Breaking News

നഴ്‌സിംഗ് റിക്രൂട്ട്‌മെന്റിന്റെ മറവില്‍ യുവതിയെ പീഡിപ്പിച്ചു, ഏജന്റും കൂട്ടാളികളും അറസ്റ്റില്‍

കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സിയാണ് പ്രതിക്കൂട്ടില്‍. റിക്രൂട്ടിംഗ് ഏജന്റും കൂട്ടാളികളേയും പോലീസ് അറസ്റ്റ് ചെയ്തു.

 

കോഴിക്കോട് : നഴ്‌സിംഗ്  ജോലിക്കെന്ന പേരില്‍ യുവതികളെ റിക്രൂട്ട് ചെയ്ത് കുവൈത്തില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും ദേഹോപദ്രവും ഏല്‍പ്പിച്ചെന്ന പരാതിയില്‍ റിക്രൂട്ടിംഗ് ഏജന്റും കൂട്ടാളികളും പിടിയില്‍.

ആലപ്പുഴ സ്വദേശിയായ യുവതിയാണ് പരാതി നല്‍കിയിരിക്കുന്നത്. ഒരു ലക്ഷം രൂപ തന്റെ കൈയ്യില്‍ നിന്നും തട്ടിയെടുത്തതായും പരാതിയിലുണ്ട്.

കുടിവെള്ളവും ഭക്ഷണവും തരാതെ ആറു ദിവസം പീഡിപ്പിച്ചു. മുറിയില്‍ പൂട്ടിയിട്ട തനിക്ക് അറബി ഭാഷമാത്രം സംസാരിക്കുന്നയാളില്‍ നിന്നും പീഡനം നേരിടേണ്ടി വന്നു.

രണ്ടു മാസം പീഡിപ്പിച്ച ശേഷം ശമ്പളം പോലും നല്‍കാതെ ഏജന്റിന് മടക്കി നല്‍കി. അവിടേയും പീഡനം നേരിടേണ്ടി വന്നു. ബാത്ത് റൂമിലെ വെള്ളം കുടിച്ചാണ് ജീവന്‍ നിലനിര്‍ത്തിയതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

ഇന്ത്യന്‍ എംബസിയിലെ ജീവനക്കാരനാെന്ന് സ്വയം പരിചയപ്പെടുത്തിയ ആളാണ് സോഷ്യല്‍ മീഡിയയിലെ പരിചയം വെച്ച് തന്നെ ചതിച്ചതെന്നും പരാതിയില്‍ പറയുന്നു.

അമ്മയുടെ കെട്ടുതാലി ഉള്‍പ്പടെയുള്ള സ്വര്‍ണം പണയം വെച്ചാണ് പണം സ്വരൂപിച്ച് കോഴിക്കോട്ടുള്ള ഏജന്റിന് കൈമാറിയത്.

കോഴിക്കോട്ടെ റിക്രൂട്ട്‌മെന്റ് ഏജന്‍സി വഴി ഇത്തരത്തില്‍ ഒട്ടനവധി സ്തീകള്‍ വഞ്ചിതരായിട്ടുണ്ടെന്ന് ഇവര്‍ പരാതിയില്‍ പറയുന്നു.

യുവതിയുടെ പരാതിയില്‍ സംസ്ഥാന പോലീസും കേന്ദ്ര ഏമിഗ്രേഷന്‍ വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.