Business

നിഫ്‌റ്റി വീണ്ടും 15,000ന്‌ മുകളില്‍

മുംബൈ: ഓഹരി വിപണി താഴ്‌ന്ന നിലവാരത്തില്‍ നിന്നും അവസാന മണിക്കൂറില്‍ ശക്തമായ കരകയറ്റം നടത്തി. സ്വകാര്യ ധനകാര്യ മേഖലയിലെ കമ്പനികളുടെ ഓഹരികളിലുണ്ടായ മുന്നേറ്റമാണ്‌ വിപണിക്ക്‌ താങ്ങായത്‌.

14,925 പോയിന്റിലേക്ക്‌ ഒരു ഘട്ടത്തില്‍ താഴ്‌ന്ന നിഫ്‌റ്റി 15,126 പോയിന്റ്‌ വരെ ഉയരുകയും 15,098ല്‍ വ്യാപാരം അവസാനിപ്പിക്കുകയും ചെയ്‌തു. 0.95 ശതമാനം ഉയര്‍ന്ന നിലയിലാണ്‌ നിഫ്‌റ്റി ക്ലോസ്‌ ചെയ്‌തത്‌.

ഇന്ന്‌ ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ പത്ത്‌ നിഫ്‌റ്റി ഓഹരികളില്‍ ഏഴും ധനകാര്യ മേഖലയില്‍ നിന്നുള്ളവയാണ്‌. അതേ സമയം പൊതുമേഖലാ ഓഹരികളില്‍ ലാഭമെടുപ്പ്‌ ശക്തമായി.

നിഫ്‌റ്റി ഫിനാന്‍ഷ്യല്‍ സര്‍വീസ്‌ സൂചിക 2.34 ശതമാനമാണ്‌ ഉയര്‍ന്നത്‌. ബാങ്ക്‌ നിഫ്‌റ്റി 600 പോയിന്റോളം നേട്ടം രേഖപ്പെടുത്തി. നിഫ്‌റ്റി ഐടി സൂചികയും നേട്ടം കൈവരിച്ചു. അതേ സമയം നിഫ്‌റ്റി മെറ്റല്‍ സൂചിക 2.51 ശതമാനം ഇടിഞ്ഞു. റിയല്‍ എസ്റ്റേറ്റ്‌, ഫാര്‍മ, പൊതുമേഖലാ ബാങ്ക്‌ ഓഹികളും വില്‍പ്പന സമ്മര്‍ദം നേരിട്ടു.

നിഫ്‌റ്റി മിഡ്‌കാപ്‌ സൂചിക 0.5 ശതമാനവും സ്‌മോള്‍കാപ്‌ സൂചിക 1 ശതമാനവും നഷ്‌ടം രേഖപ്പെടുത്തി. എന്‍എസ്‌ഇയിലെ 541 ഓഹരികള്‍ നേട്ടം ഉണ്ടാക്കിയപ്പോള്‍ 990 ഓഹരികള്‍ നഷ്‌ടം നേരിട്ടു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

6 days ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.