കഴിഞ്ഞ മാസം 19ന് പുലര്‍ച്ചെ 2.30 നാണ് കേസിനാസ്പദമായ സംഭവം. ജനറല്‍ ആശുപത്രിയില്‍ താല്‍കാലിക ജോലി നോക്കുന്ന മാരൂര്‍ സ്വദേശി നിക്ക് നേരെയാണ് പീഡനശ്രമമുണ്ടായത്
അടൂര്‍ : അര്‍ധരാത്രി വീട്ടില്‍ കയറി നഴ്സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ആംബുലന്‍സ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. പന്നിവിഴ കാറ്റാടിയില്‍ വിജേഷ് (സച്ചു-40) ആണ് ഏനാത്ത് പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ മാസം 19ന് പുലര്‍ച്ചെ 2.30 നാണ് കേസിനാസ്പദമായ സംഭവം. ജനറല്‍ ആശുപത്രിയില്‍ താല്‍കാലിക ജോലി നോക്കുന്ന മാരൂര്‍ സ്വദേശി നിക്ക് നേരെയാണ് പീഡനശ്രമമുണ്ടായത്. ഒരേ ആശുപത്രിയില്‍ ജോലി നോക്കുന്നതിനാല്‍ ഇരുവരും തമ്മില്‍ മുന്‍പരിചയമുണ്ട്.
രാത്രിയില്‍ പരാതിക്കാരിയുടെ ഭര്‍ത്താവ് വീട്ടില്‍ ഇല്ലെന്ന് മനസിലാക്കിയാണ് വിജേഷ് അവിടെ എത്തിയത്. ഫോണ്‍ വിളിച്ച് കതകു തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും യുവതി തുറന്നില്ല. തുടര്‍ന്ന് ഭീഷണി മുഴക്കിയപ്പോള്‍ യുവതി വാതില്‍ തുറക്കാന്‍ നിര്‍ബന്ധിതയായി. വീടിനകത്ത് കയറിയ പ്രതി യുവതിയെ കടന്നു പിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. യുവതി ബഹളം കുട്ടിയതോടെ പ്രതി ഇറങ്ങി ഓടി.
സംഭവം നടന്ന് മൂന്നാഴ്ചയ്ക്ക് ശേഷം ഇന്നലെ യുവതി ഏനാത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കു കയായിരുന്നു. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്തു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.