Kerala

നവകേരളം മിഷനുകള്‍ക്ക് തളര്‍വാതം: ചെറിയാന്‍ ഫിലിപ്പ്

നവകേരളം മിഷനുകള്‍ക്ക് തളര്‍വാതമെന്ന് മുന്‍ കോ-ഓഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ്. ആദ്യ പിണറായി സര്‍ക്കാറിന്റെ കാലത്ത് ആരംഭിച്ച പല ക്ഷേമ പദ്ധതി കളും രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലത്ത് ഉപേക്ഷിക്കപ്പെട്ടെന്ന് ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം : നവകേരളം മിഷനുകള്‍ക്ക് തളര്‍വാതമെന്ന് മുന്‍ കോ-ഓഡിനേറ്റര്‍ ചെറിയാന്‍ ഫിലി പ്പ്. ആദ്യ പിണറായി സര്‍ക്കാറിന്റെ കാലത്ത് ആരംഭിച്ച പല ക്ഷേമ പദ്ധതികളും രണ്ടാം പിണറായി സര്‍ ക്കാറിന്റെ കാലത്ത് ഉപേക്ഷിക്കപ്പെട്ടെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.നവകേരളം മിഷനുകളായ ലൈഫ്, ആര്‍ദ്രം,വിദ്യാഭ്യാസ യജ്ഞം, ഹരിത കേരളം, റീബില്‍ഡ് കേരള പദ്ധതികള്‍ക്കെല്ലാം രണ്ടാം പിണറായി സര്‍ക്കാറിന്റെ കാലത്ത് തളര്‍വാതം പിടിപെട്ടിരിക്കുകയാണെന്ന് മിഷനുകളുടെ കോ- കോര്‍ഡി നേറ്റര്‍ ആയിരുന്ന ചെറിയാന്‍ ഫിലിപ്പ് ആരോപിച്ചു.

പ്രളയകാലത്ത് റീബില്‍ഡ് കേരളയുടെ പേരില്‍ കോടിക്കണക്കിന് രൂപ സംസ്ഥാന സര്‍ക്കാര്‍ സമാഹരി ച്ചെങ്കിലും ആ തുക സര്‍ക്കാര്‍ വക മാറ്റി ചെലവാക്കുകയാണ് ചെയ്ത്. മിഷനുകളുടെ പ്രവര്‍ത്തനം ശക്തി പ്പെടുത്തുന്നതിന് മിഷന്‍ ചെയര്‍മാന്‍ മുഖ്യമന്തിയോ വൈസ് ചെയര്‍മാന്മാരായ മന്ത്രിമാരോ പഴയതു പോലെ വേണ്ടത്ര ശുഷ്‌കാന്തി കാട്ടുന്നില്ല.വിവിധ മിഷനുകള്‍ മുന്നോട്ട് വച്ച കാര്യങ്ങളില്‍ ഒന്നുപോലും കൃത്യമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ലൈഫ് പദ്ധതി പ്രകാരം ഗുണഭോക്താക്കളായ നാലര ലക്ഷത്തിലധികം കുടുബങ്ങളുടെ പട്ടിക ആദ്യ പി ണറായി സര്‍ക്കാറിന്റെ കാലത്ത് പ്രസിദ്ധീകരിച്ചെങ്കിലും ഇതുവരെ യായും ആര്‍ക്കും ആദ്യ ഗഡു പോ ലും നല്‍കിയിട്ടില്ല. ലൈഫ് പദ്ധതിക്ക് സര്‍ക്കാര്‍ ഗ്രാന്റോ ഹഡ്‌കോ ലോണോ ഇതുവരെ അനുവദിച്ചി ട്ടില്ലെന്നും കഴിഞ്ഞ സര്‍ക്കാരി ന്റെ കാലത്ത് തുടങ്ങി വെച്ച ഒരു ലക്ഷത്തോളം വീടുകളുടെയും ഫ്‌ളാ റ്റുകളുടെയും നിര്‍മ്മാണം ഇനിയും പൂര്‍ത്തീകരിച്ചിട്ടില്ലെന്നുമുള്ള ആരോപണമാണ് അദ്ദേഹം ഉന്ന യിച്ചിരിക്കുന്നത്.

ആര്‍ദ്രം മിഷന്‍ പ്രകാരം രണ്ടാം പിണറായി സര്‍ക്കാര്‍ ഒരു കുടുംബാരോഗ്യ കേന്ദ്രം പോലും തുടങ്ങിയി ട്ടില്ല. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഇരുനൂറോളം കുടുംബാരോഗ്യ കേന്ദ്രത്തിന് അനുവദിച്ച ആയിരം തസ്തികകളില്‍ പകുതിയില്‍ പോലും ഇനിയും നിയമനം നടന്നിട്ടില്ല. മിക്കയിടത്തും കെട്ടിടം പണിയും പൂര്‍ത്തിയായിട്ടി ല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പൊതു വിദ്യാഭ്യാസ യജ്ഞപ്രകാരം ആയിരം വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കുമെന്ന പ്രഖ്യാ പനം ഒരിടത്ത് പോലും നടപ്പായില്ല. കിഫ്ബി ധനസഹായത്തോ ടെയുള്ള മുന്നൂറോളം സ്‌ക്കൂള്‍ കെട്ടിട ങ്ങളുടെ നിര്‍മ്മാണം പലയിടത്തും താളം തെറ്റി. ചിലയിടത്ത് പണിത കെട്ടിടങ്ങള്‍ ഇതിനകം നിലംപൊ ത്തി.സമ്പൂര്‍ണ ഡിജിറ്റല്‍ വിദ്യാഭ്യാസ ലക്ഷ്യവും പാളി. പൊതു വിദ്യാഭ്യാസ യജ്ഞത്തിന് പകരമായി വിദ്യാകിരണ്‍ പദ്ധതി തുടങ്ങാന്‍ പുതിയ സര്‍ക്കാറിന് ഇതുവരെയും കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

ഹരിത കേരള മിഷന്‍ പ്രകാരമുള്ള ഉറവിട മാലിന്യ സംസ്‌ക്കരണം ഫലപ്രദമായി നടപ്പാക്കാക്കുന്നതില്‍ ഭൂരിപക്ഷം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും പൂര്‍ണമായും പരാജയപ്പെട്ടു. മിക്കയിടത്തും പൊതുവ ഴികളികളിലേക്കും തോടുകളിലേക്കുമാണ് ഇപ്പോള്‍ മാലിന്യങ്ങള്‍ വലിച്ചെറിയപ്പെടുന്നത്. പ്ലാസ്റ്റിക്ക് നിരോ ധനം സര്‍ക്കാര്‍ ഉപേക്ഷിച്ച മട്ടാണ്. ഒരു നഗരത്തിലും മാലിന്യ സംസ്‌ക്കരണ പ്ലാന്റ് തുടങ്ങാനും സര്‍ക്കാ റിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.