Business

നറുക്കെടുപ്പിലെ സമ്മാനത്തിന്‌ എങ്ങനെ നികുതി നല്‍കണം?

ഉപഭോക്താക്കളെ ആകര്‍ഷിക്കാനായി നറുക്കെടുപ്പിലൂടെയും മറ്റും സമ്മാനങ്ങള്‍ നല്‍കു ന്ന രീതി വ്യാപകമായിട്ടുണ്ട്‌. കാറുകളും സ്വര്‍ ണനാണയങ്ങളും സമ്മാനമായി നല്‍കുന്ന വ്യാപാര സ്ഥാപനങ്ങളുടെ പരസ്യങ്ങള്‍ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്‌ പതിവാണ്‌. ഇത്തരത്തില്‍ ലഭിക്കുന്ന സമ്മാനങ്ങള്‍ ഉപഭോക്താക്കള്‍ക്ക്‌ സന്തോഷം പകരുന്നതാണെങ്കിലും അവയ്‌ക്ക്‌ നികുതി ബാധകമാണെന്ന്‌ പലരും ഓര്‍ക്കാറില്ല.

നറുക്കെടുപ്പുകളില്‍ ലഭിക്കുന്ന സമ്മാനങ്ങളുടെ വില കണക്കാക്കിയാണ്‌ നികുതി നല്‍കേണ്ടത്‌. സമ്മാനത്തിന്റെ വിലയുടെ 30 ശതമാനം നികുതിയും നികുതിയുടെ നാല്‌ ശതമാനം സെസുമാണ്‌ (31.2 ശതമാനം) ബാ ധകമായിരിക്കുന്നത്‌. പത്ത്‌ ശതമാനമോ ഇരുപത്‌ ശതമാനമോ നികുതി നല്‍കുന്ന ടാക്‌സ്‌ ബ്രാക്കറ്റില്‍ ഉള്‍പ്പെട്ടയാളായാലും ഇത്തരം സമ്മാനങ്ങള്‍ക്ക്‌ 30 ശതമാനം നികുതി തന്നെയൊടുക്കണം.

നറുക്കെടുപ്പിലൂടെ ലഭിക്കുന്ന സമ്മാനങ്ങളുടെ വില 10,000 രൂപയ്‌ക്ക്‌ മുകളിലാണെങ്കില്‍ 30 ശതമാനം നികുതി സ്രോതസില്‍ തന്നെ പിടിച്ചിരിക്കണം. നികുതി പിടിച്ചതിനു ശേഷമുള്ള ബാക്കി തുകയാണ്‌ നറുക്കെടുപ്പ്‌ സം ഘടിപ്പിച്ച സ്ഥാപനം സമ്മാനജേതാവിന്‌ നല്‍ കേണ്ടത്‌. ഉദാഹരണത്തിന്‌ ഒരു ലക്ഷം രൂപ സമ്മാനമായി ലഭിക്കുകയാണെങ്കില്‍ നികുതിയും സെസും ഉള്‍പ്പെടെ 31,200 രൂപ ടിഡിഎസായി പിടിച്ചതിനു ശേഷം 68,800 രൂപയായിരിക്കും സമ്മാന ജേതാവിന്‌ നല്‍കേണ്ടത്‌. വില 10,000 രൂപയില്‍ താഴെയാണെങ്കില്‍ സമ്മാനം ലഭിച്ചയാള്‍ ഐടി റിട്ടേണ്‍ സമര്‍പ്പിക്കുന്ന വേളയില്‍ നികുതി അടയ്‌ക്കുകയാണ്‌ ചെയ്യേണ്ടത്‌.

