Home

നഴ്സിനെ പീഡിപ്പിക്കാന്‍ ശ്രമം ; ആംബുലന്‍സ് ഡ്രൈവര്‍ അറസ്റ്റില്‍

കഴിഞ്ഞ മാസം 19ന് പുലര്‍ച്ചെ 2.30 നാണ് കേസിനാസ്പദമായ സംഭവം. ജനറല്‍ ആശുപത്രിയില്‍ താല്‍കാലിക ജോലി നോക്കുന്ന മാരൂര്‍ സ്വദേശി നിക്ക് നേരെയാണ് പീഡനശ്രമമുണ്ടായത്

അടൂര്‍ : അര്‍ധരാത്രി വീട്ടില്‍ കയറി നഴ്സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ആംബുലന്‍സ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. പന്നിവിഴ കാറ്റാടിയില്‍ വിജേഷ് (സച്ചു-40) ആണ് ഏനാത്ത് പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ മാസം 19ന് പുലര്‍ച്ചെ 2.30 നാണ് കേസിനാസ്പദമായ സംഭവം. ജനറല്‍ ആശുപത്രിയില്‍ താല്‍കാലിക ജോലി നോക്കുന്ന മാരൂര്‍ സ്വദേശി നിക്ക് നേരെയാണ് പീഡനശ്രമമുണ്ടായത്. ഒരേ ആശുപത്രിയില്‍ ജോലി നോക്കുന്നതിനാല്‍ ഇരുവരും തമ്മില്‍ മുന്‍പരിചയമുണ്ട്.

രാത്രിയില്‍ പരാതിക്കാരിയുടെ ഭര്‍ത്താവ് വീട്ടില്‍ ഇല്ലെന്ന് മനസിലാക്കിയാണ് വിജേഷ് അവിടെ എത്തിയത്. ഫോണ്‍ വിളിച്ച് കതകു തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും യുവതി തുറന്നില്ല. തുടര്‍ന്ന് ഭീഷണി മുഴക്കിയപ്പോള്‍ യുവതി വാതില്‍ തുറക്കാന്‍ നിര്‍ബന്ധിതയായി. വീടിനകത്ത് കയറിയ പ്രതി യുവതിയെ കടന്നു പിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. യുവതി ബഹളം കുട്ടിയതോടെ പ്രതി ഇറങ്ങി ഓടി.

സംഭവം നടന്ന് മൂന്നാഴ്ചയ്ക്ക് ശേഷം ഇന്നലെ യുവതി ഏനാത്ത് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കു കയായിരുന്നു. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്തു.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

6 days ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.