Breaking News

നവജാത ശിശു മരിച്ച കേസ് ; രേഷ്മയുടെ അജ്ഞാത കാമുകനെ കണ്ടെത്താന്‍ കഴിഞ്ഞില്ല, ഫേസ്ബുക്ക് സഹായം തേടി പൊലിസ്

നവജാത ശിശു മരിച്ച കേസില്‍ അറസ്റ്റിലായ അമ്മ രേഷ്മയുടെ ഫേസ്ബുക്ക് കാമുകനെ കണ്ടെ ത്താന്‍ പൊലീസ് ഫേസ്ബുക്കിന്റെ സഹായം തേടി

കൊല്ലം: പ്രസവിച്ച ഉടന്‍ കരിയിലക്കുഴിയില്‍ ഉപേക്ഷിച്ച് നവജാത ശിശു മരിച്ച കേസില്‍ അറസ്റ്റി ലായ അമ്മ രേഷ്മയുടെ ഫേസ്ബുക്ക് കാമുകനെ കണ്ടെത്താന്‍ പൊലീസ് ഫേസ്ബുക്കിന്റെ സഹാ യം തേടി. അജ്ഞാത രേഷ്മ കാമുകനുമായി ബന്ധപ്പെട്ടത് ഫേസ്ബുക്ക് വഴിയാണ്. ഫേസ്ബുക്ക് കാമുകനെന്ന് സംശയിക്കുന്ന ആളുടെ അക്കൗണ്ട് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

അനന്തു എന്ന അക്കൗണ്ട് ഉടമയാണ് കാമുകനെ ന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ ഈ ഐ. ഡി  വ്യാജമാണെന്നാണ് പൊലീസിന്റെ പ്രാഥ മിക നിഗമനം. അനന്തുവിനെ കണ്ടെത്താനായാണ് പൊലീസ് ഫേസ്ബുക്കിന്റെ സഹായം തേടിയിരിക്കുന്നത്. കൂടാതെ മൊബൈല്‍ ഫോണ്‍ കമ്പനി കളില്‍നിന്നും അന്വേഷണ സംഘം വിവിരങ്ങള്‍ ശേഖരിക്കുന്നുണ്ട്.

രേഷ്മയുടെ ഭര്‍തൃസഹോദരന്‍ തച്ചക്കോട്ട് വീട്ടില്‍ രഞ്ജിതിന്റെ ഭാര്യ ആര്യയുടെ മൊബൈല്‍ ഫോ ണില്‍ നിന്നാണ് അനന്ദുവിനെ കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചത്. അനന്തുവിനെ കാണാന്‍ രേഷ്മ മുന്‍പ് വര്‍ക്കലയിലും പരവൂരിലും പോയിട്ടുണ്ടെന്ന സൂചനയും പൊലീസിന് ലഭിച്ചു. എന്നാ ല്‍ കാണാന്‍ കഴിഞ്ഞിരുന്നോയെന്ന് വ്യക്തമല്ല.

അതിനിടെ അന്വേഷണത്തിന്റെ ഭാഗമായി രേഷ്മയുടേത് ഉള്‍പ്പെടെ മൂന്ന് ഫോണുകള്‍ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. രേഷ്മയുടെ അജ്ഞാത കാമുകനെ കണ്ടെത്താനുള്ള അന്വേഷണം പുരോഗ മിക്കുന്നതിനിടെയാണ് മൊഴി രേഖപ്പെടുത്താന്‍ വിളിപ്പിച്ച ആര്യയേയും ഗ്രീഷ്മയേയും കാണാതാവു ന്നതും അടുത്ത ദിവസം ഇത്തിക്കരയാറ്റില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നതും.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.