സുധീര്‍നാഥ്
രണ്ടാം ലോകമഹായുദ്ധകാലത്ത് മംഗലാപുരത്ത് സെന്‍റ് അലോഷ്യസ് കോളേജില്‍ ഇംഗ്ലീഷ് അദ്ധ്യാപകനായി 80 രൂപ മാസശമ്പളത്തില്‍ ജോലി ചെയ്യുകയായിരുന്നു എ. പി. മത്തായി. കിങ് ജോര്‍ജ് കമ്മിഷനില്‍ രണ്ട് മലയാളികളെ തിരഞ്ഞെടുത്തു. 510 രൂപ ശമ്പളം. താമസം, സുരക്ഷാ, യാത്രാ ഭക്ഷണ സൗകര്യങ്ങള്‍ വേറേ. രണ്ടു വര്‍ഷം അങ്ങനെ പട്ടാളത്തില്‍. 1944 മുതല്‍ മൂന്നുവര്‍ഷം തേവര കോളേജിലും, 1947 മുതല്‍ 1973 വരെ സെന്‍റ് ആല്‍ബട്ട്സിലും ഇംഗ്ലീഷ് അദ്ധ്യാപകനായി. 1953 ല്‍ തൃക്കാക്കരയില്‍ സെന്‍റിന് 6 രൂപയ്ക്ക് എന്ന കണക്കില്‍ ആറ് ഏക്കര്‍ വാങ്ങി. ഒരു ഇംഗ്ലീഷ് ജീവിതരീതി തന്നെയായിരുന്നു അദ്ദേഹം പിന്തുടര്‍ന്നത്. വീട് ഒരു ഫാം ഹൗസ് തന്നെയായിരുന്നു. പശുക്കളുണ്ടായിരുന്നു. പച്ചക്കറിക്ക്യഷിയുണ്ടായിരുന്നു. പുഷ്പങ്ങള്‍ നിറഞ്ഞ പൂന്തോട്ടമുണ്ടായിരുന്നു. വീട്ടില്‍ ക്യഷിക്കാരനേയും രണ്ടു സഹായിയെയും മുഴുവന്‍ സമയം നിയമിച്ചിരുന്നു.
പ്രൊഫസര്‍ എ. പി. മത്തായുടെ പഴയകാല നടത്തം തന്നെ പില്‍ക്കാലത്ത് പലരും സംസാര വിഷയമാക്കിയിട്ടുണ്ട്. ചുണ്ടില്‍ പുകയുന്ന പൈപ്പോ, ചുരുട്ടോ അദ്ദേഹത്തിന്‍റെ ശീലമായിരുന്നു. 1955 ല്‍ മുകുന്ദപുരം പാര്‍ലമെന്‍റ് മണ്ഡലത്തില്‍നിന്ന് പിഎസ്പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. പനമ്പിള്ളി ഗോവിന്ദമേനോനെ തോല്‍പ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. അത് സാധിച്ചു. ഇടതുപക്ഷത്തിന്‍റെ സ്ഥാനാര്‍ത്ഥി ടി.സി.എന്‍. മേനോന്‍ മുകുന്ദപുരത്ത് നിന്ന് ജയിച്ച് പാര്‍ലമെന്‍റില്‍ പോയി. ടിസിഎന്‍ മേനോന്‍ തൃക്കാക്കര ക്ഷേത്രത്തിനു സമീപമാണ് താമസിച്ചിരുന്നത്. പഴയ മുകുന്ദപുരം മണ്ഡലമാണ് ഇന്നത്തെ ചാലക്കുടി മണ്ഡലം. ഇന്നത്തെ പാര്‍ലമെന്‍റ് അംഗം ബെന്നി ബഹനാന്‍ താമസിക്കുന്നതും തൃക്കാക്കര ക്ഷേത്രത്തിനു സമീപം തന്നെ എന്നത് യാദ്യച്ഛികമാകാം.
ഭഗീരഥ എന്‍ജിനിയേഴ്സ് എന്ന പേര് ഒരു സമയത്ത് ഇന്ത്യയിലെ പ്രശസ്തമായിരുന്നു. തൃക്കാക്കരയില്‍ ഇരുന്നാണ് വി. സി. ആന്‍റണി ഈ പ്രസ്ഥാനത്തെ നിയന്ത്രിച്ചിരുന്നത്. നൂറ് കണക്കിന് തൃക്കാക്കര സ്വദേശികള്‍ ഭഗീരഥ എന്‍ജിനിയറിങ്ങ് സ്ഥാപനത്തിന്‍റെ ജീവനക്കാരായി ജോലി ചെയ്തിട്ടുണ്ട്. ഇറാന്‍ ഇറാഖ് യുദ്ധമാണ് കമ്പനിയുടെ വളര്‍ച്ചയ്ക്ക് തടസമായത്. റോഡ്, പാലം നിര്‍മ്മാണ രംഗത്ത് ഇപ്പോഴും സജീവമാണ് ഭഗീരഥ. ദേശീയ അവാര്‍ഡുകളും, മറ്റ് ഒട്ടേറെ പുരസ്കാരങ്ങളും നിര്‍മ്മാണ രംഗത്ത് വി. സി. ആന്‍റണിക്ക് ലഭിച്ചിട്ടുണ്ട്.
