Kerala

നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കി വിഷ്ണു യാത്രയായി

കഴിഞ്ഞ ദിവസം കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ മരിച്ച പി. വിഷ്ണുവിന്റെ(22)കരളും വൃ ക്കകളും ഹൃദയവുമാണ് ദാനം ചെയ്തത്.ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെ ബുധനാഴ്ചയായിരുന്നു വിഷ്ണുവിന് മസ്തിഷ്‌ക മരണം സംഭവിച്ചത്. ഒക്ടോബര്‍ അഞ്ചിന് രാത്രി കോഴിക്കോട്ടെ സ്വകാര്യ ആശുപ ത്രിയില്‍ ജീവനക്കാരനായിരുന്ന വിഷ്ണു ജോലി കഴിഞ്ഞ് വീട്ടിലേക്ക് വീട്ടിലേക്ക് മടങ്ങുന്നതിനി ടെയായിരുന്നു അപകടം സംഭവിച്ചത്.

കോഴിക്കോട്: അകാലത്തില്‍ മരിച്ച മകനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ കണ്ണില്‍ ഈറ നണിയുമെങ്കിലും ഒരിറ്റ് കണ്ണീര്‍ പൊഴിക്കില്ല കണ്ണൂര്‍ സ്വദേശിയായ പൂവേന്‍ വീട്ടി ല്‍ ഷാജി. നാല് പേര്‍ക്ക് പുതുജീവന്‍ നല്‍കിയ ശേഷമാണ് മകന്‍ വിഷ്ണുവിനെ വി ധി കൊണ്ടുപോയതെന്നോര്‍ക്കുമ്പോള്‍ അഭിമാനം മാത്രമാണ് മനസില്‍ നിറയു ന്നത്. കഴിഞ്ഞ ദി വസം കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ മരിച്ച പി. വിഷ്ണുവി ന്റെ (22)കരളും വൃക്ക കളും ഹൃദയവുമാണ് ദാനം ചെയ്തത്.

ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നതിനിടെ ബുധനാഴ്ചയായിരുന്നു വിഷ്ണുവിന് മസ്തിഷ്‌ക മരണം സംഭവിച്ചത്. ഒക്ടോബര്‍ അ ഞ്ചിന് രാത്രി കോഴിക്കോട്ടെ സ്വകാര്യ ആശുപ ത്രിയില്‍ ജീവനക്കാരനായിരുന്ന വിഷ്ണു ജോലി കഴിഞ്ഞ് വീട്ടിലേക്ക് വീട്ടിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപ കടം സംഭവി ച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോഴിക്കോട് ആ സ്റ്റര്‍ മിംസി ല്‍ പ്രവേശിപ്പിക്കുകയായിരുന്നു. തലക്കേറ്റ പരിക്ക് ഗുരുതരമായതിനാല്‍ ഒരാഴ്ചക്ക് ശേഷം മ സ്തിഷ്‌ക മര ണം സ്ഥിരീകരിക്കുകയായിരുന്നു.

ഇക്കാര്യം അറിയിച്ച ആശുപത്രി അധികൃതരോട് കുടുംബാംഗങ്ങള്‍ അവയവദാനത്തിനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ സംവിധാനമായ മൃത സഞ്ജീവനി വഴി പൂര്‍ണ്ണമായും മാനദ ണ്ഡങ്ങള്‍ പാലിച്ചായിരുന്നു അവയവ മാറ്റ ശസ്ത്രക്രിയകള്‍ നടത്തിയത്. വിഷ്ണുവിന്റെ ഒരു വൃക്കയും കര ളും ആസ്റ്റര്‍ മിംസില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്ക് നല്‍കി. അടുത്ത വൃക്ക മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള രോഗിക്കും ഹൃദയം മെട്രോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്കുമാണ് ലഭിക്കുക.

അവയവമാറ്റത്തിനുള്ള മള്‍ട്ടി ഓര്‍ഗന്‍സ് സര്‍ജറിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കോഴിക്കോട് ആസ്റ്റര്‍ മിംസിലെ ഗ്യാസ്ട്രോ എന്ററോളജി വിഭാഗം തലവന്‍ അനീഷ് കുമാറും സംഘവും, ലിവര്‍ട്രാന്‍സ്പ്ലാന്റ് വിഭാഗം തലവന്‍ ഡോ സജീഷ് സഹദേവന്‍, നെഫ്രോളജിസ്റ്റ് സജിത്ത് നാരായണന്‍, യൂറോളജിസ്റ്റ് രവികുമാര്‍ കെ, അനസ്‌തേഷ്യോളജിസ്റ്റ് ഡോ കിഷോര്‍, എന്നിവരുടെ നേതൃത്വത്തിലാണ് അവയവമാറ്റം നടത്തിയത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.