Breaking News

നാലു ദിവസം നീണ്ടു നിന്ന യൂറോപ്യൻ പര്യടനം പൂർത്തിയാക്കി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി മടങ്ങിയെത്തി.

ദോഹ: നാലു ദിവസം നീണ്ടു നിന്ന യൂറോപ്യൻ പര്യടനം പൂർത്തിയാക്കി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ഖത്തറിൽ മടങ്ങിയെത്തി. തിങ്കളാഴ്ച പുറപ്പെട്ട്, സ്വീഡൻ, നോർവേ, ഫിൻലൻഡ് രാജ്യങ്ങൾ സന്ദർശിച്ചാണ് മടങ്ങിയെത്തുന്നത്. ഖത്തറും യൂറോപ്യൻ രാജ്യങ്ങളുമായുള്ള സൗഹൃദം ഊട്ടിയുറപ്പിക്കുന്ന ഉച്ചകോടികളും കൂടിക്കാഴ്ചകളും കരാറുകളുമായി അമീറിന്റെ പര്യടനം ശ്രദ്ധേയമായി.
അമീരി ദിവാൻ ചീഫ് ശൈഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി, ഊർജകാര്യ സഹമന്ത്രിയും ഖത്തർ എനർജി സി.ഇ.ഒയുമായ എൻജി. സഅദ്ബിൻ ഷെരിദ അൽ കഅബി, വാണിജ്യ-വ്യവസായ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖാസിം ആൽഥാനി, വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രി ബുഥൈന ബിൻത് അലി അൽ ജാബിർ അൽ നുഐമി, അന്താരാഷ്ട്ര സഹകരണ മന്ത്രി ലുവ ബിൻത് റാഷിദ് അൽ ഖാതിർ ഉൾപ്പെടെ ഉന്നത സംഘവും യാത്രയിൽ അമീറിനൊപ്പമുണ്ടായിരുന്നു.

സ്വീഡൻ രാജാവ് കാൾ ഗുസ്താഫ്, പ്രധാനമന്ത്രി ഉൾഫ് ക്രിസ്റ്റർസൺ, നോർവേ പ്രധാനമന്ത്രി ജൊനാസ് ഗർ സ്റ്റോർ, നോർവേ രാജാവ് ഹരാൾഡ് അഞ്ചാമൻ, ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്, പ്രധാനമന്ത്രി പെറ്റേരി ഓർപോ എന്നിവരുമായി വിവിധ രാജ്യങ്ങളിൽ കൂടിക്കാഴ്ച നടത്തി.പര്യടനത്തിന്റെ ഭാഗമായി വ്യാപാര, സേവന മേഖലകളിലെ സഹകരണ കരാറുകളിലും ഖത്തറും ഇതര രാജ്യങ്ങളും ഒപ്പുവെച്ചു.

വിദ്യാഭ്യാസം, ഊർജം, നിക്ഷേപം, അന്താരാഷ്ട്ര സഹകരണം ഉൾപ്പെടെ മേഖലകളി ലാണ് ഖത്തറും ഫിൻലൻഡും തമ്മിൽ ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചത്.
എല്ലാ രാഷ്ട്രത്തലവന്മാരുമായി ഇസ്രായേൽ-ഫലസ്തീൻ സംഘർഷവും ചർച്ചയായി. ഗസ്സയിലെ ഇസ്രായേൽ ആക്രമണം അടിയന്തരമായി അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമ്മർദം ശക്തമാക്കണമെന്ന് വിവിധ രാഷ്ട്രത്തലവന്മാരുമായുള്ള കൂടിക്കാഴ്ചയിൽ അമീർ ആവശ്യപ്പെട്ടു. ഖത്തറിന്റെ മധ്യസ്ഥ-സമാധാന ശ്രമങ്ങളെ രാജ്യങ്ങൾ പ്രശംസിച്ചു. ഫിൻലൻഡിലേക്ക് അമീറിന്റെ ആദ്യ ഔദ്യോഗിക സന്ദർശനം കൂടിയായിരുന്നു ഇത്. ഖത്തറും യൂറോപ്യൻ രാജ്യങ്ങളും തമ്മിലെ വ്യാപാര-കയറ്റുമതി, നിക്ഷേപ മേഖലകളിൽ കൂടുതൽ ഊർജം പകർന്നുകൊണ്ടാണ് അമീറിന്റെ മൂന്ന് രാജ്യങ്ങളിലേക്കുള്ള സന്ദർശനം പൂർത്തിയാവുന്നത്.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.