നിര്‍മ്മാണരംഗത്ത് തൃക്കാക്കരയില്‍ ശ്രദ്ധേയനായ കോണ്‍ട്രാക്റ്ററായിരുന്നു പട്ടാളം ജോര്‍ജ് എന്ന പേരില്‍ പ്രശസ്തനായ കെ. ജെ. ജോര്‍ജ്. അദ്ദേഹം തുടക്കമിട്ട പ്രസ്ഥാനത്തിലൂടെ സഹോദരങ്ങളും മറ്റ് കുടുംബാംഗങ്ങളും നിര്‍മ്മാണ മേഖലയില്‍ എത്തപ്പെടുകയും വന്‍ വിജയം കൈവരിക്കുകയും ചെയ്തു. തൃക്കാക്കര സ്വദേശികളായ ഒട്ടേറെപ്പേര്‍ക്ക് തൊഴില്‍ നല്‍കിയിട്ടുണ്ട്.
കൈതപ്പാടത് മൊയ്തീന്‍ തൃക്കാക്കരയില്‍ ഒട്ടേറെ ഭൂമി സ്വന്തമാക്കിയ വ്യക്തിയാണ്. ആദ്യകാലത്ത് കുറുമ്പയായിരുന്നു ത്യക്കാക്കര കവലയില്‍ താമസിച്ചിരുന്നത്. പിന്നീട് അവരുടെ സ്ഥലം ഏറ്റെടുത്ത് അവര്‍ക്ക് മറ്റൊരു സ്ഥലം നല്‍കി മാറ്റി. ഇന്ന് ഇടപ്പള്ളി ടോളിലും, പൈപ്പ് ലൈനിലും അദ്ദേഹത്തിന്‍റെ കെട്ടിടങ്ങളാണ്. നിര്‍മ്മാണ ഉരുപ്പടികളുടെ വില്‍പ്പനയിലൂടെ ഈ രംഗത്ത് ഏറെ മുന്നേറിയ വ്യക്തിയാണ് അദ്ദേഹം. കൂടാതെ, ഒട്ടേറെ സ്ഥാപനങ്ങള്‍ അദ്ദേഹം തുടങ്ങി. കെ.എം.എം. കോളേജ്, കൊച്ചിന്‍ പബ്ലിക് സ്കൂള്‍ തുടങ്ങിയവ അദ്ദേഹത്തിന്‍റെ നേത്യത്വത്തില്‍ തുടങ്ങിയവയാണ്. തൃക്കാക്കരയിലെതന്നെ ആയിരത്തോളം പേര്‍ക്ക് തൊഴില്‍ കൊടുത്ത വ്യക്തിത്ത്വമാണ് അദ്ദേഹം.
കെ. പി. കുര്യനായിരുന്നു ഏറെകാലം തൃക്കാക്കര പഞ്ചായത്ത് ഭരിച്ചിരുന്നത്. ഒരുകാലത്ത് ഹൈസ്കൂള്‍ ഇല്ലാതിരുന്ന തൃക്കാക്കരയില്‍ 1947ല്‍ ആദ്യത്തെ ഹൈസ്കൂളായ മാര്‍ അത്തനേഴ്സ്യസ് ഹൈസ്കൂള്‍ തുടങ്ങിയത് കെ. പി. കുര്യനായിരുന്നു. അദ്ദേഹം പഞ്ചായത്ത് ഭരിച്ചുകൊണ്ടിരുന്ന കാലത്ത് ഒട്ടേറെ വികസന പ്രവര്‍ത്തികള്‍ക്ക് തുടക്കം കുറിച്ചു. പിന്നീട് തൃക്കാക്കര പഞ്ചായത്തില്‍ ഏറെകാലം പ്രസിഡന്‍റയിരുന്നത് കോണ്‍ഗ്രസ് നേതാവായ എം. എ. അബൂബക്കറാണ്. കമ്മ്യൂണിസ്റ്റ് നേതാവായ എം. ഇ. ഹഹൈനാരായിരുന്നു ഈ സ്ഥാനത്ത് പിന്നീട് ഉണ്ടായത്. ഹസൈനാരുടെ കാലയളവില്‍ തൃക്കാക്കരയുടെ വളര്‍ച്ച വളരെ വേഗതയിലായിരുന്നു. പഞ്ചായത്ത് എന്നത് മുനിസിപ്പാലിറ്റിയായി വളര്‍ന്നു. തൃക്കാക്കര മുനിസിപ്പാലിറ്റി ആയതോടെ അദ്ദേഹം പൂര്‍ണ്ണസമയ പാര്‍ട്ടി പ്രവര്‍ത്തകനായി.
