Breaking News

നിക്ഷേപ സംഗമത്തിനു മുൻപേ വ്യവസായ സൗഹൃദ നിർദേശങ്ങളെല്ലാം നടപ്പാക്കി കേരളം

കൊച്ചി : ആഗോള നിക്ഷേപ ഉച്ചകോടിക്കു മുൻപേ ഇക്കൊല്ലത്തെ വ്യവസായ സൗഹൃദ നിർദേശങ്ങളെല്ലാം നടപ്പാക്കി കേരളം. കേന്ദ്ര വ്യവസായ പ്രോത്സാഹന, വാണിജ്യ വകുപ്പിന്റെ (ഡിപിഐഐടി) വെബ് സൈറ്റിൽ പരിഷ്കരണ നടപടികൾ സംബന്ധിച്ച രേഖകളെല്ലാം അപ്‌ലോഡ് ചെയ്തു. ഇക്കൊല്ലവും ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ കേരളം ‘ടോപ്പ് അച്ചീവർ’ അംഗീകാരം നേടാനുള്ള പ്രധാന നീക്കമാണിത്.ഇനി ഈ വർഷത്തെ സംരംഭകരുടെ വിവരങ്ങൾ കൂടി നൽകണം. ഡൽഹിയിൽ നിന്ന് നൂറോളം സംരംഭകരെ വിളിച്ച് അവരുടെ അനുഭവം ചോദിക്കും. 70% പേരെങ്കിലും അനുകൂലമായി പ്രതികരിക്കണം. ഓൺലൈൻ സേവനങ്ങൾ ഉപയോഗിക്കുന്നവരുടെ അനുഭവങ്ങൾക്ക് 70% മാർക്കും പരിഷ്കരണം നടപ്പാക്കിയതു സംബന്ധിച്ച രേഖകൾ പരിശോധനയിൽ ശരിയെങ്കിൽ 30% മാർക്കും ലഭിക്കും.
പരിഷ്കരണ നടപടികൾ (റിഫോം ആക്‌ഷൻ പോയിന്റ്) വൈകുന്നതു കണ്ട് കഴിഞ്ഞ മാസം ചീഫ് സെക്രട്ടറി വിവിധ വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ച് കർശന നിർദേശം നൽകിയതിനെ തുടർന്നാണ് വേഗത്തിലായത്. പരിഷ്കരണം പൂർത്തിയാകേണ്ട അവസാന തീയതി മാർച്ച് 15 ആണെങ്കിലും സംരംഭകരുടെ പ്രതികരണം കൂടി അറിയേണ്ടതും അതിനകമാണ്.ബിസിനസ് രംഗത്ത് 26 മേഖലകളിലും റഗുലേറ്ററി ബാധ്യതകളിൽ 23 മേഖലകളിലുമായി 435 പരിഷ്കരണ നടപടികളാണു വിവിധ സംസ്ഥാനങ്ങൾ നടപ്പാക്കേണ്ടത്. അതിൽ പലതും കേരളം നേരത്തേ തന്നെ നടപ്പാക്കിയതാണ്. തദ്ദേശ വകുപ്പിനും ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിനുമാണ് ഭൂരിപക്ഷം പരിഷ്കരണവും. ആകെ പരിഷ്കരണങ്ങളിൽ 90% നടപ്പാക്കിയാൽ ടോപ്പ് അച്ചീവർ ഗണത്തിൽപ്പെടും. മേയ് അവസാനമാണ് സംസ്ഥാനങ്ങളുടെ റാങ്ക് പ്രഖ്യാപിക്കുക.കഴിഞ്ഞ വർഷം 9 വിഭാഗങ്ങളിലെ പരിഷ്കരണത്തിൽ കേരളം ഒന്നാമതെത്തിയപ്പോഴാണ് സംസ്ഥാനങ്ങളിൽ ഒന്നാം റാങ്ക് ലഭിച്ചത്.

The Gulf Indians

Recent Posts

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

3 weeks ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

3 weeks ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

3 weeks ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

3 weeks ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

3 weeks ago

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…

3 weeks ago

This website uses cookies.