നിയമനത്തിന് പട്ടിക ആവശ്യപ്പെട്ട് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാ ജേന്ദ്രന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് നല്‍കിയതായി പ്രചരിപ്പിക്കപ്പെട്ട നിയമനക്കത്ത് വ്യാജമാണെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തല്‍. വ്യാജരേഖ ചമക്കലിന് കേ സെടുക്കും
തിരുവനന്തപുരം : നിയമനത്തിന് പട്ടിക ആവശ്യപ്പെട്ട് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് നല്‍കിയതായി പ്രചരിപ്പിക്കപ്പെട്ട നിയമനക്കത്ത് വ്യാ ജമാണെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തല്‍. വ്യാജരേഖ ചമക്കലിന് കേസെടുക്കും. കേ സെടുക്കണമെന്ന് ശിപാര്‍ശ ചെയ്ത് ക്രൈം ബ്രാഞ്ച് എസ് പി ഉടന്‍ ഡി ജി പിക്ക് റിപ്പോര്‍ട്ട് നല്‍ കും.ജീവനക്കാരുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തും.
വിവാദ കത്തില്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെയും മേയര്‍ ആര്യാ രാജേന്ദ്രന്റെയും മൊഴി വിജിലന്‍സ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. ക്രൈംബ്രാഞ്ചിന് പിന്നാലെയാണ് വിജിലന്‍സും വിവാദ കത്തില്‍ അന്വേഷണം നടത്തുന്നത്. പരാതി നല്‍കിയ കോണ്‍ഗ്രസ് നേതാവും മുന്‍ കൗണ്‍സിലറുമായ ശ്രീകുമാറില്‍ നിന്നും വിജിലന്‍സ് മൊഴിയെടു ത്തു.
കത്തിനെ കുറിച്ച് അറിയില്ലെന്നും കോര്‍പ്പറേഷനിലെ നിയമനങ്ങളില്‍ ഇടപടാറില്ലെന്നുമാണ് ആ നാവൂരിന്റെ മൊഴി. കത്ത് നല്‍കിയിട്ടില്ലെന്ന് മേയര്‍ ആര്യാ രാജേന്ദ്രനും മൊഴി നല്‍കി. വീട്ടില്‍ വെ ച്ചാണ് മേയറുടെ മൊഴി രേഖപ്പെടുത്തിയത്.
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
This website uses cookies.