Home

‘നിങ്ങളാരും വിചാരിക്കുന്ന ആളല്ല ഞാന്‍, ഗെയിം മാറി, ചെറിയ കളിയല്ല’; ഷാജ് സ്വപ്നയോട്

ഇപ്പോള്‍ നടക്കുന്ന ചെറിയ കളിയല്ലെന്ന് ഷാജ് കിരണ്‍ ഫോണില്‍ സ്വപ്ന സുരേഷിനോ ട്. സരിത്തിനെ ഒരു മണിക്കൂറുകൊണ്ട് ഇറക്കിയപ്പോള്‍ എന്റെ ഹോള്‍ഡ് മനസിലായ ല്ലോ. നിങ്ങളാരും വിചാരിക്കുന്ന ആളല്ല ഞാന്‍. എന്തുവന്നാലും ഒരുമിച്ച് നേരിടാം. ന മ്മള്‍ രണ്ടും അറിയാത്ത കളി ഇതിനകത്ത് നടക്കുന്നുണ്ടെന്നും ഷാജ് ഫോണ്‍ സംഭാ ഷണത്തില്‍ പറയുന്നു

പാലക്കാട്: ഇപ്പോള്‍ നടക്കുന്ന ചെറിയ കളിയല്ലെന്ന് ഷാജ് കിരണ്‍ ഫോണില്‍ സ്വപ്ന സുരേഷിനോട്. സരിത്തിനെ ഒരു മണിക്കൂറുകൊണ്ട് ഇറക്കിയപ്പോള്‍ എന്റെ ഹോള്‍ഡ് മനസിലായല്ലോ. നിങ്ങളാരും വിചാരിക്കുന്ന ആളല്ല ഞാന്‍. എന്തുവന്നാലും ഒരുമിച്ച് നേരിടാം. നമ്മള്‍ രണ്ടും അറിയാത്ത കളി ഇ തിനകത്ത് നടക്കുന്നുണ്ടെന്നും ഷാജ് ഫോണ്‍ സംഭാഷണത്തില്‍ പറയുന്നു.

യാത്രാവിലക്ക് മാറ്റാന്‍ ശ്രമിക്കുന്നുണ്ടെന്ന് ഷാജ് സ്വപ്നയോട് സംഭാഷണമധ്യേ പറയുന്നു. സ്വപ്നയുടെ പേരില്‍ ചിലര്‍ പണം വാങ്ങുന്നതായും ഷാജ് പറയുന്നു. പിണറാ യി വിജയന്റെയും കോടിയേരി ബാ ലകൃഷ്ണന്റെയും ഫണ്ട് അമേരിക്കയിലേക്കാണ് പോവുന്നതെന്ന് ഷാജ് കിരണ്‍ പറഞ്ഞതായി സ്വപ്ന സുരേഷ് പുറത്തുവിട്ട ഓഡിയോയില്‍ ഉണ്ടായിരുന്നു. ബിലിവേഴ്‌സ് ചര്‍ച്ച് വഴിയാണ് ഈ ഫണ്ട് പോ വുന്നതെന്നും അതുകൊണ്ടാണ് ചര്‍ച്ചിന്റെ എഫ്‌സിആര്‍എ റദ്ദായതെന്നും ഷാജ് പറഞ്ഞതായി സ്വ പ്ന പറഞ്ഞു. ഷാജ് കിരണുമായി നടത്തിയ സംഭാഷണത്തിന്റെ ശബ്ദരേഖ സ്വപ്ന പുറത്തുവിട്ടു.

ഷാജ് കിരണിന്റെ ഭീഷണി മാനസികമായി തളര്‍ത്തിയെന്ന് സ്വപ്‌ന പറഞ്ഞു.വീണ്ടും തടവറയിലി ടും, മകനെ നഷ്ടപ്പെടുമെന്ന് പറഞ്ഞപ്പോള്‍ ആകെ ഭയന്നു. അതിനാലാണ് പിന്നീടുള്ള സംഭാഷണം റെക്കോര്‍ഡ് ചെയ്തത് . ഷാജിനെ വിശ്വസിപ്പിക്കാന്‍ സരിത്തിനെയും എച്ച്ആര്‍ഡിഎസിനെയും ത ള്ളിപ്പറഞ്ഞു.

മുഖ്യമന്ത്രിയുടെയും കോടിയേരിയുടേയും ഫണ്ടിനെപ്പറ്റി ഷാജ് പറഞ്ഞുവെന്ന് സരിത്ത് പറയുന്നു. ഇവരുടെ ഫണ്ട് അമേരിക്കയിലേക്കാണ് പോകുന്നതെന്ന് പറയുന്നത് ശ ബ്ദരേഖയിലുണ്ട്. ചെറിയ ഭൂമിക്കച്ചവടം ചെയ്തുനടക്കുന്ന ആളല്ല ഷാജ്. പലതിന്റെയും ബിനാമിയാണ്. പല കമ്പനികളു ടെയും ഡയറക്ടര്‍ ബോര്‍ഡില്‍ ഷാജുണ്ടെന്നും സ്വ പ്ന പറയുന്നു.

സ്വപ്നയുമായുള്ള സംഭാഷണത്തിന്റെ ശരിയായ രൂപം നാളെ പുറത്തുവിടും: ഷാജ് കിരണ്‍

സ്വപ്ന പുറത്തുവിട്ടത് എഡിറ്റ് ചെയ്ത ശബ്ദരേഖയാണെന്ന് ഷാജ് കിരണ്‍. സംഭാഷണത്തിന്റെ പൂര്‍ണരൂപം തന്റെ സുഹൃത്തിന്റെ കൈവശം ഉണ്ടെന്നും അത് റിട്രീവ് ചെ യ്ത് നാളെ രാവിലെ ഏഴ് മണിക്ക് മുന്‍പ് പുറ ത്തുവിടുമെന്നും ഷാജ് കിരണ്‍ പറഞ്ഞു.

തന്റെ സുഹൃത്തിന്റെ ഫോണില്‍ ഇത് റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. രഹസ്യമൊഴിയുടെ ഗൂഢാലോചനയുടെ വിശദാംശങ്ങള്‍ അതിലുണ്ട്. മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണനും ഫണ്ട് കടത്തിയെന്നു പറഞ്ഞി ട്ടില്ല. എഫ്‌സിആര്‍.എ സംബന്ധിച്ച വിവരങ്ങളാണ് സ്വപ്നയോട് പറഞ്ഞത്. മുഖ്യമന്ത്രിയെയും കോടിയേ രിയെയും കുറിച്ച് വന്ന വാര്‍ത്തയെപ്പറ്റിയാണ് പറഞ്ഞതെന്നും ഷാജ് കിരണ്‍ പറഞ്ഞു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.