സമ്മാനം ജേതാവിന്‌ നല്‍കുന്നതിന്‌ മു മ്പ്‌ നികുതിയൊടുക്കിയിരിക്കണം. അത്തരം സാഹചര്യങ്ങളില്‍ നറുക്കെടുപ്പ്‌ സംഘടിപ്പിക്കുന്നവരുടെ വ്യവസ്ഥകള്‍ അനുസരിച്ച്‌ സം ഘടിപ്പിക്കുന്നവര്‍ക്കോ സമ്മാനജേതാവിനോ ആയിരിക്കും നികുതി ബാധ്യത. ഉദാഹരണത്തിന്‌ ഒരു നറുക്കെടുപ്പിലൂടെ അഞ്ച്‌ ലക്ഷം രൂപയുടെ കാര്‍ സമ്മാനമായി ലഭിക്കുകയാണെങ്കില്‍ സമ്മാനജേതാവ്‌ സമ്മാനതുകയുടെ 30.12 ശതമാനമായ 1,55,600 രൂപ നറുക്കെടുപ്പ്‌ സംഘടിപ്പിക്കുന്നവര്‍ക്ക്‌ നല്‍കണം. നറുക്കെടുപ്പിന്റെ വ്യവസ്ഥ അനുസരിച്ച്‌ നികുതി ബാധ്യത സംഘാടകര്‍ ത ന്നെ ഏറ്റെടുക്കുകയാണെങ്കില്‍ സമ്മാനജേതാവ്‌ നികുതി നല്‍കേണ്ടതില്ല.

അത്തരം സാഹചര്യങ്ങളില്‍ സംഘാടകര്‍ നല്‍കുന്ന നികുതിയും സമ്മാനതുകയായി പരിഗണിക്കും. സമ്മാനതുകയും നികുതിയും ചേര്‍ത്തുള്ള തുകയ്‌ക്കുള്ള നികുതിയായിരിക്കണം ഒടുക്കേണ്ടത്‌. മുകളില്‍ പറഞ്ഞ ഉ ദാഹരണം അനുസരിച്ചാണെങ്കില്‍ സമ്മാനതുക അഞ്ച്‌ ലക്ഷം രൂപയും നികുതി 1,55,600 രൂപയുമാണ്‌. അങ്ങനെ വരുമ്പോള്‍ കാറിന്റെ വിലയും നികുതിയും ചേര്‍ത്ത്‌ 6,55,600 രൂപ മൊത്തം സമ്മാനതുകയായി കണക്കാക്കും. ഇതിന്റെ 30.12 ശതമാനമായ 2,04,022 രൂപ ആ യിരിക്കണം നികുതിയായി നല്‍കേണ്ടത്‌.

സമ്മാനത്തിന്‌ ടിഡിഎസ്‌ ഈടാക്കിയാല്‍ സംഘാടകര്‍ സമ്മാനജേതാവിന്‌ ടിഡിഎസ്‌ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയിരിക്കണം. ആദായനികുതി റിട്ടേണില്‍ നറുക്കെടുപ്പിലൂടെയും ലോട്ടറിയിലൂടെയും ലഭിച്ച സമ്മാനതുക മറ്റ്‌ സ്രോതസുകളില്‍ നിന്നു ള്ള വരുമാനത്തിലാണ്‌ ഉള്‍പ്പെടുത്തേണ്ടത്‌. ഇങ്ങനെ ലഭിച്ച വരുമാനം സ്ഥിരവരുമാനത്തിനൊപ്പം ചേര്‍ക്കാറില്ല. അതുകൊണ്ടുതന്നെ സമ്മാനമായി എത്ര തുക ലഭിച്ചാലും അ ത്‌ സ്ഥിരവരുമാനത്തിന്റെ നികുതി കണക്കാക്കുന്നതിനെയോ നികുതി സ്ലാബിനെ യോ ബാധിക്കില്ല. സ്ഥിരവരുമാനത്തിനുള്ള നികുതിയില്‍ നി ന്നും സമ്മാനത്തിനുള്ള ടിഡിഎ സ്‌ തട്ടിക്കിഴിക്കാനുമാകില്ല.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.