Home

‘നായനാരുടെ കാലത്തെ ഇന്ത്യയല്ല ഇന്നത്തേത്, സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ചതിക്കുഴികള്‍ ലോകായുക്ത നിയമത്തിലുണ്ട് ‘: കോടിയേരി

ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ വിമര്‍ശനത്തിന് വിശദീകരണവുമായി സിപി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.  ഓര്‍ഡിനന്‍സ് ബില്ലായി നിയമ സഭയില്‍ എത്തുമ്പോള്‍ ചര്‍ച്ചയാകാമെന്ന് ദേശാഭിമാനി ദിനപ്പത്രത്തില്‍ എഴുതിയ ലേ ഖനത്തില്‍ കോടിയേരി വ്യക്തമാക്കി

തിരുവനന്തപുരം : ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സില്‍ വിമര്‍ശനത്തിന് വിശദീകരണവുമായി സി പിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഓര്‍ഡിനന്‍സ് ബില്ലായി നിയമസഭയില്‍ എത്തു മ്പോള്‍ ചര്‍ച്ചയാകാമെന്ന് ദേശാഭിമാനി ദിനപ്പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ കോടിയേരി വ്യക്തമാ ക്കി.

നായനാര്‍ ലോകായുക്ത കൊണ്ടുവരുമ്പോഴുള്ള കാലത്തെ ഇന്ത്യയല്ല ഇന്നത്തെ ഇന്ത്യ.കേന്ദ്രം നേരിട്ട് ഇ ടപെടാതിരിക്കാനാണ് നിയമ ഭേദഗതി കൊണ്ടുവരുന്നത്. സംസ്ഥാന ഭരണം കേന്ദ്രം അസ്ഥിരപ്പെടു ത്താം. കേന്ദ്രസര്‍ക്കാരിന് ഗവര്‍ണര്‍ വഴി ഇടപെടാനുള്ള ചതിക്കുഴികള്‍ നിലവിലെ ലോകായുക്ത നിയമ ത്തിലുണ്ട്. ഇത് ഒഴിവാക്കാനാണ് ഭേദഗതിയെന്നും കോടിയേരി ലേഖനത്തില്‍ വ്യക്തമാക്കി.

നിയമസഭ സമ്മേളിക്കാത്ത അവസരത്തില്‍ മന്ത്രിസഭയ്ക്ക് ഓര്‍ഡിനന്‍സ് തയ്യാറാക്കി ഗവര്‍ണര്‍ക്ക് സമര്‍പ്പി ക്കാന്‍ ഭരണഘടനാപരമായ അവകാശമുണ്ട്. ഇത് ബില്ലായി സഭയില്‍ വരുമ്പോള്‍ അതിന്‍മേല്‍ നടക്കു ന്ന ചര്‍ച്ചയില്‍ അഭിപ്രായം പറയാനുള്ള എല്ലാ അവസരവുമുണ്ട്. പ്രതിപക്ഷ അഭിപ്രായങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ കേള്‍ക്കും. സ്വീകരിക്കേണ്ടത് സ്വീകരിക്കുകയും തള്ളേണ്ടത് തള്ളുകയും ചെയ്യും. ആ ജ നാധിപത്യ പ്രക്രിയ ലോകായുക്ത ഭേദഗതിയുടെ കാര്യത്തിലും ഉണ്ടാകും.

ഭരണഘടനയുടെ അനുച്ഛേദം 213 പ്രകാരമാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനുള്ള അധികാരം ഗവര്‍ ണര്‍ക്ക് ലഭ്യമായിട്ടുള്ളത്. മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ് ഈ അധികാരം ഗവര്‍ണര്‍ വിനിയോഗി ക്കുക. ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് തോന്നുമ്പോള്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളര്‍ക്കെതിരെ നടപടി എടുക്കാന്‍ സര്‍ക്കാര്‍ ധീരത കാട്ടുന്നുണ്ട്. അതെല്ലാം ചെയ്യുന്നത് അര്‍ധ ജുഡീഷ്യല്‍ സംവിധാനങ്ങളുടെ യോ കോടതികളുടെയോ ശുപാര്‍ശകളില്ലാതെ തന്നെയാണെന്നും കോടിയേരി പറഞ്ഞു.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പ്രതിപക്ഷത്തിനുമുള്ള പരോക്ഷ മറുപടിയാണ് കോടിയേരി ലേഖനത്തിലൂടെ നല്‍കിയത്. സഭ ചേരാനിരിക്കെ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് ഉചിതമ ല്ലെന്നായിരുന്നു കാനത്തിന്റെ വിമര്‍ശനം. 1999ല്‍ നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്ന നിയ മത്തില്‍ ഇടത് സര്‍ക്കാര്‍ തന്നെ ഭേദഗ തി വരുത്തുന്നു എന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.

കോടിയേരിയുടെ ലേഖനത്തില്‍ തെളിയുന്നത് സര്‍ക്കാരിന്റെ ഭയം

കണ്ണൂര്‍ വിസിയുടെ പുനര്‍നിയമനവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു ഗവര്‍ണര്‍ക്ക് കത്തെഴുതിയ സംഭവമാണ് നിലവില്‍ ഓര്‍ഡിനന്‍സ് ഇറക്കാനു ള്ള പശ്ചാത്തലം. കത്തെഴുതിയത് നിയമവിരുദ്ധമാണെന്ന് കാണിച്ച് ലഭിച്ച പരാതിയില്‍, കൈവശമുള്ള രേഖക ള്‍ ഹാജരാക്കാന്‍ സര്‍ക്കാരിനോട് ലോകായുക്ത ആവശ്യപ്പെട്ടിരുന്നു. ഇതാണ് തിടുക്കത്തില്‍ ലോകായുക്ത ഭേദഗതി കൊണ്ടുവരാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

കൂടാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ തിരിമറി നടത്തി എന്നൊരു പരാതി പിണ റായി വിജയനെതിരെയും ലോകായുക്തയില്‍ നിലനില്‍ക്കുന്നുണ്ട്. ലോകായുക്ത വിചാരിച്ചാ ല്‍ സര്‍ക്കാരിനെ താഴെയിറക്കാനാവുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാല കൃഷ്ണന്റെ തുറന്നുപറച്ചിലില്‍ തന്നെ സര്‍ക്കാരിന്റെ ഭയമാണ് ചൂണ്ടിക്കാട്ടുന്നത്.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.