Breaking News

നിയമമേഖലയിൽ നിയന്ത്രണം: പുതിയ നയങ്ങൾക്ക് മന്ത്രിസഭാ അംഗീകാരം

അബുദാബി : നിയമ മേഖലയുമായി ബന്ധപ്പെട്ട ജോലിയും കൺസൽറ്റൻസിയും നിയന്ത്രിക്കുന്ന പുതിയ നയങ്ങൾക്ക് യുഎഇ മന്ത്രിസഭ അംഗീകാരം നൽകി. ഈ തൊഴിലുകൾക്കുള്ള ഔദ്യോഗിക ചട്ടങ്ങളും അംഗീകരിച്ചു. നീതിന്യായ സംവിധാനം ശക്തിപ്പെടുത്തുക, രാജ്യത്തെ നിയമവാഴ്ച വർധിപ്പിക്കുക, വിവിധ വകുപ്പുകളുമായി സഹകരിച്ച് നീതി നടപ്പാക്കുക, നടപടിക്രമങ്ങൾ വേഗത്തിലാക്കുക എന്നിവയാണ് പരിഷ്കാരത്തിലൂടെ ലക്ഷ്യമിടുന്നത്.
പ്രാഥമിക, അപ്പീൽ കോടതികളിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനെ സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യാൻ അനുവദിക്കുന്ന വ്യവസ്ഥകളും നടപടിക്രമങ്ങളും വിശദീകരിക്കുന്നു. പൗരന്മാരല്ലാത്ത അഭിഭാഷകർക്ക് യുഎഇയിൽ പ്രാക്ടീസ് ചെയ്യുന്നതിനുള്ള ലൈസൻസിങ് വ്യവസ്ഥകൾ, ട്രെയ്നി അഭിഭാഷകർക്കുള്ള പ്രായോഗിക പരിശീലനം, പരിശീലനം നൽകുന്ന മുതിർന്ന അഭിഭാഷകരുടെ കടമകൾ എന്നിവയെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്.
ഗവേഷകരെയും നിയമ ഉപദേഷ്ടാക്കളെയും റജിസ്റ്റർ ചെയ്യാനോ പുതുക്കാനോ റജിസ്റ്ററിൽ നിന്ന് നീക്കം ചെയ്യാനോ ഉള്ള മാനദണ്ഡങ്ങളും വിശദമാക്കുന്നുണ്ട്. ലൈസൻസിങ്, സസ്പെൻഷൻ, റദ്ദാക്കൽ, ലിക്വിഡേഷൻ, യൂണിവേഴ്സിറ്റി യോഗ്യതാ, തുല്യതാ സർട്ടിഫിക്കറ്റ് എന്നിവയുൾപ്പെടെ നിയമ സ്ഥാപനങ്ങളും നിയമ കൺസൽറ്റൻസി സ്ഥാപിക്കുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള വ്യവസ്ഥകളും ഇതിലുണ്ട്.
അഭിഭാഷകരുടെ കർത്തവ്യം, അവകാശങ്ങൾ, കക്ഷികളുമായുള്ള ബന്ധം, സേവന ഫീസ് എന്നിവ സംബന്ധിച്ചും വിശദമാക്കുന്നു. വലിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട കേസുകളിൽ അഭിഭാഷകരെ നിയമിക്കാൻ സാമ്പത്തിക ശേഷി ഇല്ലാത്ത കക്ഷികൾക്ക് കോടതി മുഖേന വക്കീലിനെ നിയമിക്കുമ്പോൾ അവർക്കുള്ള ഫീസ് കോടതി നിശ്ചയിക്കും. കക്ഷികളിൽനിന്ന് ലഭിക്കുന്ന വിവരങ്ങളുടെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുന്നത് സംബന്ധിച്ചു പരാമർശിക്കുന്നുണ്ട്.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.