ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ചാണ് ഇളവു കളും നിയന്ത്രണങ്ങളും നടപ്പാക്കുന്നത്.ടെസ്റ്റ് പൊസിറ്റീവിറ്റി നിരക്ക് കുറയുന്നെങ്കിലും പ്രതീക്ഷിച്ചത് പോലെ കുറവില്ല.നിലവില്‍ 16 തദ്ദേശ സ്ഥാപനങ്ങളിലാണ് 30 ശതമാനത്തില്‍ കൂടുതല്‍ ടിപി നിരക്കുള്ളത്
തിരുവനന്തപുരം : സംസ്ഥാനത്തെ വാരാന്ത്യ ലോക്ക്ഡൗണിന് ശേഷം ഇന്നു മുതല്‍ വീണ്ടും നിയ ന്ത്രണങ്ങളില്‍ ഇളവ്. പ്രാദേശിക തലത്തി ലാവും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. ടെസ്റ്റ് പോസി റ്റിവിറ്റി നിരക്കനുസരിച്ച് തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ചാണ് ഇളവുകളും നിയന്ത്രണങ്ങളും നടപ്പാക്കുന്നത്.
അതിനിടെ ബുധനാഴ്ചത്തെ അവലോകന യോഗത്തിനു ശേഷം കൂടുതല്‍ ഇളവുകളില്‍ തീരുമാന മുണ്ടായേക്കും. ടിപിആര്‍ വളരെ കുറവുള്ള ഇടങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമ തി നല്‍കിയേക്കും. കൂടാതെ വാരാന്ത്യ ലോക്ഡൗണ്‍ തുടരുമോ എന്നതിലും തീരുമാനമുണ്ടാകും.ഈ മാസം 23 വരെയാണ് നിലവിലെ നിയന്ത്രണങ്ങള്‍.
ടെസ്റ്റ് പൊസിറ്റീവിറ്റി നിരക്ക് കുറയുന്നെങ്കിലും പ്രതീക്ഷിച്ചത് പോലെ കുറവില്ല. ഇതിനോടകം ടിപി ആര്‍ പത്തില്‍ താഴെക്ക് എത്തുമെന്ന് കണക്കു കൂട്ടിയെങ്കിലും നിലവില്‍ പത്ത് ശതമാനം കടന്ന് തന്നെയാണ് കണക്കുള്ളത്. അതിതീവ്ര വ്യാപനമേഖലകളുടെ എണ്ണം കുറയുന്നതാണ് ആശ്വാസം. നിലവില്‍ 16 തദ്ദേശ സ്ഥാപനങ്ങളിലാണ് 30 ശതമാനത്തില്‍ കൂടുതല്‍ ടിപി നിരക്കുള്ളത്. എട്ട് ശത മാനത്തിനും മുപ്പത് ശതമാനത്തിനും ഇടയില്‍ ടിപിആര്‍ ഉള്ള മേഖലകളാണ് സംസ്ഥാനത്ത് എന്‍ പത് ശതമാനവും. ഇത് കുറക്കുന്നതാവും കൂടുതല്‍ ഇളവുകള്‍ ഏര്‍പ്പെടുത്തുന്നതില്‍ നിര്‍ണ്ണായ കം. ടിപിആര്‍ വളരെ കുറവുള്ള ഇടങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കുന്നതിലും ബുനനാഴ്ചത്തെ വിലയിരുത്തലിന് ശേഷമാകും തീരുമാനം.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.