Home

” നായികയില്ല, പാട്ടില്ല, നൃത്തമില്ല -എങ്കില്‍ നിര്‍മാതാവും ഇല്ല”

‘റോക്കറ്ററി ‘ യുടെ നിര്‍മാണം സ്വയം ഏറ്റെടുക്കാനുണ്ടായ കാരണംനടന്‍ ആര്‍
മാധവന്‍ വിശദികരിക്കുന്നു

പാട്ടും നൃത്തവും നായികയും ഇല്ലാത്ത ചിത്രത്തിന് നിര്‍മാതാവിനെ ലഭിക്കില്ലെന്ന് മനസ്സിലാക്കിയത് വളരെ വൈകിയാണെന്ന് നടന്‍ മാധവന്‍. സംവിധായകനാകാന്‍ ഏറ്റയാള്‍ അവസാന നിമിഷം പിന്‍മാറിയപ്പോള്‍ ഒരു ആവേശത്തിന്റെ പുറത്ത് താന്‍ തന്നെ ചിത്രം സംവിധാനം ചെയ്യ്ുമെന്ന് മാധവന്‍ തീരുമാനിച്ചു.

ആര്‍ മാധവനും നമ്പി നാരായണനും റോക്കറ്ററിയുടെ ചിത്രീകരണത്തിനിടെ

എന്നാല്‍, ചിത്രീകരണത്തിന്റെ ആദ്യ ദിവസം താന്‍ ആലിലപോലെ നിന്നു വിറച്ചു. താന്‍ തലയിട്ട സ്ഥലം ഒരു ഏടാകൂടമാണെന്ന് തിരിച്ചറിയാന്‍ അധികം വൈകിയില്ല.

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്റെ ബയോപികായ റോക്കറ്ററിയുടെ ചിത്രീകരണവും അതിനുണ്ടായ വെല്ലുവിളികള്‍ നേരിട്ടതിനേയും കുറിച്ച് മാധവന്‍ അടുത്തിടെ ഒരു ഗള്‍ഫ് റേഡിയോ പരിപാടിയിലാണ് വെളിപ്പെടുത്തിയത്.

നടനില്‍ നിന്ന് സംവിധായകനിലേക്കും പിന്നീട് നിര്‍മാതാവിലേക്കും എത്താനുണ്ടായ സാഹചര്യം തെന്നിന്ത്യന്‍ ചോക്ലേറ്റ് ഹീറോയായിരുന്ന മാധവന്‍ വിശദികരിച്ചു.

സംവിധാന രംഗത്തെ കന്നി സംരംഭം ഒരു ജീവചരിത്രത്തെ അടിസ്ഥാനമാക്കിയും റിയലിസ്റ്റിക്കായും പറയേണ്ട വിഷയമായതിനാലും വളരെ അധികം ജാഗ്രത പുലര്‍ത്തേണ്ടി വന്നു. സിനിമയുടെ രചനയും സംവിധാനവും നായകനായി അഭിനയവും ചെയ്യാന്‍ തീരുമാനിച്ച ശേഷമാണ് നിര്‍മാണത്തിന് സഹകരിക്കാമെന്ന ഏറ്റവര്‍ പിന്‍മാറിയത്.

കാരണം ചിത്രത്തില്‍ നായികയോ, ഗാന രംഗമോ, സംഘട്ടന രംഗങ്ങളോ ഇല്ല. ഇതോടെ, നിര്‍മാണത്തിന് ഏറ്റയാള്‍ മുങ്ങി. എന്നാല്‍, താന്‍ പിന്‍മാറാന്‍ ഒരുക്കമായിരുന്നില്ല. നിര്‍മാണം സ്വയം ഏറ്റെടുത്തു.

പിന്നീട്, നമ്പി നാരായണനെയും മറ്റും അറിയാവുന്ന വര്‍ഗീസ് മൂലന്‍, വിജയ് മൂലന്‍ എന്നിവര്‍ നിര്‍മാണത്തിന് സഹകരിച്ചു. പിന്നീട് 27 എന്റര്‍ടെയ്‌മെന്റ് എന്ന നിര്‍മാണ കമ്പനിയും പണം മുടക്കാന്‍ മുന്നോട്ട ്‌വന്നു.

കൃത്രിമമായി രൂപമാറ്റം വരുത്താതെയാണ് അമ്പതു വയസ്സുകാരനെ അവതരിപ്പിച്ചത്. റോക്കറ്റ് എഞ്ചിന്‍ ഒരു ചിത്രത്തില്‍ കാണിക്കേണ്ടി വന്നതും ഇതാദ്യമായിട്ടാണ്. മൂന്നു ഭാഷകളിലായി നിര്‍മിക്കുന്ന ചിത്രം എട്ടു രാജ്യങ്ങളിലായാണ് ചിത്രികരിച്ചിരിക്കുന്നത്.

സയന്‍സ് സംബന്ധമായ ചിത്രം കൂടിയായതിനാല്‍, റോക്കറ്റ് സയന്‍സിനെ കുറിച്ചുള്ള അടിസ്ഥാന അറിവുകള്‍ പഠിക്കേണ്ടി വന്നു. സോളിഡ് ഫ്യുവല്‍, ലിക്വിഡ് ഫ്യുവല്‍ പ്രൊപള്‍ഷന്‍ തുടങ്ങിയ സാങ്കേതിക പദങ്ങളും അവ എന്താണെന്നും പഠിക്കേണ്ടി വന്നു.

ചെറുപ്പക്കാരനായ കേന്ദ്രകഥാപാത്രത്തെയും വയോധികനായ അതേ കഥാപാത്രത്തേയും അവതരിപ്പിക്കുക എന്ന വെല്ലുവിളിയും ഉണ്ടായിരുന്നു.

ഈ ആഴ്ച റോക്കറ്ററി തീയ്യറ്റുകളില്‍ എത്തുമ്പോള്‍ ആളുകള്‍ ഇതിനെ എങ്ങിനെ സ്വീകരിക്കുമെന്ന് അറിയാനുള്ള ആശങ്കയുമായാണ് താന്‍ കഴിയുന്നതെന്നും മാധവന്‍ വെളിപ്പെടുത്തി.

മ്പി നാരായാണനുമായി യുഎസ് ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് യാത്ര ചെയ്തതിന്റെ അനുഭവങ്ങളും അദ്ദേഹം പങ്കുവെച്ചു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 month ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.