Market

നിഫ്‌റ്റി അടുത്ത വാരം 10,550 പോയിന്റ്‌ ഭേദിക്കുമോ?

ഓഹരി വിപണി ഒരു നിശ്ചിത പരിധിക്കുള്ളില്‍ നീങ്ങുന്നതാണ്‌ പോയ വാരം കണ്ടത്‌. നിഫ്‌റ്റി 10,553 പോയിന്റ്‌ വരെ ഉയര്‍ന്നെങ്കിലും ഈ നിലവാരത്തില്‍ ശക്തമായ സമ്മര്‍ദമാണുള്ളത്‌. 10,500 നിലവാരത്തില്‍ ലാഭമെടുപ്പ്‌ ദൃശ്യമാവുകയാണ്‌ ചെയ്‌തത്‌.

പോയ വാരം ബാങ്കിംഗ്‌ ഓഹരികള്‍ ശക്തമായ ചാഞ്ചാട്ടമാണ്‌ നേരിട്ടത്‌. അതേ സമയം ഓട്ടോ, ഐടി മേഖലകള്‍ വിപണിയ്‌ക്ക്‌ തുണയേകി.

കാളകളും കരടികളും തമ്മിലുള്ള പോര്‌ എന്നതിനേക്കാള്‍ ധനലഭ്യതയും സമ്പദ്‌വ്യവസ്ഥ നേരിടുന്ന ദൗര്‍ബല്യങ്ങളും മുഖാമുഖം നില്‍ക്കുന്ന കാഴ്‌ചയാണ്‌ ഇപ്പോള്‍ കാണുന്നത്‌. കാളകള്‍ വിപണിയെ മുകളിലേക്ക്‌ നയിക്കുമ്പോള്‍ ആഗോള സൂചനകളെ മുന്‍നിര്‍ത്തി ലാഭമെടുപ്പ്‌ ദൃശ്യമാവുകയാണ്‌ ചെയ്യുന്നത്‌. ഈയിടെയായി യുഎസ്‌ വിപണിയുടെ ഗതി പിന്തുടരുകയാണ്‌ ഇന്ത്യന്‍ വിപണി ചെയ്യുന്നത്‌. യുഎസിലെ കോവിഡ്‌ രോഗ ബാധിതരുടെ എണ്ണവും മരണവും ക്രമാതീതമായി വര്‍ധിച്ചതാണ്‌ കഴിഞ്ഞ ദിവസങ്ങളില്‍ വിപണിയെ ചാഞ്ചാട്ടത്തിലേക്ക്‌ നയിച്ചത്‌.

മികച്ച മണ്‍സൂണ്‍ ലഭിക്കുമെന്ന പ്രതീക്ഷയാണ്‌ ആഭ്യന്തര വിപണിയെ തുണക്കുന്ന ഒരു അനുകൂല ഘടകം. മികച്ച മഴ ലഭിക്കുന്നത്‌ കാര്‍ഷിക ഉല്‍പ്പാദനം മെച്ചപ്പെടുന്നതിനും ഗ്രാമീണ സമ്പദ്‌വ്യവസ്ഥ വളര്‍ച്ച കൈവരിക്കുന്നതിനും വഴിവെക്കും. ഗ്രാമീണ സമ്പദ്‌വ്യവസ്ഥയില്‍ ഇതിനകം ശുഭലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിട്ടുണ്ട്‌. ഗ്രാമീണ മേഖലയില്‍ ഡിമാന്റ്‌ മെച്ചപ്പെട്ടു. അതേ സമയം ആഗോള തലത്തില്‍ കോവിഡ്‌ ഭീതി അയവില്ലാതെ തുടരുന്നതും രാജ്യത്തിന്‌ അകത്ത്‌ കോവിഡ്‌ രോഗികളുടെ എണ്ണം കൂടി കൊണ്ടിരിക്കുന്നതും പ്രതികൂല ഘടകമാണ്‌.

നിഫ്‌റ്റിക്ക്‌ 10,550 പോയിന്റില്‍ ശക്തമായ സമ്മര്‍ദമുണ്ട്‌. കഴിഞ്ഞ വാരം കാളകള്‍ 10,550 പോയിന്റില്‍ വിപണിയെ എത്തിച്ചെങ്കിലും ആഗോള തലത്തിലെ വില്‍പ്പന സമ്മര്‍ദം മൂലം ഈ നിലവാരം ഭേദിക്കാന്‍ സാധിച്ചില്ല.

നിഫ്‌റ്റി 9500നും 10,550നും ഇടയിലുള്ള റേഞ്ചില്‍ വരുന്ന വാരവും നീങ്ങാനാണ്‌ സാധ്യത. ലിക്വിഡിറ്റി മൂലം കുതിക്കുന്നതിനേക്കാള്‍ ഈ നിലവാരത്തില്‍ നിലയുറപ്പിക്കുന്നതാണ്‌ വിപണിയെ സംബന്ധിച്ചിടത്തോളം ആരോഗ്യകരം. ലിക്വിഡിറ്റി ശക്തമായതിനാല്‍ അടിസ്ഥാന ഘടകങ്ങളെ വിപണി കണക്കിലെടുക്കാന്‍ അല്‍പ്പം കൂടി സമയമെടുക്കും. നിഫ്‌റ്റി ധനലഭ്യതയുടെ മാത്രം അടിസ്ഥാനത്തില്‍ കുതിച്ചുകയറ്റം തുടര്‍ന്നാല്‍ ഏതെങ്കിലും പ്രതികൂല വാര്‍ത്ത ശക്തമായ ഇടിവിന്‌ കാരണമായേക്കാം.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.