Breaking News

നരേന്ദ്ര മോദിക്ക് കോമൺവെൽത്ത് ഓഫ് ഡൊമിനിക്കയുടെ പരമോന്നത ദേശീയ ബഹുമതി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കരീബിയൻ രാജ്യമായ ഡൊമിനിക്കയുടെ പരമോന്നത ദേശീയ ബഹുമതിയായ ഡൊമിനിക്ക അവാർഡ് ഓഫ് ഓണർ. കോവിഡ് മഹാമാരിയുടെ കാലത്ത് ഡൊമിനിക്കയ്‌ക്ക് നൽകിയ സംഭാവനകൾക്കും ഇന്ത്യയും ഡൊമിനിക്കയും തമ്മിലുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള മോദിയുടെ സമർപ്പണത്തെ മാനിച്ചുമാണ് കോമൺവെൽത്ത് ഓഫ് ഡൊമിനിക്ക പരമോന്നത ദേശീയ ബഹുമതിയായ ഡൊമിനിക്ക അവാർഡ് ഓഫ് ഓണർ നൽകുന്നത്. 
2024 നവംബർ 19 മുതൽ 21 വരെ ഗയാനയിലെ ജോർജ് ടൗണിൽ നടക്കുന്ന ഇന്ത്യ-കാരികോം ഉച്ചകോടിയിൽ കോമൺവെൽത്ത് ഓഫ് ഡൊമിനിക്കയുടെ പ്രസിഡന്റ് സിൽവാനി ബർട്ടൺ അവാർഡ് സമ്മാനിക്കും. 2021 ഫെബ്രുവരിയിൽ, ഇന്ത്യ ഡൊമിനിക്കയ്ക്ക് 70,000 ഡോസ് അസ്ട്രസെനക കോവിഡ് വാക്സീൻ നൽകിയിരുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.