നികുതി കുറച്ചാല്‍ അത് കോവിഡ് പ്രതിസന്ധിക്കാലത്ത് കേരളത്തിന് വലിയ നഷ്ടം വരാന്‍ ഇടയാക്കും. എല്ലാ നികുതി അധികാരങ്ങളും കവരാനുള്ള നീക്കം അംഗീകരിക്കാനാകില്ല- ധനമന്ത്രി കെ എന്‍ ബാലഗോപാല്‍
തിരുവനന്തപുരം : ഇന്ധന നികുതി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. നികുതി കുറച്ചാല്‍ അത് കോവിഡ് പ്രതിസന്ധിക്കാലത്ത് കേരളത്തിന് വലിയ നഷ്ടം വരാന്‍ ഇടയാക്കും. എല്ലാ നികുതി അധികാരങ്ങളും കവരാനുള്ള നീക്കം അംഗീകരി ക്കാനാകില്ല. പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ കൊണ്ടുവരുന്നതിനുള്ള കേന്ദ്ര നീക്ക ത്തെ പിന്തുണക്കില്ലെന്നും ബാലഗോപാല്‍ പറഞ്ഞു.
പെട്രോളും ഡീസലും ജി എസ് ടി നികുതി ഘടനയില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍ പ്പിക്കപ്പെട്ട ഹരജിയില്‍ ആറാഴ്ചക്കകം തീരുമാന മെടുക്കാന്‍ കേന്ദ്ര സര്‍ക്കാറിനോട് കേരള ഹൈ ക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. വിഷയത്തില്‍ ജി എസ് ടി കൗണ്‍സിലിന്
ഹരജിക്കാരന്‍ നല്‍കിയ നിവേദനം കേന്ദ്ര സര്‍ക്കാറിന് കൈമാറാനും കോടതി നിര്‍ദേശം നല്‍കി. എന്നാല്‍, നിവേദനം നല്‍കിയിട്ടും നടപടിയുകി ല്ലെന്നാണ് ഹരജി സമര്‍പ്പിച്ച മുന്‍ കാലടി സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം സി ദിലീപ് കുമാറിന്റെ വാദം.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.