മനാമ : നാലുവർഷത്തെ ഇടവേളയ്ക്ക് ശേഷം, ലബനനുമായി നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ ബഹ്റൈൻ ഒരുങ്ങുകയാണ്. ബെയ്റൂട്ടിലെ ബഹ്റൈൻ എംബസി ഉടൻ വീണ്ടും തുറക്കുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2021-ൽ ലബനൻ-ഗൾഫ് രാജ്യങ്ങൾക്കിടയിൽ ഉണ്ടായ നയതന്ത്ര ഭിന്നതയെ തുടർന്ന് എംബസി താൽക്കാലികമായി അടച്ചിരുന്നു.
ഇപ്പോൾ, സിറിയയിലെ ബഹ്റൈൻ അംബാസഡറായി സേവനം അനുഷ്ഠിക്കുന്ന വഹീദ് മുബാറക് സയ്യർ ലബനനിലെ പുതിയ അംബാസഡറായി ചുമതലയേൽക്കുമെന്ന് അറിയപ്പെടുന്നു. അടുത്തിടെ ലബനീസ് പ്രധാനമന്ത്രി നവാഫ് സലാമുമായി അദ്ദേഹം നടത്തിയ കൂടിക്കാഴ്ചയിൽ ഈ വിവരം വ്യക്തമാക്കി.
കുടുംബബന്ധങ്ങളുടെ പ്രാധാന്യം തിരിച്ചറിയുന്നതിന്റെയും, ലബനന്റെ പ്രതിസന്ധിക്കാലത്തെ ബഹ്റൈനിന്റെ പിന്തുണയുടെ അടിസ്ഥാനത്തിലുമാണ് ഈ നീക്കം. ലബനനുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്നതിലുളള സന്നദ്ധതയും സഹകരണ ആഗ്രഹവും സയ്യർ പ്രധാനമന്ത്രിയുമായി പങ്കുവെച്ചു.
2021 ഒക്ടോബറിൽ, ലബനനിലെ ഒരു മന്ത്രിയുടെ ഗൾഫ് നയങ്ങളെക്കുറിച്ചുള്ള പരാമർശത്തെ തുടർന്നാണ് ബഹ്റൈൻ, സൗദി അറേബ്യ, യുഎഇ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങൾ അവരുടെ അംബാസഡർമാരെ പിന്‍വലിച്ചതും ലബനീസ് പ്രതിനിധികളെ പുറത്താക്കിയതും.ഇപ്പോൾ, അതിനുള്ളിൽ നയപരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ബഹ്റൈൻ ശ്രമിക്കുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.