മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ വിമത ശിവസേന നേതാവ് ഏ ക്നാഥ് ഷിന്‍ഡെ സഭയില്‍ വിശ്വാസ വോട്ട് നേടി. ബിജെപി പിന്തുണ യോടെയു ള്ള ഏക്നാഥ് സര്‍ക്കാറിനെ 164 അംഗങ്ങള്‍ പിന്തുണച്ചപ്പോള്‍ ഉദ്ദവ് താക്കറയുടെ നേതൃത്വ ത്തിലുള്ള മഹാവികാസ് അഗാഡിക്ക് 99 വോട്ടാണ് ലഭിച്ചത്.
മുംബൈ : മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ വിമത ശിവസേന നേതാവ് ഏ ക്നാഥ് ഷിന്‍ഡെ സഭയില്‍ വിശ്വാസ വോട്ട് നേടി. ബിജെപി പിന്തുണ യോടെയുള്ള ഏക്നാഥ് സര്‍ ക്കാറിനെ 164 അംഗങ്ങള്‍ പിന്തുണച്ചപ്പോള്‍ ഉദ്ദവ് താക്കറയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഗാഡിക്ക് 99 വോട്ടാണ് ലഭിച്ചത്. ഉദ്ദവ് പക്ഷത്തിന്റെ എട്ട് വോട്ടുകള്‍ ചോര്‍ന്നതായാണ് റിപ്പോര്‍ട്ട്.
കൂടാതെ ഉദ്ദവിന്റെ പക്ഷത്തുണ്ടായിരുന്ന ഒരു എംഎല്‍എ ഇന്ന് പരസ്യമായി ഷിന്‍ഡെ പക്ഷത്തേ ക്ക് നീങ്ങി. എംഎല്‍എ സന്തോഷ് ബംഗര്‍ ആണ് രാവിലെ ഷിന്‍ഡെയ്ക്കൊപ്പം ചേര്‍ന്നത്. മഹാവികാ സ് അഘാഡി സഖ്യത്തെ അനുകൂലിച്ചിരുന്ന പിഡബ്ല്യുപിഐ എംഎല്‍എ ശ്യാംസുന്ദറും എന്‍ഡി എ സഖ്യത്തിലേക്ക് മാറിയിട്ടുണ്ട്. മൂന്ന് പ്രതിപക്ഷ എംഎല്‍എമാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു.
സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടക്കുമ്പോള്‍ ശിവസേനയിലെ ഉദ്ദവ് പക്ഷവും ഷിന്‍ഡെ പക്ഷവും പരസ്പരം വിപ്പ് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ വിപ്പ് ലംഘനം ചൂണ്ടിക്കാട്ടി ഇരുപക്ഷവും കോ ടതിയെ സമീപിച്ചേക്കും.
കോണ്‍ഗ്രസ്, എന്‍സിപി കക്ഷികള്‍ ഉദ്ദവിനൊപ്പം ഉറച്ച് നിന്നു.എന്നാല്‍ സ്പീക്കര്‍ തിരഞ്ഞെടുപ്പിലേ ത് പോലെ ഒരു വോട്ടും ചോരാതെ കരുത്ത് അറിയിക്കാന്‍ ഷിന്‍ഡെ പ ക്ഷത്തിന് കഴിഞ്ഞു. സര്‍ക്കാ ര്‍ സഭയില്‍ ഭൂരിഭക്ഷം തെളിയിച്ച സാഹചര്യത്തില്‍ ഷിന്‍ഡെ ഉടന്‍ മന്ത്രിസഭാ രൂപവത്ക്കരണത്തി ലേക്ക് കടക്കും.
അതിനിടെ ആറ് മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പിനൊരുങ്ങാന്‍ എന്‍ സി പി അധ്യക്ഷന്‍ ശരദ് പ വാര്‍ അണികള്‍ക്ക് നിര്‍ദേശം നല്‍കി. ഷിന്‍ഡെ സര്‍ക്കാര്‍ കൂടുതല്‍ മുന്നോട്ടുപോകില്ലെന്നും ശിവ സേന വിമതര്‍ ഉടന്‍ മാതൃപാര്‍ട്ടിയിലേക്ക് മടങ്ങിപോകുമെന്നും പവാര്‍ അറിയിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.