മസ്‌കത്ത്: ഒമാനും റഷ്യയും തമ്മിലുള്ള ദീർഘകാല സൗഹൃദബന്ധം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളുടെയും തപാൽ വകുപ്പുകൾ ചേർന്ന് സംയുക്ത സ്റ്റാമ്പ് പുറത്തിറക്കി. ഒമാൻ പോസ്റ്റും റഷ്യൻ പോസ്റ്റും സംയുക്തമായാണ് ചൊവ്വാഴ്ച പുതിയ സ്റ്റാമ്പ് പുറത്തിറക്കിയത്. ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ റഷ്യൻ സന്ദർശനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ സുപ്രധാന നീക്കം. ഒമാനും റഷ്യയും തമ്മിലുള്ള 40 വർഷത്തെ നയതന്ത്ര ബന്ധം അടയാളപ്പെടുത്തുന്ന മനോഹരമായ കലാസൃഷ്ടിയോടുകൂടിയ സ്റ്റാമ്പാണ് പുറത്തിറക്കിയിരിക്കുന്നത്. ഇരു രാജ്യങ്ങളുടെയും ശക്തമായ സാമ്പത്തിക സാംസ്‌കാരിക ബന്ധങ്ങളെ എടുത്തു കാണിക്കുന്ന സ്റ്റാമ്പ്, സൗഹൃദത്തിന്റെയും പരസ്പര ധാരണയുടെയും പ്രതീകം കൂടിയാണ്.
ഇരു രാജ്യങ്ങളുടെയും പൊതുവായ നാവിക പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളണ്ടാണ് സ്റ്റാമ്പിന്റെ രൂപകൽപ്പന. 15-ാം നൂറ്റാണ്ടിൽ നാവിഗേഷന്റെയും ഭൂമിശാസ്ത്രപരമായ അറിവിന്റെയും വളർച്ചയിൽ നിർണായക പങ്കുവഹിച്ച രണ്ട് പ്രധാന വ്യക്തികളെ ഇതിൽ ചിത്രീകരിച്ചിട്ടുണ്ട്. പ്രശസ്ത ഒമാനി പര്യവേക്ഷകനായ അഹമ്മദ് ബിൻ മാജിദ് അൽ-സാദി, അറേബ്യൻ ഉപദ്വീപ് സന്ദർശിച്ച ആദ്യ റഷ്യക്കാരനായ അഫാനാസി നികിതിൻ എന്നിവരുടെ ചിത്രങ്ങളാണ് സ്റ്റാമ്പിൽ ആലേഖനം ചെയ്തത്. തപാൽ സേവനങ്ങളിലും അനുബന്ധ പ്രവർത്തനങ്ങളിലും സഹകരണം വർധിപ്പിക്കാനും , സംയുക്ത സഹകരണത്തിന് പുതിയ വാതിലുകൾ തുറക്കാനും ഈ സ്റ്റാമ്പ് സഹായിക്കുമെന്നാണ് വിലയിരുത്തൽ.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.