Breaking News

നിക്ഷേപക ഉച്ചകോടി കേരളത്തിന്റെ ഭാവി പുരോ​ഗതിക്ക് ശക്തി പകരും: ടി പി രാമകൃഷ്ണൻ

കൊച്ചി: കേരളത്തിന്റെ മികവുകളും സാധ്യതകളും തേടി കൊച്ചിയിൽ നടന്നുവരുന്ന ആഗോള നിക്ഷേപക ഉച്ചകോടി കേരളത്തിന്റെ ഭാവി പുരോ​ഗതിക്ക് ശക്തി പകരുമെന്നും ഓരോ വാഗ്ദാനവും കേരളത്തിന് അങ്ങേയറ്റം സഹായകരമാണെന്നും എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. കേരളത്തിൽ ലോകശ്രദ്ധ ആകർഷിക്കുന്ന അന്തരീക്ഷമാണ് ഉയർന്നുവന്നിട്ടുള്ളത്. കേരളം ഒന്നിച്ചു നിൽക്കുന്നുവെന്നതാണ് ഉച്ചകോടിയുടെ പ്രത്യേകത. കേരളത്തിലെ ജനങ്ങൾക്ക് പുതിയ തൊഴിലവസരങ്ങൾ ഉണ്ടാകണം.

നിലവിലുള്ള തൊഴിലാളികളുടെ കൂലിയും ജോലിയും സംരക്ഷിക്കപ്പെടണം. ഇതിനൊക്കെ സഹായകരമായ രീതിയിലാണ് കേരള സർക്കാർ വിവിധ പദ്ധതികളുമായി മുന്നോട്ടുപോകുന്നത്.വ്യവസായ മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ വർഷങ്ങളായി നടന്നുവന്ന ​ഗൃഹപാഠമാണ് ആ​ഗോള സം​ഗമത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ഉച്ചകോടിയിലൂടെ എത്ര കോടി രൂപയുടെ നിക്ഷേപം കേരളത്തില്‍ വരാന്‍ പോകുന്നെന്ന് മന്ത്രി പി രാജീവ് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.