കുവൈത്ത് സിറ്റി: 12ാമത് ഗൾഫ് സീസ്മിക് കോൺഫറൻസ് സമാപിച്ചു. കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ച് (കെ.ഐ.എസ്.ആർ), കുവൈത്ത് സൊസൈറ്റി ഫോർ എർത്ത് സയൻസസ്, കുവൈത്ത് ഫൗണ്ടേഷൻ ഫോർ അഡ്വാൻസ്മെന്റ് ഓഫ് സയൻസസ് (കെ.എഫ്.എ.എസ്) എന്നിവയുടെ സഹകരണത്തോടെ കെ.ഐ.എസ്.ആർ ആക്ടിങ് ഡയറക്ടർ ജനറൽ ഡോ. ഫൈസൽ അൽ ഹുമൈദാന്റെ മേൽനോട്ടത്തിലാണ് ത്രിദിന അന്താരാഷ്ട്ര സമ്മേളനം സംഘടിപ്പിച്ചത്.
ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി), യു.എസ്.എ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽനിന്നുള്ള വിദഗ്ധരും ഗവേഷകരും സമ്മേളനത്തിൽ പങ്കെടുത്തു. ഭൂകമ്പശാസ്ത്രം, ഭൂകമ്പ എൻജിനീയറിങ്, കെട്ടിട ഘടനാപരമായ ആരോഗ്യ നിരീക്ഷണം എന്നിവയെക്കുറിച്ചുള്ള ഏറ്റവും പുതിയ കണ്ടെത്തലുകൾ സമ്മേളന പ്രതിനിധികൾ അവതരിപ്പിച്ചു.
മലയാളി ശാസ്ത്രജ്ഞൻ ഡോ. ജാഫറലി പാറോൽ ഉയരമുള്ള കെട്ടിടങ്ങളുടെ ചലനം നിരീക്ഷിക്കാൻ കഴിയുന്ന ആധുനിക സാങ്കേതികവിദ്യയെക്കുറിച്ച് സംസാരിച്ചു. കുവൈത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ അൽ ഹംറ ടവറിലാണ് ഡോ. ജാഫറലിയുടെ നേതൃത്വത്തിൽ ഈ സാങ്കേതികവിദ്യ നടപ്പാക്കിയത്. ഈ നിരീക്ഷണ സാങ്കേതികവിദ്യ കാണാൻ അൽ ഹംറ ടവറിൽ സന്ദർശനവും സംഘടിപ്പിച്ചു.
ഭൂകമ്പ നിരീക്ഷണ ശൃംഖലകൾ, ടെക്റ്റോണിക് പ്രവർത്തനം, ഭൂകമ്പ എൻജിനീയറിങ്, അപകടസാധ്യത കുറക്കൽ തുടങ്ങിയ വിഷയങ്ങളിൽ വ്യത്യസ്ത സെഷനുകൾ ഒരുക്കിയിരുന്നു.ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഡിഫൻസ്, കുവൈത്ത് ഫയർഫോഴ്സ് (കെ.എഫ്.എഫ്), മുനിസിപ്പൽ കൗൺസിൽ, കുവൈത്ത് ഓയിൽ കമ്പനി (കെ.ഒ.സി) എന്നിവയുടെ പങ്കാളിത്തത്തോടെ കുവൈത്തിന്റെ അടിയന്തര പദ്ധതികളും ഭൂകമ്പ തയാറെടുപ്പുകളും സംബന്ധിച്ച പ്രത്യേക ശില്പശാലയും നടന്നു. അടുത്ത സമ്മേളനം 2026ൽ സൗദി അറേബ്യയിൽ നടക്കും.
മസ്കത്ത്: സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര് : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.