നാട്ടുവൈദ്യന്‍ ഷാബ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി ഷൈ ബിന്‍ അഷ്റഫിന്റെ സഹായി റിട്ടയേര്‍ഡ് എസ്ഐ സുന്ദരന്‍ സുകുമാരന്‍ കോടയി ല്‍ കീഴടങ്ങി. മുട്ടം ജുഡീഷ്യല്‍ ഫ സ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കീഴടങ്ങിയ ത്. നേരത്തെ ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോട തി തള്ളിയിരുന്നു
മലപ്പുറം: നാട്ടുവൈദ്യന്‍ ഷാബ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി ഷൈബിന്‍ അ ഷ്റഫിന്റെ സഹായി റിട്ടയേര്‍ഡ് എസ്ഐ സുന്ദരന്‍ സുകുമാരന്‍ കോടതിയില്‍ കീഴടങ്ങി. മുട്ടം ജുഡീ ഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കീഴടങ്ങിയത്. നേരത്തെ ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേ ക്ഷ കോടതി തള്ളിയിരുന്നു.
ഷൈബിന്റെ എല്ലാ ഇടപാടുകളിലും സഹായിയും നിയമോപദേശകനുമായിരുന്നു സുന്ദരന്‍ എന്നാണ് കേസില്‍ അറസ്റ്റിലായ മറ്റു പ്രതികള്‍ നല്‍കിയ മൊഴിയെന്ന് പൊലീ സ് പറയുന്നു.തെളിവുകള്‍ നശിപ്പി ക്കാനുള്‍പ്പെടെ മുഖ്യ പ്രതിയെ സഹായിച്ച പൊലീസ് ബുദ്ധി സുന്ദരന്റേതാണെന്നു തിരിച്ചറിഞ്ഞതോ ടെ യാണ് പൊലീസ് ഇയാള്‍ക്കായി അന്വേഷണം ആരംഭിച്ചത്.
ഷൈബിന്‍ അറസ്റ്റിലായതോടെ ഒളിവില്‍ പോയ സുന്ദരന്‍, ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നു. സുന്ദരന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നതിനാല്‍ പൊലീസ് നടത്തിയ അന്വേഷണങ്ങളെല്ലാം വഴി മുട്ടിയിരുന്നു. മൂന്നു മാസമായി പെന്‍ഷന്‍ പോലും അക്കൗണ്ടില്‍നിന്നും പിന്‍വലിച്ചിരുന്നില്ല. സുന്ദരനെ അന്വേഷിക്കുന്ന പൊലീസ് സംഘം ഇന്ന് മംഗലാപുരത്തെത്തി പരിശോധന നടത്തുന്നതിനിടെയാണ് മുട്ടം കോടതിയില്‍ കീഴടങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.
മംഗലാപുരത്ത് ഇയാളുടെ മകന്‍ ജോലി ചെയ്യുന്നുണ്ടെന്നും മകനുമായി അടുപ്പം സൂക്ഷിക്കുന്നുണ്ട് എന്നും അറിഞ്ഞാണ് പൊലീസ് അവിടെയെത്തിയത്. എന്നാല്‍ ഇന്ന ലെ മകന്‍ ഇവിടുത്തെ ജോലി അവസാനിപ്പിച്ചു നാട്ടിലേക്കെന്നു പറഞ്ഞു മടങ്ങിയതായി പരിസരവാസികള്‍ അറിയിക്കുകയായിരുന്നു. ഇതോടെ അന്വേഷണം വഴിമുട്ടിയ അവസ്ഥയില്‍ നില്‍ക്കുമ്പോഴാണ് അപ്രതീക്ഷിതമായ കീഴടങ്ങല്‍.
ഷൈബിന്റെ വിദേശത്തുള്ള ബിസിനസില്‍ ജീവനക്കാരുടെ മേല്‍നോട്ടം വഹിച്ചിരുന്നത് മുന്‍പ് എസ്ഐ ആയിരുന്ന സുന്ദരനായിരുന്നു. ഇയാള്‍ ലീവെടുത്തു വിദേശത്തു പോയി ജോലി ചെയ്തു വരികയായിരുന്നു. പിന്നീട് റിട്ടയര്‍ ആകുന്നതിനു മുന്‍പു ജോലിയില്‍ തിരികെ പ്രവേശിച്ച് കാലാവധി പൂര്‍ത്തിയാക്കി. അതിനുശേഷം വീണ്ടും വിദേശത്ത് ഷൈബിന്റെ സഹായിയായി കൂടിയെന്നും പൊലീസ് പറയുന്നു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.