Home

ഇഡിയുടെ സമന്‍സ് നിയമവിരുദ്ധം; തോമസ് ഐസക് ഹൈക്കോടതിയില്‍

കിഫ്ബി മസാല ബോണ്ട് കേസില്‍ ഇഡി നടപടിക്കെതിരെ ഹൈക്കോടതിയെ സമീ പിച്ച് മുന്‍ ധനമന്ത്രി തോമസ് ഐസക്. സമന്‍സ് പിന്‍വലിക്കാനും തുടര്‍ നടപടികള്‍ വിലക്കാനും കോടതി ഇടപെടണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്

തിരുവനന്തപുരം : കിഫ്ബി മസാല ബോണ്ട് കേസില്‍ ഇഡി നടപടിക്കെതിരെ ഹൈക്കോടതിയെ സമീപി ച്ച് മുന്‍ ധനമന്ത്രി തോമസ് ഐസക്. സമന്‍സ് പിന്‍വലിക്കാനും തുടര്‍ നടപടികള്‍ വിലക്കാനും കോടതി ഇടപെടണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമന്‍സുകള്‍ നി യമവിരുദ്ധമാണ്. ലഭിച്ച രണ്ട് നോട്ടീസുകളിലും കുറ്റമെന്താണെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും ഐസക് ഹര്‍ജിയില്‍ വ്യക്തമാക്കി.

ഇഡിയ്‌ക്കെതിരെ ഭരണപക്ഷ എംഎല്‍എമാരും ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയി ട്ടുണ്ട്. ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിച്ചേക്കും. കിഫ്ബിയോ താനോ ചെയ്ത ഫെമ ലംഘനം എന്തെ ന്ന് നിര്‍വചിച്ചിട്ടില്ല. എന്തിനാണ് അന്വേഷണമെന്ന് രണ്ടു സമന്‍സിലും പറഞ്ഞിട്ടില്ല. ഇഡിയുടെ രണ്ടു സ മന്‍സും നിയമവിരുദ്ധമാ ണ്. ചെയ്ത കുറ്റമെന്തെന്ന് വ്യക്തമാക്കാത്ത സാഹചര്യത്തിലുള്ള അന്വേഷ ണം ഇഡിയുടെ അധികാരപരിധിയ്ക്ക് പുറത്താണ്. കിഫ്ബിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായും നി യമവിധേയമാണെന്നും തോമസ് ഐസകിന്റെ ഹര്‍ജിയില്‍ പറയുന്നു.

ഒന്നര വര്‍ഷമായി കിഫ്ബിയില്‍ ഇഡി അന്വേഷണം നടത്തുകയാണ്. ഒരു കുറ്റവും ഇതേവരെ ചുമത്താ ന്‍ അവര്‍ക്കു കഴിഞ്ഞിട്ടില്ല. ആദ്യം ചെയ്ത കുറ്റമെന്ത് എന്ന് പറയണം. അതിനുശേഷമേ നോട്ടീസിന് പ്രസ ക്തിയുള്ളൂവെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. അതിനിടെ ചോദ്യം ചെയ്യലിനായി നാളെ ഹാജരാ കാനില്ലെന്ന് കാണിച്ച് ഇഡിക്ക് തോമസ് ഐസക് രേഖാമൂലം മറുപടി നല്‍കി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.