ശാന്തിപുരം ഷൈനി കോട്ടേജില്‍ ഗ്രേസി ക്ലമന്റാണ് മരിച്ചത്. 55 വയസായിരുന്നു. മകന്‍ ഷൈനിനെ ഇന്നലെ നാല് ഗ്രാം എംഡിഎംഎയുമായി എക്സൈസ് സംഘം പിടികൂടി യിരുന്നു
തിരുവനന്തപുരം: കഴക്കൂട്ടത്ത് എംഡിഎംഎയുമായി പിടിയിലായ യുവാവിന്റെ അമ്മ തൂങ്ങിമരിച്ച നിലയില്‍. ശാന്തിപുരം ഷൈനി കോട്ടേജില്‍ ഗ്രേസി ക്ലമന്റാണ് മരിച്ചത്. 55 വയസായിരുന്നു. മകന്‍ ഷൈനിനെ ഇന്നലെ നാല് ഗ്രാം എംഡിഎംഎയുമായി എക്സൈസ് സംഘം പിടികൂടിയിരുന്നു.
കോളജ് വിദ്യാര്‍ഥിയായ ഷൈന്‍ ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ, രഹസ്യവിവരത്തിന്റെ അടിസ്ഥാന ത്തിലാണ് തിരുവനന്തപുരം എക്സൈസ് സംഘം വാഹനം തട ഞ്ഞു നിര്‍ത്തി പരിശോധിച്ചത്. പരിശോധ നയ്ക്കിടെ ഷൈനിന്റെ കൈയില്‍ നിന്ന് നാലു ഗ്രാം എംഡിഎംഎയും പിടികൂടിയിരുന്നു. തുടര്‍നടപടികള്‍ ക്ക് ശേഷം ഷൈനിനെ റിമാന്‍ഡ് ചെയ്തു.
ശനിയാഴ്ച രാവിലെ അഞ്ചുമണിയോടെയാണ് ഷൈനിന്റെ മാതാവിനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നില യില്‍ കണ്ടെത്തിയത്. മകന്‍ ലഹരിക്കേസില്‍ പിടിയിലായതിന്റെ മനോവിഷമത്തില്‍ ഗ്രേസി ആത്മഹ ത്യ ചെയ്തതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.