Breaking News

‘നാട്ടു നാട്ടു’വിന് ഓസ്‌കര്‍, ഇരട്ട പുരസ്‌കാര നിറവില്‍ ഇന്ത്യ

ആര്‍ആര്‍ആര്‍ലെ കീരവാണി സംഗീതം നിര്‍വഹിച്ച ‘നാട്ടു.. നാട്ടു…’വെന്ന ഗാനത്തി നാണ് പുരസ്‌കാരം. ഒറിജിനല്‍ സോംഗ് വിഭാഗത്തിലാണ് പുരസ്‌കാരം. ഇതോടെ ഇരട്ട നേട്ടങ്ങളോടെ 95ാം അക്കാദമി വേദിയില്‍ ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ന്നു

ലൊസാഞ്ചലസ്: എസ് എസ് രാജമൗലിയുടെ ആര്‍ആര്‍ആര്‍ ഒറിജിനല്‍ സോങ് വിഭാഗത്തില്‍ ഓസ്‌കാ ര്‍ പുരസ്‌കാരം നേടി. ആര്‍ആര്‍ആര്‍ലെ കീരവാണി സംഗീതം നിര്‍വ ഹിച്ച ‘നാട്ടു.. നാട്ടു…’വെന്ന ഗാനത്തി നാണ് പുരസ്‌കാരം. ഒറിജിനല്‍ സോംഗ് വിഭാഗത്തിലാണ് പുരസ്‌കാരം. ഇതോടെ ഇരട്ട നേട്ടങ്ങളോടെ 95ാം അക്കാദമി വേദിയില്‍ ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ന്നു.

എം എം കീരവാണി സംഗീത സംവിധാനം നിര്‍വഹിച്ച ഗാനത്തിന് വരികള്‍ എഴിതിയിരിക്കുന്നത് ചന്ദ്ര ബോസ് ആണ്. മൂന്ന് മിനിറ്റും 36 സെക്കന്‍ഡുമാണ് ഗാനത്തിന്റെ ദൈര്‍ഘ്യം. രാഹുല്‍ സിപ്ലിഗഞ്ച്, കാല ഭൈരവ എന്നിവര്‍ ചേര്‍ന്നാണ് നാട്ടു നാട്ടു ആലപിച്ചിരിക്കുന്നത്.

മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് സബ്ജക്ടില്‍ ഇന്ത്യക്ക് ഈ വര്‍ഷത്തെ ആദ്യ ഓസ്‌കാര്‍ പുരസ്‌കാരം ലഭി ച്ചത്. കാര്‍ത്തികി ഗോണ്‍സാല്‍വ്സ് സംവിധാനം ചെയ്ത ദി എലിഫന്റ് വിസ്പേഴ്സ് എന്ന ഡോക്യുമെന്ററിക്ക് ഓസ്‌കാര്‍ ലഭിച്ചത്. 1969, 1979 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായാണ് ഈ വിഭാഗത്തിലേക്ക് ഇന്ത്യന്‍ ഡോ ക്യുമെന്ററി നാമനിര്‍ദേശം ചെയ്യപ്പെട്ടത്.

മുതുമല ദേശീയ പാര്‍ക്കിലെ അനാഥനായ കുട്ടിയാനയുടെ കഥ പറയുന്നതാണ് ഡോക്യുമെന്ററി. രഘു എന്ന ആനയെ ആദിവാസി ദമ്പതികളായ ബൊമ്മനും ബെല്ലിയും പരിപാലിക്കുന്നതാണ് കഥ. കഴിഞ്ഞ ഡിംസബറില്‍ നെറ്റ്ഫ്ളിക്സിലാണ് ഈ ചിത്രം റിലീസ് ചെയ്തത്.

ബോളിവുഡ് നടി ദീപിക പദുകോണ്‍ ആണ് ഇത്തവണത്തെ ഓസ്‌കാര്‍ അവാര്‍ഡ് അവതാരക. പുരസ്‌ കാര ലഭ്യതക്ക് മുമ്പ് നാട്ടു നാട്ടു വേദിയില്‍ അവതരിപ്പിച്ചിരുന്നു. പദുകോണ്‍ ആണ് നാട്ടു നാട്ടുവിനെ പരിചയപ്പെടുത്തിയത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

7 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.