കളമശ്ശേരിയില്‍ ബീരാന്‍കുട്ടിയായിരുന്നു പഞ്ചായത്തിന്‍റെ എല്ലാം. അദ്ദേഹം അനിഷേധ്യനായ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു. കളമശ്ശേരിയിലെ എല്ലാ വീടുകളുമായി അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു. കളമശ്ശേരി പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം അദ്ദേഹം ഒഴിഞ്ഞതോടെ മാത്രമാണ് മറ്റു പാര്‍ട്ടികള്‍ കളമശ്ശേരിയില്‍ വളര്‍ന്നതുതന്നെ. അദ്ദേഹത്തിനു പിന്നാലെ വന്ന ജമാല്‍ മണക്കാടന്‍ ജനനേതാവായി മാറി. കളമശ്ശേരി മുനിസിപ്പല്‍ ചെയര്‍മാനായി.
കര്‍ഷകനും, ബിസിനസുകാരനുമായ ഇ കെ മുഹമ്മദ് അറിയപ്പെടുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. ഇ. കെ. മുഹമ്മദ് തൃക്കാക്കര പഞ്ചായത്ത് മെമ്പറായിരുന്നു. ചൈതന്യ മാര്‍ബിള്‍സ് എന്ന പേരില്‍ കച്ചവടം നടത്തിയിരുന്നത് അദ്ദേഹത്തിന്‍റെ മക്കളാണ്. ജനതാ പാര്‍ട്ടിയുടെ വക്തവായിരുന്ന അഹമ്മദ്പിള്ള ഏറെകാലം തൃക്കാക്കര പഞ്ചായത്ത് വൈസ് പ്രസിഡന്‍റായിരുന്നു. ഇരുവര്‍ക്കും ക്യഷിയിടം ഉണ്ടായിരുന്നു. തൃക്കാക്കരയിലെ മറ്റൊരു കോണ്‍ഗ്രസ് നേതാവും നാട്ടുപ്രമാണിയുമായിരുന്നു തങ്കപ്പന്‍ നായര്‍.
അഡ്വക്കേറ്റ് എ. എസ്. അബ്ദുള്‍ റഹ്മാന്‍ തൃക്കാക്കരയിലെ അറിയപ്പെടുന്ന പൊതു പ്രവര്‍ത്തകനായിരുന്നു. 1980ല്‍ മട്ടാഞ്ചേരിയില്‍ ജനതാ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി നിയമസഭയില്‍ മത്സരിച്ചിരുന്നു. ഒരു പൊതു സ്വീകാര്യനായ വ്യക്തിയായിരുന്നു. എന്‍ജിനിയര്‍ എന്ന് മാത്രം പറഞ്ഞാല്‍ തൃക്കാക്കരയില്‍ എല്ലാവര്‍ക്കും ഒരാളെ പണ്ട് ഉണ്ടായിരുന്നുള്ളൂ. കെ. കെ. മുഹമ്മദ്. കേരള വൈദ്യുതി വകുപ്പില്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനിയറായിട്ടാണ് കല്ലുപ്പുരയ്ക്കല്‍ കെ. കെ. മുഹമ്മദ് റിട്ടയര്‍ ചെയ്തത്.
ഇന്ന് നാട്ടുപ്രമാണിയായി അഭിനയിക്കുന്നവരാണ് കൂടുതലും. അധികാരത്തിന്‍റെ അപ്പക്കഷണം മാത്രം ലക്ഷ്യം വെയ്ക്കുന്നവരായി മാറുന്നു. നിലപാടുകള്‍ മാറുന്നു. ഇവര്‍ക്ക് ആത്മാര്‍ത്ഥത ലവലേശം ഉണ്ടാകില്ല എന്നതാണ് സത്യം. താന്‍ കഴിഞ്ഞാല്‍ പ്രളയം എന്ന ചിന്താഗതി ചിലര്‍ക്കുണ്ട്. മറ്റു ചിലരാകട്ടെ, താനും തന്‍റെ കുടുംബവും എന്നതാണ് ചിന്ത. നാട്ടില്‍ തീര്‍ന്നിരുന്ന പല പ്രശ്നങ്ങളും കോര്‍ട്ടില്‍ തീരുന്നതായി കാണാം.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.