത് ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.