ന്യൂഡൽഹി : സ്റ്റാർലിങ്ക് സേവനം ആരംഭിക്കുമ്പോൾ ഇന്ത്യയിൽ തന്നെ കൺട്രോൾ സെന്റർ അടക്കമുള്ള സംവിധാനങ്ങൾ വേണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചതായി സൂചന. ക്രമസമാധാനപ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനം വിലക്കാനും നിയന്ത്രിക്കാനും മറ്റുമാണിത്. യുഎസിലെ സ്റ്റാർലിങ്ക് ആസ്ഥാനവുമായി ഇത്തരം കാര്യങ്ങൾക്ക് ബന്ധപ്പെടുന്നത് ബുദ്ധിമുട്ടാകുമെന്നതിനാലാണ് ഇന്ത്യയിൽ തന്നെ സൗകര്യം വേണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
ഈ വിഷയം സ്റ്റാർലിങ്ക് പരിഗണിക്കുന്നതായാണ് സൂചന.ടെലികോം നെറ്റ്‍വർക്കുകളിലെ പോലെ നിയമപരമായ നിരീക്ഷണം, കോൾ ചോർത്തൽ (ഇന്റർസെപ‍്ഷൻ) തുടങ്ങിയവയ്ക്കും വ്യവസ്ഥകൾ വന്നേക്കും. 5 വർഷത്തേക്കായിരിക്കും സ്റ്റാർലിങ്ക് അടക്കമുള്ള ഉപഗ്രഹ ഇന്റർനെറ്റ് സേവനങ്ങൾക്ക് തുടക്കത്തിൽ അനുമതി നൽകുക. എന്നാൽ മസ്ക് ആവശ്യപ്പെട്ടിരിക്കുന്നത് 20 വർഷം വേണമെന്നാണ്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.