മുംബൈ : യുഎസിനു പുറത്ത് ഗൂഗിളിന്റെ ആദ്യ ചില്ലറ വിൽപനശാല ഇന്ത്യയിൽ തുറക്കുന്നു. സ്ഥലം സംബന്ധിച്ച് ഉടൻ തീരുമാനമാകും. ഡൽഹിയും മുംബൈയും ബെംഗളൂരുവുമാണ് പരിഗണനയിൽ. നിലവിൽ ഗൂഗിളിന് അഞ്ചു സ്റ്റോറുകളുള്ളത് എല്ലാം യുഎസിലാണ്. പിക്സൽ ഫോൺ, വാച്ച്, ഇയർബഡ്സ് എന്നിവയാണ് അവിടെ വിൽക്കുന്ന പ്രധാന ഉൽപന്നങ്ങൾ. രണ്ടു പതിറ്റാണ്ടു മുൻപേ ചില്ലറ വിൽപന വിപണിയിൽ സ്വന്തം സ്റ്റോറുകൾ തുറന്ന് നേട്ടം കൊയ്ത ആപ്പിളിന്റെ മാതൃകയാണ് ഗൂഗിൾ പിന്തുടരുന്നത്. ആപ്പിളിന് ലോകമാകെ അഞ്ഞൂറിലേറെ സ്റ്റോറുകളുണ്ട്.
ഇന്ത്യയിൽ രണ്ടെണ്ണം. ഡൽഹിയിലും മുബൈയിലും. 15000ൽ ഏറെ ചതുരശ്രയടിയിൽ ഇന്ത്യയിലെ ഗൂഗിൾ സ്റ്റോർ ഒരുങ്ങുമെന്നാണ് സൂചന. സ്ഥലം തീരുമാനമായാൽ ആറു മാസത്തിനകം കട തുറക്കും.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.